| Thursday, 3rd September 2020, 5:49 pm

പറന്നുയരാം; നെഹ്‌റു കോളേജ് ഓഫ് എയ്റോനോട്ടിക്‌സില്‍ ഉന്നത പഠനത്തിന് മികച്ച കോഴ്‌സുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്ത്യയില്‍ ദ്രുതഗതിയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന വ്യവസായ മേഖലകളിലൊന്നാണ് സിവില്‍ വ്യോമയാനം. എയര്‍ പാസഞ്ചര്‍ വിപണിയിലും 2024 ഓടുകൂടി ഇന്ത്യയക്ക് പുരോഗതി കൈവരിക്കാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെയാണ് സുരക്ഷിതമായതും മികച്ച ശമ്പളമുള്ളതുമായ ജോലി സ്വപ്നം കാണുന്നവര്‍ക്ക് നെഹ്റു കോളേജ് ഓഫ് എയറോനോട്ടിക്സ് ആന്‍ഡ് അപ്ലൈഡ് സയന്‍സ് നല്ല തെരഞ്ഞെടുപ്പ് ആകുന്നത്.

മെയിന്റനന്‍സ് എന്‍ജിനീയര്‍, ക്യാബിന്‍ ക്രൂ, ഗ്രൗണ്ട് ഓപ്പറേഷന്‍ സ്റ്റാഫ്, കസ്റ്റമര്‍ സര്‍വീസ് സ്റ്റാഫ് എന്നീ തലത്തിലേക്കുള്ള ജീവനക്കാരുടെ ആവശ്യകത വ്യോമയാന മേഖലയില്‍ വര്‍ദ്ധിച്ചു വരികയാണ്.

ആഗോളവത്കൃത സമൂഹത്തില്‍ ഈ മേഖലയുടെ പ്രസക്തി എല്ലാക്കാലത്തും നിലനില്‍ക്കുന്നതുമാണ്. ഇത്തരത്തിലുള്ള തൊഴില്‍ മേഖലകളിലേക്ക് വിദ്യാര്‍ത്ഥികളെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് നെഹ്‌റു കോളജ് ഓഫ് എയ്‌റോനോട്ടിക്‌സ് & അപ്ലൈഡ് സയന്‍സിലെ ബിരുദ കോഴ്സുകളും, ബിരുദാനന്തര ബിരുദ കോഴ്സുകളും ആരംഭിച്ചിട്ടുള്ളത്.

തൊഴില്‍ മേഖലകള്‍

എയര്‍ക്രാഫ്റ്റ് ടെക്‌നീഷ്യന്‍, എയര്‍ലൈന്‍ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്, എയര്‍ലൈന്‍ മാനേജര്‍, ടേണ്‍ എറൗണ്ട് മാനേജര്‍, ഫ്‌ളൈറ്റ് ഡെസ്പാച്ചര്‍, കസ്റ്റമര്‍ സര്‍വീസ് എക്‌സിക്യൂട്ടീവ്, റാംപ് സൂപ്പര്‍വൈസര്‍, എയര്‍ലൈന്‍ റിസര്‍വേഷന്‍ ആന്‍ഡ് ടിക്കറ്റിങ് സ്റ്റാഫ്, എയര്‍ കാര്‍ഗോ സൂപ്പര്‍വൈസര്‍, ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് സൂപ്പര്‍വൈസര്‍, എയര്‍വര്‍ത്തിനെസ്സ് ഓഫീസര്‍, എയറോനോട്ടിക്കല്‍ ഇന്‍സ്ട്രക്ടര്‍, ക്വാളിറ്റി ഓഡിറ്റര്‍, മാനേജര്‍, എന്‍ഡിറ്റി എന്‍ജിനീയര്‍, ടെക്‌നിക്കല്‍ പബ്ലിക്കേഷന്‍ ഓഫീസര്‍ തുടങ്ങിയ മറ്റനവധി തൊഴിലവസരങ്ങളും വ്യോമയാന വ്യവസായ മേഖലയില്‍ നിരന്തരം സൃഷ്ടിക്കപ്പെടുന്നുണ്ട്.

