| Wednesday, 30th October 2024, 10:46 pm

അഫ്ഗാൻ സ്ത്രീകൾക്ക് ഉച്ചത്തിൽ പ്രാർത്ഥിക്കാനോ മറ്റ് സ്ത്രീകൾക്ക് മുന്നിൽ പാരായണം ചെയ്യാനോ കഴിയില്ല; താലിബാൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാബൂൾ: അഫ്‌ഗാനിസ്ഥാനിൽ സ്ത്രീകൾ ഉച്ചത്തിൽ പ്രാർത്ഥിക്കുന്നതിനോ മറ്റ് സ്ത്രീകൾക്ക് മുന്നിൽ ഖുറാൻ വായിക്കുന്നതിനോ അധികാരമില്ലെന്ന് താലിബാൻ.

സ്ത്രീകൾക്ക് വീടിന് പുറത്ത് ശബ്ദം ഉയർത്തുന്നതിനും മുഖം മറയ്ക്കുന്നതിനും വിലക്കേർപ്പെടുത്തുന്ന ഏറ്റവും പുതിയ നിയന്ത്രണമാണിത് . ആറാം ക്ലാസിന് ശേഷം വിദ്യാഭ്യാസത്തിൽ നിന്നും നിരവധി പൊതു ഇടങ്ങളിൽ നിന്നും മിക്ക ജോലികളിൽ നിന്നും അവർ ഇതിനകം തന്നെ ഒഴിവാക്കപ്പെട്ടിട്ടുണ്ട്.

പ്രായപൂർത്തിയായ ഒരു സ്ത്രീക്ക് മറ്റൊരു മുതിർന്ന സ്ത്രീയുടെ മുന്നിൽ നിന്ന് ഖുർആൻ പാരായണം നടത്താൻ സാധിക്കില്ലെന്ന് കിഴക്കൻ ലോഗർ പ്രവിശ്യയിൽ നടന്ന ഒരു പരിപാടിയിൽ വൈസ് ആൻഡ് വെർച്യു മന്ത്രി ഖാലിദ് ഹനഫി പറഞ്ഞു:

പ്രായപൂർത്തിയായ ഒരു സ്ത്രീക്ക് മറ്റൊരു മുതിർന്ന സ്ത്രീക്ക് മുന്നിൽ ഖുർആൻ വാക്യങ്ങൾ വായിക്കുന്നതും പാരായണം ചെയ്യുന്നതും നിരോധിച്ചിരിക്കുന്നു. തക്ബീർ (അല്ലാഹു അക്ബർ) മന്ത്രം പോലും അനുവദനീയമല്ല. ഇസ്‌ലാമിക വിശ്വാസത്തിൻ്റെ പ്രധാന വാക്കായ “സുബ്ഹാനല്ലാഹ്” പോലെയുള്ള സമാന പദപ്രയോഗങ്ങൾ ഉച്ചരിക്കുന്നതും അനുവദനീയമല്ലെന്ന് അദ്ദേഹം പറഞ്ഞു.

‘ഒരു സ്ത്രീയെ പ്രാർത്ഥനയ്ക്ക് വിളിക്കാൻ അനുവദിച്ചിട്ടില്ല. അതിനാൽ, തീർച്ചയായും ഖുർആൻ മറ്റൊരാളുടെ മുന്നിൽ പറയണം ചെയ്യാനും അവർക്ക് അധികാരമില്ല,’ അദ്ദേഹം പറഞ്ഞു.

ഹനഫിയുടെ പരാമർശങ്ങളുടെ ഓഡിയോ മന്ത്രാലയത്തിൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കിട്ടെങ്കിലും പിന്നീട് അത് ഒഴിവാക്കുകയായിരുന്നു.

2021ൽ അധികാരം പിടിച്ചെടുത്തതിന് ശേഷം താലിബാൻ മന്ത്രാലയം സ്ഥാപിച്ചു. അതിനുശേഷം, വസ്ത്രധാരണരീതിയിലുൾപ്പടെ എല്ലാത്തിലും സ്ത്രീകൾക്കും പെൺകുട്ടികൾക്കും നിയന്ത്രണം കൊണ്ടുവന്നു.

Content Highlight: Afghan women cannot pray loudly or recite in front of other women, says Taliban minister

We use cookies to give you the best possible experience. Learn more