വിജയിച്ചിട്ടും പ്രോട്ടിയാസിന് വമ്പന്‍ നാണക്കേട്; ചരിത്രം കുറിച്ച് അഫ്ഗാന്‍ പട!
Sports News
വിജയിച്ചിട്ടും പ്രോട്ടിയാസിന് വമ്പന്‍ നാണക്കേട്; ചരിത്രം കുറിച്ച് അഫ്ഗാന്‍ പട!
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 23rd September 2024, 12:06 pm

അഫ്ഗാനിസ്ഥാനും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള മൂന്ന് ഏകദിന മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ അവസാന മത്സരത്തില്‍ പ്രോട്ടിയാസ് ഏഴ് വിക്കറ്റിന് വിജയം സ്വന്തമാക്കിയിരുന്നു. മത്സരത്തില്‍ ടോസ് നേടിയ അഫ്ഗാന്‍ ആദ്യം ബാറ്റ് ചെയ്ത് 34 ഓവറില്‍ 169 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.

മറുപടിക്ക് ഇറങ്ങിയ പ്രോട്ടിയാസ് 33 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ് നേടി വിജയലക്ഷ്യം മറികടക്കുകയായികുന്നു. എന്നിരുന്നാലും അഫ്ഗാനിസ്ഥാന്‍ നേരത്തെ നടന്ന രണ്ട് ഏകദിന മത്സരങ്ങളില്‍ വിജയിച്ച് പരമ്പര സ്വന്തമാക്കിയിരുന്നു.

ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടമാണ് അഫ്ഗാനിസ്ഥാന്‍ സ്വന്തമാക്കിയത്. തങ്ങളുടെ ആദ്യത്തെ ഉഭയകക്ഷി പരമ്പരയില്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ 2-1ന് പരമ്പര സ്വന്തമാക്കാനാണ് അഫ്ഗാന് സാധിച്ചത്.

അവസാന മത്സരത്തില്‍ അഫ്ഗാനിസ്ഥാന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് റഹ്‌മാനുള്ള ഗുര്‍ബാസ് ആണ്. 94 പന്തില്‍ നിന്ന 89 റണ്‍സാണ് താരം നേടിയത്. അള്ളാ ഗസന്‍ഫാര്‍ 31* റണ്‍സും നേടി. മറ്റാര്‍ക്കും ടീമിന് വേണ്ടി കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല.

സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി ആന്‍ഡ്‌ലി ഫെഹ്ലൂക്വായോ, ലുംഗി എന്‍ഗിഡി , നഖ്ബാ പീറ്റര്‍ എന്നിവര്‍ രണ്ട് വിക്കറ്റുകല്‍ നേടിയപ്പോള്‍ ബിജോണ്‍ഫോര്‍ച്യൂയിന്‍ ഒരു വിക്കറ്റും നേടി.

സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് എയ്ഡന്‍ മാര്‍ക്രമാണ്. 67 പന്തില്‍ നിന്ന് പുറത്താകാതെ 69 റണ്‍സാണ് താരം നേടിയത്. താരത്തിന് പുറമെ ടോണി ഡി സോഴ്‌സിയും ട്രിസ്റ്റന്‍ സ്റ്റബ്‌സും 26 റണ്‍സ് വീതം നേടി. അഫ്ഗാനിസ്ഥാന് വേണ്ടി അള്ളാ ഗസന്‍ഫര്‍, മുഹമ്മദ് നബി, ഫരീദ് അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം നേടി.

 

Content Highlight: Afghanistan In Record Achievement Against South Africa