1968ല്‍ കോയമ്പത്തൂരില്‍ സ്ഥാപീകൃതമായ നെഹ്‌റു കോളജ് ഓഫ് എയറോനോട്ടിക്‌സ് & അപ്ലൈഡ് സയന്‍സിന്റെ എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എന്‍ജിനീയറിങ്ങ്(എ.എം.ഇ) ഡിപ്ലോമ കോഴ്‌സിന് കേന്ദ്ര ഗവണ്‍മെന്റിന്റെ അനുമതിയുണ്ട്.രണ്ടര വര്‍ഷമാണ് കോഴ്സിന്റെ ദൈര്‍ഘ്യം.

എന്തുകൊണ്ട് നെഹ്റു ഗ്രൂപ്പിന്റെ എയ്റോനോട്ടിക്കല്‍ എന്‍ജിനിയറിങ്ങ്

എയ്റോനോട്ടിക്കല്‍ എന്‍ജിനീയറിങ് വിദ്യാഭ്യാസ രംഗത്ത് മികച്ച വിജയം കൈവരിച്ച നെഹ്റു ഗ്രൂപ്പിന്റെ സ്ഥാപനമാണ് കേരളത്തിലെ, ഒറ്റപ്പാലം ലക്കിടി ക്യാമ്പസ്സിലെ ജവഹര്‍ലാല്‍ കോളേജ് ഓഫ് എന്‍ജിനീയറിങ് & ടെക്നോളജി.

മികച്ച സൗകര്യങ്ങളോടെ പഠിക്കാം

എയ്റോനോട്ടിക്കല്‍ എന്‍ജിനീയറിങ് എന്ന പഠന ശാഖ 2008-ല്‍ കേരളത്തില്‍ ആദ്യമായി പരിചയപ്പെടുത്തിയ ഈ കലാലയത്തില്‍ ബൊംബാര്‍ഡിയാര്‍ ലിയര്‍ ജെറ്റ്, എര്‍കൂപ്പ്, സെസ്നാ എന്നിങ്ങനെ മൂന്ന് എയര്‍ക്രാഫ്റ്റുകള്‍ കുട്ടികളുടെ പഠനാവശ്യങ്ങള്‍ക്കായി സജ്ജീകരിച്ചിരിച്ചിട്ടുണ്ട്.

എയര്‍ഫ്രെയീ ലാബോറട്ടറിയും, എയറോ എഞ്ചിന്‍സ് മെയിന്റനന്‍സ് ലാബും ഒരുക്കിയിട്ടുള്ളത് വ്യത്യസ്തമായ രീതിയില്‍ പഠനാവശ്യങ്ങള്‍ക്കുതകുന്ന മാതൃകയിലാണ്. വിജയകരമായി എയ്റോനോട്ടിക്കല്‍ എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയായവര്‍ക്ക് വ്യോമസേനയിലും നാവിക സേനയിലും അനേകം അവസരങ്ങള്‍ ലഭ്യമാണ്. സോണോ വിഷന്‍, ഹണിവെല്‍, അറ്റ്കിന്‍സ്, ക്യാപ് ജെമിനി, ക്യാഡെസ് എന്നിങ്ങനെ അനവധി കമ്പനികളില്‍ ഉന്നത പദവി അലങ്കരിക്കുവാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്ന പഠന മേഖലയാണ് എയ്റോനോട്ടിക്കല്‍ എന്‍ജിനീയറിങ്.

