ന്യൂസിലാന്‍ഡും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ഏക ടെസ്റ്റ് മത്സരം സെപ്റ്റംബര്‍ 9 മുതല്‍ 13 വരെയുള്ള തീയതികളിലാണ് നടക്കാനിരിക്കുന്നത്. ഗ്രേറ്റര്‍ നോയിഡ സ്പോര്‍ട്സ് കോംപ്ലക്സ് ഗ്രൗണ്ടിലാണ് മത്സരം. എന്നാല്‍ ന്യൂസിലാന്‍ഡിനെതിരെ വമ്പന്‍ തിരിച്ചടിയാണ് അഫ്ഗാനിസ്ഥാന് സംഭവിച്ചിരിക്കുന്നത്.
ഏറെ കാലമായി പരിക്കിന്റെ പിടിയില്‍ കഴിയുന്ന അഫ്ഗാന്‍ ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍ റൗണ്ടറുമായ റാഷിദ് ഖാന് ടീം മാനേജ്‌മെന്റ് വിശ്രമം നല്‍കിയിരിക്കുകയാണ്. 2023ലെ ലോകകപ്പിന് ശേഷം താരം നടുവേദനയെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ശേഷം ദി ഹണ്‍ഡ്രഡ് ടൂര്‍ണമെന്റില്‍ താരത്തിന് പരിക്ക് പറ്റി പുറത്താകുകയും ചെയ്തിരുന്നു.
‘ശസ്ത്രക്രിയയ്ക്ക് ശേഷം അവന്റെ ജോലിഭാരം ക്രമേണ വര്‍ധിപ്പിക്കാനായിരുന്നു തീരുമാനിച്ചത്. ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാതിരിക്കുക എന്നതും ഓപ്ഷനുകളിലൊന്നായിരുന്നു. റെഡ് ബോള്‍ ക്രിക്കറ്റില്‍, അയാള്‍ക്ക് ഒരുപാട് സമയം ബൗള്‍ ചെയ്യേണ്ടിവരും, അത്തരം സമ്മര്‍ദം ഏറ്റെടുക്കാന്‍ അവന്റെ ശരീരം തയ്യാറല്ല. സൗത്ത് ആഫ്രിക്കയോടുള്ള ഏകദിന പരമ്പരയില്‍ അദ്ദേഹം കളിക്കും,’ അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കിവീസിനെതിരെയുള്ള പരമ്പര കഴിഞ്ഞാല്‍ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ഏകദിന മത്സരത്തില്‍ റാഷിദ് ഖാന്‍ മടങ്ങി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍ ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റിലെ അഫ്ഗാനിസ്ഥാന്‍ സ്‌ക്വാഡ് മാനേജ്മെന്റ് പുറത്തുവിട്ടിരിക്കുകയാണ്. ടീമിന്റെ നായകന്‍ ഹഷ്മത്തുള്ള ഷാഹിദിയാണ്.
ഹസ്മത്തുള്ള ഷാഹിദി (ക്യാപ്റ്റന്‍), ഇബ്രാഹിം സദ്രാന്‍, റിയാസ് ഹസന്‍, റഹ്‌മത്ത് ഷാ, ബഹീര്‍ ഷാ മഹ്ബൂബ്, ഇക്രം അലിഖേല്‍ (വിക്കറ്റ് കീപ്പര്‍), ഷാഹിദുള്ള കമാല്‍, ഗുല്‍ബാദിന്‍ നായിബ്, അഫ്സര്‍ സസായി (വിക്കറ്റ് കീപ്പര്‍), അസ്മത്തുള്ള ഒമര്‍സായി, സിയൗ റഹ്‌മാന്‍ അക്ബര്‍, ക്യുറഹ്‌മാന്‍ അക്ബര്‍, സാഹിര്‍ ഖാന്‍, നിജാദ് മസൂദ്, ഫരീദ് അഹമ്മദ് മാലിക്, നവീദ് സദ്രാന്‍, ഖലീല്‍ അഹമ്മദ്, യമ അറബ്
Content Highlight: Afghanistan Star Did not Play next Test Cricket Against New Zealand