ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെയുള്ള അവസാന മത്സരത്തില്‍ അഫ്ഗാനിസ്ഥാന് 50 ഓവറില്‍ 244 റണ്‍സിന് ഓള്‍ ഔട്ട്. നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിങ് തെരെഞ്ഞെടുത്ത അഫ്ഗാനിസ്ഥാന് 41 റണ്‍സില്‍ റഹ്മാനുള്ള ഗുര്‍ബാസിനെയാണ് ആദ്യം നഷ്ടപ്പെട്ടത്. 22 പന്തില്‍ 25 റണ്‍സാണ് ഗുര്‍ബാസ് നേടിയത്. കേശവ് മഹാരാജക്കാണ് വിക്കറ്റ് നേട്ടം.
ഗുര്‍ബാസിനെ മടക്കിയയച്ച ശേഷം 15 (30) റണ്‍സ് എടുത്ത ഇബ്രാഹിം സദ്രാനെ ജറാള്‍ഡ് കോട്ട്‌സിയും പറഞ്ഞയച്ചു. റഹ്മത് ഷാ 46 പന്തില്‍ 26 റണ്‍സ് എടുത്ത് പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ലുങ്കി ഇങ്കിടി തിരിച്ചയക്കുകയായിരുന്നു. ശേഷം ഇറങ്ങിയ അഫ്ഗാന്‍ നായകന്‍ ഹഷ്മതുള്ള ഷാഹിദി വെറും രണ്ട് റണ്‍സ് എടുക്കവെ കേശവ് മഹാരാജിന്റെ രണ്ടാം വിക്കറ്റായി മാറി.
തുടര്‍ച്ചയായ വിക്കറ്റുകള്‍ നഷ്ടപ്പെട്ട അഫ്ഗാനെ സൗത്താഫ്രിക്കന്‍ ബൗളര്‍മാര്‍ വലിഞ്ഞു മുറുക്കുകയായിരുന്നു.
ബൗളിങ്ങിന്റെ ശക്തമായ കുരുക്കില്‍ ഇക്രം അലിഗിലിനും മുഹമ്മദ് നബിക്കും ഏറെ നേരം പിടിച്ചു നില്‍ക്കാന്‍ പറ്റിയില്ലായിരുന്നു. 12 റണ്‍സ് എടുത്ത അലിഗിലിനെ കോട്ട്‌സിയും നബിയെ ഇങ്കിടിയുമാണ് പുറത്താക്കിയത്.
അഫ്ഗാന്‍ മധ്യനിരയെ ഫോമിലേക്ക് ഉയരാന്‍ സമ്മതിക്കാതിരുന്ന സൗത്ത് ആഫ്രിക്കന്‍ ബൗളേഴ്‌സ് മികച്ച പ്രകടനമാണ് കാഴ്ച്ച വെക്കുന്നത്. അഷ്മത്തുള്ള ഒമര്‍സി മാത്രമാണ് അഫ്ഗാന് വേണ്ടി പൊരുതുന്നത്. 71 പന്തില്‍ നിന്ന് അര്‍ധസെഞ്ച്വവറി പൂര്‍ത്തിയാക്കിയ താരം 103 പന്തില്‍ 96 റണ്‍സിന്റെ മിന്നും പ്രകടനമാണ് കാഴ്ച്ചവെച്ചത്.
30 പന്തില്‍ 14 റണ്‍സ് നേടിയ റാഷിദ് ഖാനെ ആന്‍ട്‌ലി ഫെലുക്‌വായോയും പുറത്താക്കി.
ലോകകപ്പിലെ അഫ്ഗാനിസ്ഥാന്റെ അവസാന മത്സരം പ്രതീക്ഷിച്ചപോലെ വിജയിക്കാനുള്ള സാധ്യതകള്‍ കുറഞ്ഞിരിക്കുകയാണ്. സൗത്ത് ആഫ്രിക്കയുടെ മികച്ച ബാറ്റിങ് നിരയെ മറികടക്കാന്‍ അഫ്ഗാന് കഴിയുമോ എന്നത് കണ്ടറിയണം. പോയിന്റ് നിലയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തും സൗത്ത് ആഫ്രിക്ക രണ്ടാം സ്ഥാനത്തുമാണ്.
Content Highlight: Afghanistan’s Batting Collapse In The Last Match