ദല്‍ഹിയിലെ ലജ്പത് നഗറില്‍ താമസിച്ചിരുന്ന ഇയാളെ കസ്തൂര്‍ബ നികേതനടുത്ത് ബോധരഹിതനായി കണ്ടെത്തുകയായിരുന്നു. ഒരു വഴിയാത്രക്കാരനാണ് പോലീസിനെ അറിയിച്ച് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ആദ്യം ഡോക്ടറെ കാണാന്‍ വിസമ്മതിച്ച ഇയാള്‍ പിന്നീട് സമ്മതിക്കുകയായിരുന്നു.
വയറുവേദനയാണെന്നും വയറിളക്കാനുള്ള മരുന്ന് മതിയെന്നും പറഞ്ഞ് ചികിത്സയില്‍ നിന്ന് രക്ഷപ്പെടാന്‍ ഇയാളെ സംശയം തോന്നി പൂര്‍ണ ശരീര പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നുവെന്ന് ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സമാനമായ സംഭവങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. ഇതേരീതിയില്‍ മയക്ക് മരുന്ന് കടത്താന്‍ ശ്രമിച്ച ഒരാള്‍ വയറിനുള്ളിലെ ഗുളികകള്‍ പൊട്ടി മരണപ്പെട്ടിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോഴാണ് ഗുളികകള്‍ കണ്ടെത്തിയത്. അദ്ദേഹം പറഞ്ഞു.
എന്‍.ഡി.പി.എസ് ആക്റ്റ് പ്രകാരമാണ് അമീറിനെതിരെ കേസെടുത്തിരിക്കുന്നത്. ഈ ആളുകള്‍ മയക്ക് മരുന്ന് കടത്തുകാരായി പ്രവര്‍ത്തിക്കുന്നവരാണെന്ന് പോലീസ് പറഞ്ഞു. ഇന്ത്യയിലെ എയര്‍പോര്‍ട്ടുകളില്‍ ശരീര പരിശോധന സംവിധാനം കാര്യക്ഷമമല്ലാത്തതിനാല്‍ പരിശോധനയില്‍ നിന്നും എളുപ്പത്തില്‍ രക്ഷപ്പെടാനാവുന്നതിനാലാണ് ഇങ്ങനെ മയക്കുമരുന്ന് നിറച്ച ഗുളികകള്‍ വിഴുങ്ങുന്നതെന്ന് പോലീസ് പറഞ്ഞു.
ഇന്ത്യയിലെത്തിയ ഇവര്‍ വയറിളക്കാനുള്ള മരുന്നുകള്‍ കഴിച്ചാണ് ഗുളികകള്‍ പുറത്തെടുക്കുക. അതേസമയം മയക്കുമരുന്ന് കടത്തിന്റെ ഉറവിടത്തെ കുറിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്