ആദ്യ സെമിഫൈനല്‍ മത്സരത്തില്‍ അഫ്ഗാനിസ്ഥാന് പ്രോട്ടിയാസിനോട് തോല്‍വി.ബ്രയാന്‍ ലാറ ക്രിക്കറ്റ് അക്കാദമിയില്‍ നടക്കുന്ന മത്സരത്തില്‍ 11.5 ഓവറില്‍ 56 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു ടീം.
South Africa are through to their first Men’s #T20WorldCup Final 🙌 pic.twitter.com/KwPr74MUJc
— ICC (@ICC) June 27, 2024
മറുപടി ബാറ്റിങ്ങില്‍ ഒമ്പത് വിക്കറ്റിനാണ് സൗത്ത് ആഫ്രിക്കയുടെ തകര്‍പ്പന്‍ വിജയം. ഇതോടെ പ്രോട്ടിയാസ് ഐ.സി.സിയുടെ 2024 ടി-20 ലോകകപ്പിലെ ആദ്യ ഫൈനലിസ്റ്റുകളായി മാറിയിരിക്കുകയാണ്. ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും സ്വന്തമാക്കാന്‍ ടീമിന് സാധിച്ചിരിക്കുകയാണ്. ആദ്യമായാണ് സൗത്ത് ആഫ്രിക്ക ഒരു ഐ.സി.സി ലോകകപ്പിന്റെ ഫൈനലില്‍ എത്തുന്നത്.
🟡🟢 SEMI-FINAL RESULT | #SAVAFG
A tale of aspiration & inspiration continues✨
South Africa prevail in style and win by 9 wickets! 🇿🇦
See you in the Final 👊#WozaNawe #BePartOfIt#OutOfThisWorld #T20WorldCup pic.twitter.com/McA3knHhY5
— Proteas Men (@ProteasMenCSA) June 27, 2024
8.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 60 റണ്‍സ് നോടിയാണ് പ്രോട്ടിയാസ് വിജയം സ്വന്തമാക്കിയത്.
റീസ ഹെന്‍ട്രിക്സും ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രവുമാണ് ടീമിനെ വിജയത്തില്‍ എത്തിച്ചത്.
റീസ ഹെന്‍ട്രിക്സും ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രവുമാണ് ടീമിനെ വിജയത്തില്‍ എത്തിച്ചത്.
റീസ 25 പന്തില്‍ 29* റണ്‍സും മാര്‍ക്രം 21 പന്തില്‍ 23* റണ്‍സുമാണ് സ്വന്തമാക്കിയത്. ഡികോക്ക് 5 റണ്‍സിന് പുറത്തായതോടെ ഇരുവരുടേയും കൂട്ടുകെട്ട് അഫ്ഗാനിസ്ഥാനെ സമ്മര്‍ദത്തിലാക്കുകയായിരുന്നു. അഫ്ഗാന്‍ ബൗളര്‍ ഫസല്‍ ഹഖ് ഫറൂഖിക്കാണ് ഒരു വിക്കറ്റ് നേടാന്‍ സാധിച്ചത്.