തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് സീറ്റ് അനുവദിക്കുന്നതിന് വേണ്ടി കോഴ വാങ്ങിയെന്ന ആരോപണത്തില്‍ ബി.ജെ.പി നേതൃത്വത്തെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. ജയശങ്കര്‍.
സ്വകാര്യ മേടിക്കല്‍ കോളേജിന് അംഗീകാരം മേടിച്ചു കൊടുക്കാന്‍ വെറും അഞ്ചു കോടി അറുപതു ലക്ഷം മേടിച്ച് പാര്‍ട്ടിയുടെ ദുഷ്‌പേരിനു കളങ്കം ചാര്‍ത്തിയ സഹകരണ സെല്‍ കണ്‍വീനര്‍ ആര്‍.എസ് വിനോദിനെ ബി.ജെ.പിയില്‍ നിന്ന് പടിയടച്ചു പിണ്ഡംവെച്ചെന്നും കാശുമേടിച്ചതിനല്ല, കാര്യം നടത്തിക്കൊടുക്കാതെ ചീത്തപ്പേരുണ്ടാക്കിയതിനാണ് ഈ ശിക്ഷയെന്നും ജയശങ്കര്‍ പറയുന്നു.
Dont Miss മെഡിക്കല്‍ കോഴവിവാദം; ബി.ജെ.പി നേതാക്കള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്
പണമാണ് ഈശ്വരന്‍ എന്നു വിശ്വസിക്കുന്നവരുടെ പാര്‍ട്ടിയാണ് ബി.ജെ.പിയെന്നും ഈ പാര്‍ട്ടിയെ നയിക്കുന്നവര്‍ ഒരിക്കലും ദരിദ്രരാവില്ലെന്നും ജയശങ്കര്‍ പറയുന്നു. ടൂജീ സ്‌പെക്ട്രം, കല്‍ക്കരിപ്പാടം, കോമണ്‍വെല്‍ത്ത് ഗെയിംസ്.. കോണ്‍ഗ്രസിന്റെ അഴിമതികള്‍ എണ്ണിപ്പറഞ്ഞവരാണ് ഈ രാജ്യസ്‌നേഹികളെന്നും ജയശങ്കര്‍ പരിസഹിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
സ്വകാര്യ മേടിക്കല്‍ കോളേജിന് അംഗീകാരം മേടിച്ചു കൊടുക്കാന്‍ വെറും അഞ്ചു കോടി അറുപതു ലക്ഷം മേടിച്ച് പാര്‍ട്ടിയുടെ ദുഷ്‌പേരിനു കളങ്കം ചാര്‍ത്തിയ സഹകരണ സെല്‍ കണ്‍വീനര്‍ Rs വിനോദിനെ ബിജെപിയില്‍ നിന്ന് പടിയടച്ചു പിണ്ഡംവെച്ചു.
കാശുമേടിച്ചതിനല്ല, കാര്യം നടത്തിക്കൊടുക്കാതെ ചീത്തപ്പേരുണ്ടാക്കിയതിനാണ് ഈ ശിക്ഷ.
ടൂജീ സ്‌പെക്ട്രം, കല്‍ക്കരിപ്പാടം, കോമണ്‍വെല്‍ത്ത് ഗെയിംസ്.. കോണ്‍ഗ്രസിന്റെ അഴിമതികള്‍ എണ്ണിപ്പറഞ്ഞവരാണ്, രാജ്യസ്‌നേഹികള്‍. മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്റെ വക്താക്കള്‍.
പണമാണ് ഈശ്വരന്‍ എന്നു വിശ്വസിക്കുന്നവരുടെ പാര്‍ട്ടിയാണ് ബി.ജെ.പി. ഈ പാര്‍ട്ടിയെ നയിക്കുന്നവര്‍ ഒരിക്കലും ദരിദ്രരാവില്ല.
കൂരിരുള്‍ നീങ്ങും, സൂര്യനുദിക്കും, താമര വിരിയും, പോക്കറ്റു നിറയും.