| Monday, 25th May 2020, 4:36 pm

'നല്ല നടപ്പ്'; 2000ത്തോളം താലിബാന്‍ തടവുകാരെ മോചിപ്പിക്കുമെന്ന് അഫ്ഗാനിസ്ഥാന്‍; വീണ്ടും യുദ്ധക്കളത്തിലേക്ക് അയക്കരുതെന്ന് അമേരിക്ക

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാബൂള്‍: 2000ത്തോളം താലിബാന്‍ തടവുകാരെ മോചിപ്പാക്കാനുള്ള നടപടി ആരംഭിച്ച് അഫ്ഗാനിസ്ഥാന്‍. ‘നല്ലനടപ്പിന്റെ’ ഭാഗമായാണ് താലിബാന്‍ തടവുകാരെ മോചിപ്പിക്കാന്‍ ഒരുങ്ങുന്നതെന്ന് അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷറഫ് ഘാനിയുടെ വക്താവ്  സെഡിക് സെഡിഖി അറിയിച്ചു.

ഈദ് അല്‍ ഫിത്തര്‍ അവധിക്കാലത്ത് മൂന്ന് ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച സായുധ സംഘത്തിന്റെ പ്രഖ്യാപനത്തെ സര്‍ക്കാര്‍ സ്വാഗതം ചെയ്തതിന് പിന്നാലെയാണ് ഈ നീക്കം.

സമാധാനം നിലനിര്‍ത്തുന്നതിന്റെ ഭാഗമായിട്ടാണ് തടവുകാരെ മോചിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് ഘാനിയുടെ വക്താവ് കൂട്ടിച്ചേര്‍ത്തു.

താലിബാനുമായി അടിയന്തര സമാധാന ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ പ്രതിനിധി സംഘം തയ്യാറാണെന്ന് ഘാനി പറഞ്ഞു.

വെടിനിര്‍ത്തലിനെ പ്രശംസിച്ച യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ മോചിതരായ തടവുകാരെ യുദ്ധക്കളത്തിലേക്ക് മടങ്ങാന്‍ അനുവദിക്കില്ലെന്ന ഉത്തരവാദിത്തം താലിബാന്‍ പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more