കരിക്കുലത്തിന്റെ 40 മുതല്‍ 50 ശതമാനം വരെ പ്രായോഗികതയില്‍ ഊന്നിയ കോഴ്‌സാണ് എ.എം.ഇ പഠനശാഖ. എയറോപ്ലെയിനുകളുടെ അറ്റകുറ്റപണിക്കും സര്‍ട്ടിഫിക്കേഷനും പ്രാധാന്യം നല്‍കുന്ന തൊഴിലധിഷ്ഠിത പഠനമേഖലയാണിത്.

വിജയിക്കുവാന്‍ കുറഞ്ഞത് 90% ഹാജരും 75% മാര്‍ക്കും ആവശ്യമായ ഈ കോഴ്സിന്റെ കര്‍ശന നിയന്ത്രണം കേന്ദ്ര ഗവണ്‍മെന്റിന്റെ കീഴിലുള്ള ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് (D.G.C.A). ഡി.ജി.സി.എ യുടെ വ്യവസ്ഥയ്ക്കനുസൃതമായി 30% പ്രായോഗിക ക്ലാസ്സുകളും എയ്റോപ്ലെയിനുകളുടെ നേരിട്ടുള്ള പരിസ്ഥിതിയിലാണ് നടത്തി വരുന്നത്.

കാരക്കുടിയിലെ അളഗപ്പ സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്താരംഭിച്ച എയ്‌റോനോട്ടിക്കല്‍ സയന്‍സിലെയും എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് സയന്‍സിലെയും ത്രിവല്‍സര ബി.എസ്.സി പ്രോഗ്രാമുകളും എയര്‍ലൈന്‍ & എയര്‍പോര്‍ട്ട് മാനേജ്‌മെന്റിലെ എം.ബി.എ കോഴ്‌സുമാണ് സ്ഥാപനത്തിന്റെ മറ്റു സവിശേഷതകള്‍. ഏവിയേഷനില്‍ ഏറ്റവും ആവശ്യകതയുള്ള ഈ ബി.എസ്.സി പ്രോഗ്രാമുകള്‍ പ്ലസ് ടു കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടിയാണ് ഒരുക്കിയിട്ടുള്ളത്.

സാധ്യതകള്‍ ഇങ്ങനെ

പൈലറ്റ് പരിശീലനത്തിനും ടെക്‌നിക്കല്‍ ഡോക്യുമെന്റേഷന്‍ വ്യവസായത്തിനും ഉതകുന്ന രീതിയില്‍ പ്രത്യേകമായി തയ്യാറാക്കിയതാണ് ഈ പഠനമേഖലകള്‍. മൂല്യവര്‍ദ്ധിത എന്‍ഡിറ്റി കോഴ്‌സുകളും ഈ കോഴ്‌സുകള്‍ക്കൊപ്പം നല്‍കുന്നുണ്ട്. എയറോസ്‌പേസ്/എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എന്‍ജിനീയറിങ്ങില്‍ എംഎസ് ചെയ്യാനുള്ള അപൂര്‍വ അവസരവും ഈ കോഴ്‌സുകള്‍ ഒരുക്കുന്നു.

ബിരുദധാരികള്‍ക്ക് ആര്‍ടിആര്‍ ലൈസന്‍സിന് അപേക്ഷിച്ച് എയര്‍ ട്രാഫിക്ക് കണ്‍ട്രോളറാകുവാനും സാധിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. ബി.എസ്.സി എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് സയന്‍സ് ബിരുദം പൂര്‍ത്തിയാക്കി ഒരു വര്‍ഷത്തെ പ്രായോഗിക പരിശീലനം നേടിയവര്‍ക്ക് എഎംഇ ലൈസന്‍സിന് അപേക്ഷിക്കുവാനുള്ള യോഗ്യതയുമുണ്ട്.

എയര്‍ലൈന്‍ & എയര്‍പോര്‍ട്ട് മാനേജ്‌മെന്റിലെ ബി.ബി.എ ഇന്നുള്ള കോഴ്‌സുകളില്‍ അപൂര്‍വമായ ഒന്നാണ്. ചുരുക്കം ചില സ്ഥാപനങ്ങളില്‍ മാത്രമുള്ള ഈ കോഴ്‌സില്‍ പഠനം പൂര്‍ത്തിയാക്കുവന്നവരുടെ എണ്ണവും വളരെ കുറവാണ്.

