ചാമ്പ്യന്‍സ് ട്രോഫിയില്‍ അഫ്ഗാനിസ്ഥാനും ഓസ്ട്രേലിയയും തമ്മില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. ഇതോടെ നാല് പോയിന്റുകള്‍ നേടി ഓസ്ട്രേലിയ ബി-ഗ്രൂപ്പിലെ ആദ്യ സെമി ഫൈനലിസ്റ്റായിരിക്കുകയാണ്. മത്സരത്തില്‍ ഓരോ പോയിന്റ് വീതമാണ് ഇരുവരും നേടിയത്.
രണ്ട് മത്സരത്തില്‍ നിന്ന് മൂന്ന് പോയിന്റ് നേടി സൗത്ത് ആഫ്രിക്ക രണ്ടാം സ്ഥാനത്താണ് ഉള്ളത്. +2.140 എന്ന സ്‌ട്രൈക്ക് റേറ്റിന്റെ പിന്‍ബലത്തിലാണ് പ്രോട്ടിയാസ് രണ്ടാമത് എത്തിയത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരു വിജയവും ഒരു തോല്‍വിയും ഉള്‍പ്പെടെ മൂന്ന് പോയിന്റ് നേടി മൂന്നാം സ്ഥാനത്താണ് അഫ്ഗാനിസ്ഥാന്‍. രണ്ട് മത്സരങ്ങള്‍ കളിച്ച ഇംഗ്ലണ്ട് ഒരു വിജയം പോലും സ്വന്തമാക്കാനാകാതെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകുകയും ചെയ്തിരുന്നു.
എന്നാല്‍ ആരാധകര്‍ ഏറെ ആകാംക്ഷയോടെ തിരയുന്നത് അഫ്ഗാനിസ്ഥാന് ഇനി സെമി ഫൈനലിലേക്ക് തിരിച്ചെത്താന്‍ സാധ്യതയുണ്ടോ എന്നാണ്. ഇന്ന് നടക്കുന്ന സൗത്ത് ആഫ്രിക്ക ഇംഗ്ലണ്ട് മത്സരത്തില്‍ ഇംഗ്ലണ്ട് ആദ്യ ബാറ്റ് ചെയ്ത് 207 റണ്‍സിന് വിജയിക്കുകയോ 11.1 ഓവറില്‍ എതിരാളികളെ പിന്തുടര്‍ന്ന് വിജയിക്കുകയോ ചെയ്താല്‍ മാത്രമേ സൗത്ത് ആഫ്രിക്കയെ മറികടന്ന് അഫ്ഗാനിസ്ഥാന് ഗ്രൂപ്പില്‍ രണ്ടാമതെത്താന്‍ സാധിക്കൂ. മത്സരത്തില്‍ മഴ പെയ്താലും ഒരു പോയിന്റിന്റെ പിന്‍ബലത്തില്‍ സൗത്ത് ആഫ്രിക്ക തന്നെ സെമിയിലേക്ക് കയറും.
Three sides locked into the SFs #ChampionsTrophy pic.twitter.com/Rl6mf7iHxz
— cricket.com.au (@cricketcomau) February 28, 2025
ഏറെ പ്രതീക്ഷയോടെ ചാമ്പ്യന്‍സ് ട്രോഫിയിലേക്ക് പ്രവേശിച്ച ടീമാണ് അഫ്ഗാനിസ്ഥാന്‍. ഗ്രൂപ്പ് ബിയില്‍ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്ക എന്നീ കരുത്തരായ ടീമുകള്‍ക്കൊപ്പമായിരുന്നു അഫ്ഗാനിസ്ഥാന്‍ ഏറ്റുമുട്ടേണ്ടിയിരുന്നത്. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ സൗത്ത് ആഫ്രിക്കയോട് പരാജയപ്പെട്ട് തുടങ്ങിയെങ്കിലും.
ജോസ് ബട്ലറിന്റെ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാണ് അഫ്ഗാനിസ്ഥാന്‍ തിരിച്ചുവന്നത്. ശേഷം സെമി ഫൈനല്‍ പ്രതീക്ഷകള്‍ നിലനിര്‍ത്താനായി ഓസ്ട്രേലിയയോട് കൊമ്പുകോര്‍ത്തെങ്കിലും മഴ വില്ലനായി എത്തുകയായിരുന്നു.
Content Highlight: Afghanistan Have Chances For Semi Final In 2025 Champions Trophy