ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ നാലാം ടെസ്റ്റിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ക്രിസ്തുമസിന് പിറ്റേ ദിവസമായ ബോക്‌സിങ് ഡേയിലാണ് മത്സരം അരങ്ങേറുന്നത്. വിഖ്യാതമായ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടാണ് വേദി.
ബോക്‌സിങ് ഡേയില്‍ ലോകത്തിന്റെ രണ്ട് കോണുകളിലായി മറ്റ് രണ്ട് ടെസ്റ്റ് മത്സരങ്ങളും അരങ്ങേറുന്നുണ്ട്. പാകിസ്ഥാന്റെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റും അഫ്ഗാനിസ്ഥാന്റെ സിംബാബ്‌വേ പര്യടനത്തിലെ ആദ്യ ടെസ്റ്റുമാണ് ബോക്‌സിങ് ഡേ ആയ ഡിസംബര്‍ 26ന് നടക്കുന്നത്.
പാകിസ്ഥാന്‍ – സൗത്ത് ആഫ്രിക്ക മത്സരത്തിന് സെഞ്ചൂറിയന്‍ വേദിയാകുമ്പോള്‍ ബുലവായോയിലാണ് ആണ് സിംബാബ്‌വേ – അഫ്ഗാനിസ്ഥാന്‍ മത്സരം അരങ്ങേറുന്നത്.
പര്യടനത്തിലെ ഏകദിന പരമ്പരയും ടി-20 പരമ്പരയും വിജയിച്ച അഫ്ഗാനിസ്ഥാന്‍ ഷെവ്‌റോണ്‍സിന് മേല്‍ സമ്പൂര്‍ണ ആധിപത്യം ലക്ഷ്യമിട്ടാണ് രണ്ട് വണ്‍ ഓഫ് ടെസ്റ്റുകള്‍ക്കൊരുങ്ങുന്നത്.
എന്നാല്‍ ബോക്‌സിങ് ഡേയില്‍ നടക്കുന്ന ആദ്യ ടെസ്റ്റില്‍ സൂപ്പര്‍ താരം റാഷിദ് ഖാന്‍ ടീമിനൊപ്പമുണ്ടാകില്ല എന്ന റിപ്പോര്‍ട്ടുകളാണ് ആരാധകരെ നിരാശരാക്കുന്നത്. അഫ്ഗാന്‍ ഒഫീഷ്യലിന്റെ വാക്കുകളെ ഉദ്ധരിച്ച് ക്രിക്ബസ്സ് ഈ റിപ്പോര്‍ട്ടുകള്‍ ശരിവെക്കുന്നുമുണ്ട്.
വ്യക്തിപരമായ കാരണങ്ങളാലാണ് താരം വിട്ടുനില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആദ്യ മത്സരത്തില്‍ ടീമിനൊപ്പമില്ലെങ്കിലും രണ്ടാം ടെസ്റ്റില്‍ താരം തിരിച്ചുവരുമെന്നാണ് കരുതപ്പെടുന്നത്. ജനുവരി രണ്ട് മുതല്‍ ആറ് വരെയാണ് രണ്ടാം വണ്‍ ഓഫ് ടെസ്റ്റ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ബുലവായോയിലെ ക്യൂന്‍സ് സ്‌പോര്‍ട്‌സ് ക്ലബ്ബ് തന്നെയാണ് വേദി.
അബ്ദുള്‍ മാലിക്, ബാഹിര്‍ ഷാ, ഹസ്മത്തുള്ള ഷാഹിദി (ക്യാപ്റ്റന്‍), നാസിര്‍ ജമാല്‍, റിയാസ് ഹസന്‍, സെദ്ദിഖുള്ള അടല്‍, അസ്മത്തുള്ള ഒമര്‍സായ്, ഇസ്മത് ആലം, റഹ്‌മത് ഷാ, അഫ്‌സര്‍ സസായ് (വിക്കറ്റ് കീപ്പര്‍), ഇക്രം അലിഖില്‍, ബാഷിര്‍ അഹമ്മദ്, ഫരീദ് അഹമ്മദ്, മുഹമ്മദ് ഇബ്രാഹിം, നവീദ് സദ്രാന്‍, റാഷിദ് ഖാന്‍, യാമിന്‍ അഹ്‌മദ്‌സായ്, സാഹിര്‍ ഖാന്‍, സാഹിര്‍ ഷെഹസാദ്, സിയവുര്‍ റഹ്‌മാന്‍, സിയ-ഉര്‍-റഹ്‌മാന്‍.
ബെന്‍ കറന്‍, ബ്രയന്‍ ബെന്നറ്റ്, ക്രെയ്ഗ് ഇര്‍വിന്‍ (ക്യാപ്റ്റന്‍), ഡിയോണ്‍ മയേഴ്‌സ്, തകുട്‌സ്വാനാഷെ കെയ്റ്റാനോ, ബ്രാന്‍ഡന്‍ മവൂറ്റ, ജോനാഥന്‍ കാംബെല്‍, ഷോണ്‍ വില്യംസ്, സിക്കന്ദര്‍ റാസ, ജോയ്‌ലോര്‍ഡ് ഗുംബി (വിക്കറ്റ് കീപ്പര്‍), എന്‍യാഷ മയാവോ (വിക്കറ്റ് കീപ്പര്‍), താഡിവനാഷെ മരുമാണി (വിക്കറ്റ് കീപ്പര്‍), ബ്ലെസ്സിങ് മുസരബാനി, ന്യൂമാന്‍ ന്യാംഹുരി, റിച്ചാര്‍ഡ് എന്‍ഗരാവ, തകുട്‌സ്വാ ചതൈര, ട്രെവര്‍ ഗ്വാന്‍ഡു.
Content highlight: Afghanistan’s tour of Zimbabwe: Rashid Khan will miss the 1st test