ടി-20 ലോകകപ്പില്‍ അഫ്ഗാനിസ്ഥാന് ഉഗാണ്ടയ്ക്ക് എതിരെ 125 റണ്‍സിന്റെ വമ്പന്‍ ജയം.
പ്രൊവിഡന്‍സ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഉഗാണ്ട ഫീല്‍ഡ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സ് ആണ് സ്വന്തമാക്കിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഉഗാണ്ടയ്ക്ക് വമ്പന്‍ തിരിച്ചടിയായിരുന്നു സംഭവിച്ചത്. അഫ്ഗാനിസ്ഥാന്‍ ബൗളിങ് നിരയുടെ മിന്നല്‍ക്രമണത്തില്‍ 16 ഓവറില്‍ 58 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു ടീം.
— Afghanistan Cricket Board (@ACBofficials) June 4, 2024
അഫ്ഗാനിസ്ഥാന്‍ ഓപ്പണര്‍മാരായ റഹ്‌മാനുള്ള ഗുര്‍ബാസിന്റെയും ഇബ്രാഹിം സദ്രാന്റെയും ഇടിവെട്ട് പ്രകടനത്തിലാണ് ടീം ഉയര്‍ന്ന സ്‌കോറിലേക്ക് എത്തിയത്. ഗുര്‍ബാസ് 45 പന്തില്‍ നിന്ന് നാല് സിക്‌സറും 4 ഫോറും അടക്കം 76 റണ്‍സ് ആണ് അടിച്ചുകൂട്ടിയത്. 168.89 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം ബാറ്റ് വീശിയത്. മറുഭാഗത്ത് 46 പന്തില്‍ നിന്ന് 9 ഫോറും ഒരു സിക്‌സും അടക്കം 70 റണ്‍സ് നേടിയ സദ്രാന്‍ 152.17 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് ബാറ്ററിയത്.
That’s 150 Runs Opening Stand for #Afghanistan! 🤩@RGurbaz_21 (76*) and @IZadran18 (68*) have put on a sublime batting effort to bring a 152-run 1st-wicket partnership in 14 overs against Uganda. 👏
— Afghanistan Cricket Board (@ACBofficials) June 4, 2024
ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടമാണ് ഇരുവരുടെ കൂട്ടുകെട്ടില്‍ പിറന്നത്. ടി ട്വന്റി ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ഓപ്പണിങ് കൂട്ടുകെട്ടാണ് ഇരുവരും സ്വന്തമാക്കിയത്. 154 റണ്‍സാണ് ഇരുവരും അടിച്ചെടുത്തത്. ഈ നേട്ടത്തില്‍ ഏറ്റവും മുന്നില്‍ ഇംഗ്ലണ്ടിന്റെ ജോസ് ബട്‌ലറും അലക്‌സ് ഹേല്‍സും 2022 ഇന്ത്യക്കെതിരെ നേടിയ 170 റണ്‍സിന്റെ കൂട്ടുകെട്ടാണ്.
ടി ട്വന്റി വേള്‍ഡ് കപ്പ് ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ട്, എതിരാളി, റണ്‍സ്, വര്‍ഷം
ജോസ് ബട്ട്‌ലര്‍, അലക്‌സ് ഹേല്‍സ് – ഇന്ത്യ – 170 – 2022
റഹ്‌മാനുള്ള ഗര്‍ബാസ്, ഇബ്രാഹിം സദ്രാന്‍ – ഉഗാണ്ട – 154 – 2024
ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍ – ഇന്ത്യ – 152 – 2021
ക്രിസ് ഗെയില്‍, ഡെവോണ്‍ സ്മിത്ത് – സൗത്ത് ആഫ്രിക്ക – 145 – 2007
ഇരുവര്‍ക്കും പുറമേ ഉയര്‍ന്ന സ്‌കോര്‍ കണ്ടെത്തിയത് മുഹമ്മദ് നബിയാണ് 16 പന്ധി 14 റണ്‍സ് ആണ് താരം നേടിയത്. മറ്റാര്‍ക്കും തന്നെ രണ്ടക്കം കടക്കാന്‍ സാധിച്ചില്ല. ഉഗാണ്ടയുടെ ബൗളിങ് നിരയില്‍ കോസ്‌മോസ് കൈവുട്ടയും ക്യാപ്റ്റന്‍ ബ്രിയാന്‍ മസാബയും രണ്ട് വിക്കറ്റുകള്‍ വീതം നേടിയപ്പോള്‍ ആല്‍ബേഷ് റംജാനി ഒരു വിക്കറ്റ് നേടി.
— Afghanistan Cricket Board (@ACBofficials) June 4, 2024
അഫ്ഗാന്‍ ബൗളിങ്ങിലെ ഫസല്‍ഹഖ് ഫറൂസിയുടെ ഗംഭീര പ്രകടനത്തിലാണ് ഉഗാണ്ട ചാരമായത്. നാവറില്‍ വെറും 9 റണ്‍സ് വഴങ്ങി 5 വിക്കറ്റുകള്‍ സ്വന്തമാക്കിയ താരം 2.25 എന്ന എക്കണോമിയിലാണ് പന്ത് എറിഞ്ഞത്. നവീന്‍ ഉള്‍ ഹഖ് രണ്ട് വിക്കറ്റും മുജീബ് ഉര്‍ റഹ്‌മാന്‍ ക്യാപ്റ്റന്‍ റാഷിദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റുളും സ്വന്തമാക്കി.