അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് മായുള്ള മത്സരത്തിന്റെ പേരില്‍ അടുത്തകാലത്ത് വാര്‍ത്തകളില്‍ ഇടം നേടിയ താരമാണ് മുജീബ് റഹ്‌മാന്‍. ഇപ്പോള്‍ താരം ഇന്ത്യക്കെതിരെ നടക്കാനിരിക്കുന്ന മൂന്ന് ടി-ട്വന്റി മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയില്‍ ടീമില്‍ ഇടം നേടിയിരിക്കുകയാണ്.
മുജീബ്, ഫസല്‍ഹഖ് ഫാറൂഖി, നവീന്‍ ഉല്‍ ഹഖ് എന്നിവര്‍ 2024ലില്‍ ബോര്‍ഡുമായുള്ള കരാര്‍ ഒപ്പുവെക്കാന്‍ വിസമ്മതിച്ചിരുന്നു. നേരത്തെ മുജീബിന് യു.എ.ഇയുമായി നടന്ന ടി-ട്വന്റി പരമ്പര നഷ്ടമായിരുന്നു. മറ്റു രണ്ടുപേരും യു.എ.ഇ സീരീസില്‍ ഉള്‍പ്പെട്ടിരുന്നു. ഇത് തുടര്‍ന്ന് ബോര്‍ഡുമായി നടത്തിയ ചര്‍ച്ചയില്‍ അദ്ദേഹത്തിന്റെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് അസാധുവാക്കുകയായിരുന്നു. ഇത് 22 കാരനായ മുജീബിന് ബിഗ് ബഷ് ലീഗ് പെട്ടെന്ന് അവസാനിപ്പിക്കുന്ന്തിനിടയായി.
എന്നാല്‍ സ്ഥിരം ടി-ട്വന്റി ക്യാപ്റ്റനായ റാഷിദ് ഖാന്‍ പരമ്പരയില്‍ സജീവമായി പങ്കെടുക്കുമോ എന്നത് സംശയത്തിലാണ്. അടുത്തിടെ മുതുകിന് നടന്ന ശസ്ത്രക്രിയയില്‍ നിന്ന് താരം സുഖം പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. യു.എ.ഇമായി നടന്ന ടി-ട്വന്റി പരമ്പര സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് അഫ്ഗാനിസ്ഥാന്‍ ഇന്ത്യക്കെതിരെ കളത്തിലിറങ്ങുന്നത്. ഇന്ത്യക്കെതിരായ മൂന്ന് മത്സരങ്ങളിലും ഇബ്രാഹിം സദ്രാന്‍ ടീമിനെ നയിക്കും.
അഫ്ഗാനിസ്ഥാന്‍ ടീം: ഇബ്രാഹിം സദ്രാന്‍ (ക്യാപ്റ്റന്‍), റഹ്‌മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), ഇക്രം അലിഖില്‍ (വിക്കറ്റ് കീപ്പര്‍), ഹസ്രത്തുള്ള സസായ്, റഹ്‌മത്ത് ഷാ, നജീബുള്ള സദ്‌റാന്‍, മുഹമ്മദ് നബി, കരീം ജനത്, അബ്ദുള്ള ഒമര്‍സായി, ഷറഫുദ്ദീന്‍ അഷ്‌റഫ്, ഫജീബ് അഷ്‌റഫ്, എഫ്. ഫരീദ് അഹമ്മദ്, നവീന്‍ ഉല്‍ ഹഖ്, നൂര്‍ അഹമ്മദ്, മുഹമ്മദ് സലീം, ഖായിസ് അഹമ്മദ്, ഗുല്‍ബാദിന്‍ നായിബ്, റാഷിദ് ഖാന്‍.
Content Highlight: Afghanistan released the T-20 score against India