70 വയസിന് മുകളില്‍ പ്രായമുള്ളവരും ഗുരുതര രോഗങ്ങളുള്ളവരും യാത്ര ഒഴിവാക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
വിമാനത്താവളങ്ങളില്‍ നിന്ന് പി.സി.ആര്‍ പരിശോധനയ്ക്ക് വിധേയമായ ശേഷം നാല് ദിവസം മറ്റുള്ളവരുമായി ഇടപെടാതെ കഴിയണം. നാല് ദിവസത്തിന് ശേഷം വീണ്ടും കൊവിഡ് പി.സി.ആര്‍ പരിശോധന നടത്തണം. തുടര്‍ന്ന് 14 ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കണം.
വരുന്ന രാജ്യത്തിന്റെ അടിസ്ഥാനത്തില്‍ ഏഴ് ദിവസം മുതല്‍ 14 വരെ ആയിരിക്കും ക്വാറന്റൈന്‍ കാലാവധി.
ക്വാറന്റൈന്‍ കര്‍ശനമാക്കുന്ന അതേസമയം തന്നെ കൊവിഡിനെ തുടര്‍ന്ന് ദുബായില്‍ എര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചിട്ടുണ്ട്. മിക്ക ബിസിനസ്സുകളും എമിറേറ്റില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജിമ്മുകള്‍, സിനിമാശാലകള്‍, പാര്‍ക്കുകള്‍, ബീച്ചുകള്‍ എന്നിവ ഇപ്പോള്‍ പൊതുജനങ്ങള്‍ക്കായി തുറന്നിരിക്കുന്നുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക