| Monday, 16th August 2021, 8:15 pm

'ഇത് വര്‍ക്കലയിലെ തെങ്ങ്, യുണൈറ്റഡ് നാഷനെക്കാള്‍ ഉപകാരമുണ്ട്'; അഫ്ഗാന്‍ ജനതയ്ക്കുവേണ്ടി ശബ്ദമുയര്‍ത്തി സോഷ്യല്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അഫ്ഗാന്‍ ജനതയ്‌ക്കെതിരെ താലിബാന്‍ നടത്തുന്ന ആക്രമണങ്ങളോട് രൂക്ഷമായി പ്രതികരിച്ച് സോഷ്യല്‍ മീഡിയ.

Afghan_lives_matter എന്ന ഹാഷ്ടാഗാണ് ഇപ്പോല്‍ ട്വിറ്ററില്‍ ട്രെന്റിംഗ് ആയിക്കൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ ബോക്‌സര്‍ വിജേന്ദര്‍ സിംഗ് ഉള്‍പ്പെടെയുള്ളവര്‍ അഫ്ഗാന്‍ ജനതയ്ക്ക് വേണ്ടി ട്വീറ്റ് ചെയ്തിട്ടുണ്ട്. അഫ്ഗാന്‍ ജനതയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക എന്നാണ് വിജേന്ദര്‍ ട്വീറ്റ് ചെയ്തത്.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നാണ് ഒരു ട്വിറ്റര്‍ ഉപയോക്താവിന്റെ ട്വീറ്റ്.

അഫ്ഗാന്‍ ചോരവാര്‍ന്നൊലിക്കുകയാണ്, നമുക്ക് ശബ്ദം ഉയര്‍ത്താം. സത്യത്തെ മറച്ചുവെക്കാന്‍ പറ്റില്ല. ഇത് താലിബാന്റെ നാണംകെട്ട നടപടിയാണ്, എന്നാണ് മറ്റൊരു ഉപയോക്താവിന്റെ ട്വീറ്റ്.

ഇത് വര്‍ക്കലയിലെ തെങ്ങാണ്, യുണൈറ്റഡ് നാഷനെക്കാള്‍ ഉപകാരമുണ്ടെന്നാണ്
ഒരു മലയാളിയുടെ പോസ്റ്റ്.

അഫ്ഗാനിസ്ഥാനിലെ മനുഷ്യര്‍ എങ്ങോട്ട് പോകുമെന്ന ആശങ്കയും സോഷ്യല്‍ മീഡിയ പങ്കുവെക്കുന്നു.

അഫ്ഗാനിസ്ഥാന്റെ ഭരണം താലിബാന്‍ പിടിച്ചെടുത്തതായി പ്രഖ്യാപിച്ചുകഴിഞ്ഞു. രാജ്യം കീഴടക്കിയതോടെ അഫ്ഗാനിസ്ഥാന്റെ പേരും താലിബാന്‍ മാറ്റികഴിഞ്ഞു. ഇസ്‌ലാമിക് എമിറേറ്റ്സ് ഓഫ് അഫ്ഗാന്‍ എന്നാണ് പുതിയ പേര്.

അഫ്ഗാന്‍ പ്രസിഡന്റ് അഷറഫ് ഗാനിയും മന്ത്രിസഭാംഗങ്ങളുമെല്ലാം നിലവില്‍ രാജ്യം വിട്ടുപോയി. അയല്‍രാജ്യമായ തജിക്കിസ്ഥാനിലാണ് ഇവര്‍ അഭയം തേടിയിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights:  #Afghan_lives_matter, twitter stands for Afghan poeple

Latest Stories

We use cookies to give you the best possible experience. Learn more