കാബൂള്‍: മേഘലയിലെ സംഘര്‍ഷ സാധ്യത കുറയ്ക്കുന്നതിനും സമാധാനം പുനസ്ഥാപിക്കുന്നതിനുമായി തീവ്രവാദ സംഘടനയായ താലിബാനുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി അഫ്ഗാന്‍ സര്‍ക്കാര്‍. ഇതിനായി പന്ത്രണ്ടംഗ സംഘത്തെ നിയോഗിച്ചതായും അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി അറിയിച്ചു.
കുറച്ചു നാളുകളായി രാജ്യത്തെ ജനങ്ങള്‍ ഭയപ്പാടോയെയാണ് ജീവിക്കുന്നത്. അതിനൊരു അന്ത്യം ഉണ്ടാകണം. താലിബാനുമായി സമാധാന ചര്‍ച്ചയ്ക്കുള്ള പ്രാഥമിക രൂപം നല്‍കിയിട്ടുണ്ട്. സ്വിറ്റസര്‍ലന്‍ഡിലെ ജനീവയില്‍ ചേര്‍ന്ന ഉച്ചകോടിക്കിടെ അദ്ദേഹം പറഞ്ഞു.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. അതിനായും ശ്രമിക്കും. പ്രസിഡന്റിന്റെ മുഖ്യ ഉദ്യോഗസ്ഥനായ സലാം റഹീമിയ്ക്കാകും പന്ത്രണ്ടംഗ സംഘത്തിന്റെ ഉത്തരവാദിത്തം.
സമാധാനചര്‍ച്ചകളാണ് ലക്ഷ്യം. സംഘത്തില്‍ സ്ത്രീകളേയും പുരുഷന്‍മാരേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗനി വ്യക്തമാക്കി.