| Tuesday, 5th September 2023, 11:17 pm

എന്തൊരു മത്സരമായിരുന്നു! ശ്രീലങ്ക യൂ ബ്യൂട്ടി; ഹൃദയം തകര്‍ന്ന് അഫ്ഗാന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ ക്ലോസ് എന്‍കൗണ്ടറില്‍ ശ്രീലങ്കക്ക് വിജയം. ആദ്യം ബാറ്റ് ചെയ്ത് ലങ്ക നേടിയ 291 ചെയ്‌സ് ചെയ്ത അഫ്ഗാന്‍ 289 റണ്‍സില്‍ വീണു.

37 ഓവര്‍ പിന്നിട്ടപ്പോള്‍ സൂപ്പര്‍ ഫോറില്‍ പ്രവേശിക്കാന്‍ അഫ്ഗാനിസ്ഥാന് അവരുടെ അടുത്ത പന്തില്‍ മൂന്ന് റണ്‍സ് നേടണമായിരുന്നു. എന്നാല്‍ ആദ്യ പന്തില്‍ മൂജീബ് ഉര്‍ റഹ്‌മാന്‍ സിക്‌സറടിക്കാന്‍ ശ്രമിച്ച് പുറത്താകുകയായിരുന്നു. എന്നാല്‍ ഇവിടെ തീരുന്നില്ലായിരുന്നു അഫ്ഗാനിസ്ഥാന്റെ അവസരം. അടുത്ത മൂന്ന് പന്തില്‍ ഒരു സിക്‌സര്‍ നേടി ടീം സ്‌കോര്‍ 295 എത്തിച്ചിരുന്നുവെങ്കില്‍ ടീമിന് ക്വാളിഫൈ ചെയ്യാമായിരുന്നു.

എന്നാല്‍ ഇത് അഫ്ഗാന്‍ ഡഗൗട്ടും ബാറ്റര്‍മാരും അറിഞ്ഞില്ല. ശേഷം വന്ന രണ്ട് ബോളും അഫ്ഗാന്റെ പതിനൊന്നാം നമ്പര്‍ ബാറ്റര്‍ ഫസല്‍ ഹഖ് ഫറൂഖി ഡിഫന്‍ഡ് ചെയ്യുകയായിരുന്നു. അടുത്ത പന്തില്‍ താരം എല്‍.ബി.ഡബ്ല്യൂ ആകുകയും ചെയ്തു.

ഇതോടെ ലങ്കയും ബംഗ്ലാദേശും സൂപ്പര്‍ ഫോറിലേക്ക് ക്വാളിഫൈ ആകുകയായിരുന്നു. ആദ്യ മത്സരത്തില്‍ അഫ്ഗാന്‍ ബംഗ്ലാദേശിനോട് തോറ്റിരുന്നു.

അഫ്ഗാനിസ്ഥാനായി മുഹമ്മദ് നബി 32 പന്തില്‍ ാറ് ഫോറും അഞ്ച് സിക്‌സറുമടക്കം 65 റണ്‍സല് നേടിയിരുന്നു. ക്യാപ്റ്റന്‍ ഹഷ്മതുള്ള ഷാഹിദി 66 പന്തില്‍ 59 റണ്‍സും റഹ്‌മത് ഷാ 40 പന്തില്‍ 45 റണ്‍സും സ്വന്തമാക്കി. 16 പന്തില്‍ നാല് ഫോറും ഒരു സിക്‌സറുമടക്കം 27 റണ്‍സുമായി റാഷിദ് ഖാന്‍ പുറത്താകാതെ നിന്നിരുന്നു.

തുടക്കം തന്നെ അറ്റാക്ക് ചെയ്തായിരുന്നു അഫ്ഗാന്‍ പട ബാറ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം നടന്ന ഏഷ്യാ കപ്പിലും ഇതുപോലെ ക്ലോസ് എന്‍കൗണ്ടറിലായിരുന്നു അഫ്ഗാന്‍ പട പുറത്തായത്. അന്ന് എതിര്‍ സ്ഥാനത്ത് പാകിസ്ഥാനായിരുന്നു.

ശ്രീലങ്കക്കായി 92 റണ്‍സ് നേടിയ കുഷാല്‍ മെന്‍ഡിസാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. ആറ് ഫോറിന്റെയും മൂന്ന് സിക്‌സിന്റെയും അടമ്പടിയോടെയായിരുന്നു താരം 92 റണ്‍സ് നേടിയത്. കസുന്‍ രജിത 10 ഓവറില്‍ 79 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് നേടിയിരുന്നു.

മത്സരം കഴിഞ്ഞതോടെ സൂപ്പര്‍ ഫോര്‍ ലൈനപ്പായി. ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവരാണ് സൂപ്പര്‍ ഫോറിലേക്ക് പ്രവേശിച്ചത്.

Content Higlight: Afganistan Losses to Srlianka and Out Of Asia Cup

We use cookies to give you the best possible experience. Learn more