മുംബൈ: ഹിന്ദുത്വ ഭീകരതയെ പുകഴ്ത്തുന്നവര്‍ താലിബാനെ എതിര്‍ക്കുന്നതില്‍ എന്ത് കാര്യമാണുളളതെന്ന പരാമര്‍ശത്തില്‍ ബോളിവുഡ് താരം സ്വരാ ഭാസ്‌കറിനെതിരെ സൈബര്‍ ആക്രമണം. സംഘപരിവാറിന്റെ നേതൃത്വത്തിലാണ് സൈബര്‍ ആക്രമണം നടക്കുന്നത്.
കഴിഞ്ഞ ദിവസം താലിബാന്‍, അഫ്ഗാനിസ്ഥാന്‍ പിടിച്ചടക്കിയതുമായി ബന്ധപ്പെട്ട് സ്വര തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു.
താലിബാന്‍ ഭീകരതയും ഹിന്ദുത്വ ഭീകരതയും ഒരു പോലെ തന്നെയാണെന്നും ഒന്നിനെ ഭയക്കുകയും ഒന്നിനെ ന്യായീകരിക്കുകയും ചെയ്യുന്നത് ശരിയല്ലെന്നുമായിരുന്നു താരം ട്വീറ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് സംഘപരിവാര്‍ അനുകൂലികള്‍ സ്വര ഭാസ്‌ക്കറിനെതിരെ രംഗത്തെത്തിയത്.
‘അറസ്റ്റ് സ്വരാ ഭാസ്‌കര്‍’ എന്ന ഹാഷ്ടാഗോടു കൂടി സ്വരക്കെതിരെ ട്വിറ്ററില്‍ ക്യാംപെയിന്‍ ആരംഭിച്ചിരിക്കുകയാണ് സംഘപരിവാര്‍. ഹിന്ദു മതവികാരം വ്രണപ്പടുത്തുകയും ഹിന്ദുക്കളെ അപമാനിക്കുകയുമാണ് സ്വര ഭാസ്‌കര്‍ ചെയ്യുന്നതെന്ന തരത്തിലുളള ട്വീറ്റുകളും വരുന്നുണ്ട്.
നിരവധി പേരാണ് താരത്തിനെതിരെ പരാതിയുമായി രംഗത്തെത്തുന്നതെന്നാണ് സംഘപരിവാറിന്റെ വാദം. മത വികാരം വ്രണപ്പെടുത്തുന്ന വ്യക്തികളെ നിയമത്തിനു മുന്‍പില്‍ കൊണ്ടു വരണമെന്നും ശിക്ഷ നല്‍കണമെന്നും ഇവര്‍ ട്വീറ്റില്‍ പറയുന്നു.
അതേസമയം നിരവധി ബോളിവുഡ് താരങ്ങള്‍ താലിബാന്‍ വിഷയത്തില്‍ അഭിപ്രായ പ്രകടനം നടത്തിയിരുന്നു. സ്ത്രീകള്‍ തുല്യ വേതനത്തിനായി ലോകമെമ്പാടും സമരം ചെയ്യുമ്പോള്‍ അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ വില്‍ക്കപ്പെടുകയാണ്. അവിടുത്തെ പരിതാപകരമായ അവസ്ഥയില്‍ ലോക നേതാക്കള്‍ പ്രതികരിക്കണം. അവരും മനുഷ്യരാണ്, എന്നായിരുന്നു ബോളിവുഡ് താരം റിയ ചക്രവര്‍ത്തി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
താലിബാന്റെ അധീനതയില്‍ നിന്നും വിമാനത്തില്‍ തൂങ്ങി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന വിഡിയോ പങ്കുവെച്ചു കൊണ്ട് ഒരാള്‍ക്കും ഈ അവസ്ഥ വരരുതെന്നാണ് അനുഷ്‌ക ശര്‍മ ഇന്‍സ്റ്റഗ്രാമില്‍ പ്രതികരിച്ചത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Afganisthan Taliban comment Arrest Swara Bhaskar trends on Twitter