നെഹ്‌റു കോളജിലെ ബി.ബി.എ എയര്‍ലൈന്‍ & എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് വിദ്യാര്‍ഥികള്‍ക്കു മോണ്‍ട്രിയാല്‍ കാനഡയിലെ ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍(അയാട്ട) അംഗീകരിച്ച എയര്‍ലൈന്‍ കസ്റ്റമര്‍ സര്‍വീസിലുള്ള അയാട്ട സര്‍ട്ടിഫിക്കറ്റ് പോലുള്ള മൂല്യവര്‍ദ്ധിത കോഴ്‌സുകളും നല്‍കുന്നുണ്ട്.

ഉന്നത സ്‌പെഷ്യലൈസേഷന്‍ വിഷയങ്ങളായ അമാഡിയസ് എയര്‍ ടിക്കറ്റിങ് ബുക്കിങ് സോഫ്‌ടെയര്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്, ഡെയ്ഞ്ചറസ് ഗുഡ്‌സ് റഗുലേഷന്‍സ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്, ഏവിയേഷന്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആന്‍ഡ് എമര്‍ജന്‍സി റെസ്‌ക്യൂ ഓപ്പറേഷന്‍ ട്രെയിനിങ്ങ് തുടങ്ങിയവയും ഇവിടെ പഠിപ്പിക്കുന്നു.

MAT/ TANCET / CAT സ്‌കോറുള്ള ബിരുദധാരിയായ വിദ്യാര്‍ഥികള്‍ക്ക് എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റിലെ ബിരുദാനന്തര ബിരുദ കോഴ്‌സിന് അപേക്ഷിക്കാവുന്നതാണ്. ദക്ഷിണേന്ത്യയിലെ തന്നെ ചുരുക്കം സ്ഥാപനങ്ങളില്‍ മാത്രമേ ഈ കോഴ്‌സ് നല്‍കുന്നുള്ളൂ. മോണ്‍ട്രിയാല്‍ കാനഡയിലെ അയാട്ട-ട്രെയിനിങ് ആന്‍ഡ് ഡവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അംഗീകാരമുള്ള അയാട്ട-യു.എഫ്.ടി.എ അംഗീകൃത പരിശീലന കേന്ദ്രം കൂടിയാണ് നെഹ്‌റു കോളജ്.

മലേഷ്യയിലെ ലിങ്കണ്‍ യൂണിവേഴ്‌സിറ്റി കോളജുമായി സഹകരിച്ച് ത്രിവല്‍സര എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ടെക്‌നോളജി കോഴ്‌സും സ്ഥാപനം അടുത്തിടെ ആരംഭിച്ചിരുന്നു. യൂറോപ്യന്‍ ഏവിയേഷന്‍ സേഫ്ടി ഏജന്‍സി പരിശീലനത്തോടെ ഒരു രാജ്യാന്തര ഡിപ്ലോമ യോഗ്യത നേടുവാനുള്ള അവസരമാണ് ഇതിലൂടെ വിദ്യാര്‍ത്ഥികള്‍ക്കു ലഭിക്കുന്നത്. ത്രിവല്‍സര ഡിപ്ലോമ കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഒരു വര്‍ഷം കൂടി പഠിച്ചു ബിടെക്ക് നേടുന്നതിനുള്ള സംവിധാനവുമുണ്ട്.

തമിഴ്നാട് ക്യാംപസ് +91 9600331152 , + 91 8870005337

കേരള ക്യാംപസ് +91 9605771555, +91 7510331777

Content Highlight: aeroneutical engineering with nehru group of engineering

We use cookies to give you the best possible experience. Learn more