കേരള ക്രിക്കറ്റ് ലീഗിന്റെ ആദ്യ സീസണില്‍ കിരീടം സ്വന്തമാക്കി ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ്. ഫൈനലില്‍ കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സിനെ ആറ് വിക്കറ്റിനാണ് കൊല്ലം പരാജയപ്പെടുത്തിയത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കാലിക്കറ്റ് നിശ്ചിത ഓവറില്‍ നഷ്ടത്തില്‍ 213 റണ്‍സ് നേടിയിരുന്നു. എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊല്ലം 19.1 ഓവറില്‍ 214 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു.
ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ ഇടിവെട്ട് സെഞ്ച്വറി മികവിലാണ്കൊല്ലം വിജയം സ്വന്തമാക്കിയത്. 54 പന്തില്‍ നിന്ന് ഏഴ് സിക്‌സറും എട്ട് ഫോറും ഉള്‍പ്പെടെ 105 റണ്‍സായിരുന്നു താരം സ്വന്തമാക്കിയത്. താരത്തിന് പുറമേ വത്സല്‍ ഗോവിന്ദ് 45 റണ്‍സ് നേടി മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു.
അതേ സമയം ഗ്ലോബ് സ്റ്റാര്‍സിന് വേണ്ടി ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മലും അഖില്‍ സ്‌കറിയയും എം. അജനാസുമാണ് മിന്നും പ്രകടനം കാഴ്ചവെച്ചത്.
മൂവരും അര്‍ധ സെഞ്ച്വറി നേടിയാണ് ഗ്രൗണ്ടില്‍ തകര്‍ത്താടിയത്. രോഹന്‍ 26 പന്തില്‍ നിന്ന് രണ്ട് സിക്സും ഏഴ് ഫോറും ഉള്‍പ്പെടെ 51 റണ്‍സാണ് അടിച്ചുകൂട്ടിയത്. 196.2 എന്ന കിടിലന്‍ സ്ട്രൈക്ക് റേറ്റും രോഹന് ഉണ്ടായിരുന്നു.
അഖില്‍ 30 പന്തില്‍ നിന്ന് മൂന്ന് സിക്സറും നാല് ഫോറും ഉള്‍പ്പെടെ 50 റണ്‍സും നേടി. ശേഷം ക്രീസില്‍ എത്തിയ വിക്കറ്റ് കീപ്പര്‍ അജനാസ് 24 പന്തില്‍ നിന്ന് നാല് സിക്സും അഞ്ചു ഫോറും ഉള്‍പ്പെടെ 56 റണ്‍സാണ് അടിച്ചുകൂട്ടിയത്.
മൂവര്‍ക്കും പുറമേ സല്‍മാന്‍ നിസാര്‍ 17 പന്തില്‍ നിന്ന് രണ്ട് സിക്സും ഒരു ഫോറും ഉള്‍പ്പെടെ 24 റണ്‍സ് നേടി. പള്ളം അന്‍ഫല്‍ 13 റണ്‍സും നേടിയിരുന്നു. കൊല്ലത്തിന് വേണ്ടി അമല്‍ എ.ജി, സുധീശന്‍ മിഥുന്‍ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ നേടിയപ്പോള്‍ പവന്‍ രാജ്, ബാസില്‍ എന്‍.പി എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.
Content Highlight: Aeris Kollam Sailors won the title in the first season of the Kerala Cricket League