കാബൂള്‍ സ്‌ഫോടനം: താലിബാനുമായുള്ള ചര്‍ച്ച അവസാനിപ്പിച്ചെന്ന് ട്രംപ്
World News
കാബൂള്‍ സ്‌ഫോടനം: താലിബാനുമായുള്ള ചര്‍ച്ച അവസാനിപ്പിച്ചെന്ന് ട്രംപ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 8th September 2019, 10:16 am

വാഷിങ്ടണ്‍: കാബൂളില്‍ രാജ്യത്തിന്റെ എംബസിക്കടുത്ത് അമേരിക്കന്‍ സൈനികനടക്കം ഒമ്പത് പേര്‍ കൊല്ലപ്പെട്ട ആക്രമണത്തിന് പിന്നാലെ താലിബാനുമായുള്ള ചര്‍ച്ച അവസാനിപ്പിക്കുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

ഞായറാഴ്ച അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയുമായും മുതിര്‍ന്ന താലിബാന്‍ നേതാക്കളുമായും നടത്താനിരുന്ന ചര്‍ച്ചയില്‍ നിന്ന് പിന്മാറിയതായും ട്രംപ് ട്വീറ്റ് ചെയ്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

താലിബാനുമായുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലെത്തി നില്‍ക്കെയാണ് അമേരിക്ക പിന്‍വാങ്ങുന്നത്. ദോഹയിലാണ് യു.എസ്-താലിബാന്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തിയിരുന്നത്.

20 ആഴ്ചയ്ക്കകം 5400 സൈനികരെ അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്‍വലിക്കുമെന്നായിരുന്നു ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള കരാര്‍. നിലവില്‍ അഫ്ഗാനില്‍ 14,000 ത്തോളം സൈനികരാണുള്ളത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വ്യാഴാഴ്ച നടന്ന ആക്രമണത്തില്‍ യു.എസ്, റൊമേനിയന്‍ സൈനികരടക്കം 12 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തിരുന്നു.