തിരുവനന്തപുരം: നിയസഭയില്‍ പ്രതിപക്ഷാംഗങ്ങള്‍ തനിക്കുനേരെ ആക്രോശിച്ചെന്നും മുഖ്യമന്ത്രിമാര്‍ക്ക് നേരെ മുന്‍പ് ഇങ്ങനെയൊന്നും ഉണ്ടായിട്ടില്ലെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ പരിഹസിച്ച് അഡ്വ. ജയശങ്കര്‍.
എടോ, ബാലരാമാ ഈ നിയമസഭാ എന്നുപറഞ്ഞാല്‍ ജനാധിപത്യത്തിന്റെ ശ്രീകോവിലാണെന്നും അല്ലാതെ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജോ വാണിയംകുളം കാളച്ചന്തയോ അല്ലെന്നുമാണ് ജയശങ്കറിന്റെ പരിഹാസം.
കേരളാ മുഖ്യമന്ത്രി ഇപ്പോള്‍ ഉമ്മന്‍ ചാണ്ടിയല്ല ആന്റണിയോ കരുണാകരനോ അല്ല. ബ്രണ്ണന്‍ കോളേജില്‍ പഠിക്കുന്നകാലം മുതല്‍ ആര്‍.എസ്.എസുകാരുടെ കൊലകത്തിക്കുമുന്നില്‍ പതറാതെ നിന്ന ആളാണ്. അത് ഓര്‍മ്മവേണം.
പിണറായി സഖാവിന്റെ മുഖത്തുനോക്കി ആക്രോശിക്കാനും കൈചൂണ്ടി സംസാരിക്കാനും ബലരാമന്‍ ആയിട്ടില്ലകേട്ടോ. സ്ഥലം പിശകാണ്; ജനാധിപത്യത്തിന്റെ ശ്രീകോവിലാണ്. അത് ഓര്‍മ്മവേണം- ജയശങ്കര്‍ പരിസഹിക്കുന്നു.
ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
എടോ, ബാലരാമാ ഈ നിയമസഭാ എന്നുപറഞ്ഞാല്‍ ജനാധിപത്യത്തിന്റെ ശ്രീകോവിലാണ്. അല്ലാതെ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജല്ല; വാണിയംകുളം കാളച്ചന്തയുമല്ല.
ജനാധിപത്യത്തിന്റെ ഈ ശ്രീകോവിലില്‍ ഞങ്ങള്‍ ഗവര്‍ണര്‍ വാഞ്ചുവിനെ ഘെരാവോ ചെയ്തിട്ടുണ്ട്. സ്പീക്കര്‍ മൊയ്തീന്‍ കുട്ടി ഹാജിയെ മുണ്ടുപൊക്കി കാണിച്ചിട്ടുണ്ട്. മുഖ്യമന്ത്രി അച്യുതമേനോനെ ചെരുപ്പെറിഞ്ഞിട്ടുണ്ട്.
എം.വി.രാഘവന്‍ നമ്മുടെ പാര്‍ട്ടിയിലായിരുന്നപ്പോള്‍ മുഖ്യമന്ത്രിയുടെ മുഖത്തുനോക്കി എടാ കരുണാകരാ കൊലയാളീ എന്ന് വിളിച്ചിട്ടുണ്ട്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയശേഷം അതെ രാഘവനെ നമ്മുടെ സഖാക്കള്‍ നിയമസഭയിലിട്ടു ചവിട്ടിയിട്ടുമുണ്ട്. അതാണ് ഈ ജനാധിപത്യത്തിന്റെ ശ്രീകോവില്‍.
ബലരാമന്‍ കഴിഞ്ഞ സഭയില്‍ അംഗമായിരുന്നല്ലോ? മാണിയുടെ ഒടുക്കത്തെ ബജറ്റ് അവതരണം ഓര്‍മയില്ലേ? സഖാവ് ഇ.പി.ജയരാജന്‍ സ്പീക്കറുടെ സിംഹാസനം എടുത്തെറിഞ്ഞതും സഖാവ് ശിവന്‍കുട്ടി മേശപ്പുറത്തു താണ്ഡവ നൃത്തം നടത്തിയതും മറന്നട്ടില്ലല്ലോ?
Dont Miss മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിക്കേണ്ടിയിരുന്നത് രജിഷയ്ക്കായിരുന്നില്ല: ഔസേപ്പച്ചന്‍
കേരളാ മുഖ്യമന്ത്രി ഇപ്പോള്‍ ഉമ്മന്‍ ചാണ്ടിയല്ല ആന്റണിയോ കരുണാകരനോ അല്ല. ബ്രണ്ണന്‍ കോളേജില്‍ പഠിക്കുന്നകാലം മുതല്‍ ആര്‍.എസ്.എസുകാരുടെ കൊലകത്തിക്കുമുന്നില്‍ പതറാതെ നിന്ന ആളാണ്. അത് ഓര്‍മ്മവേണം.
പിണറായി സഖാവിന്റെ മുഖത്തുനോക്കി ആക്രോശിക്കാനും കൈചൂണ്ടി സംസാരിക്കാനും ബലരാമന്‍ ആയിട്ടില്ലകേട്ടോ. സ്ഥലം പിശകാണ്; ജനാധിപത്യത്തിന്റെ ശ്രീകോവിലാണ്. അത് ഓര്‍മ്മവേണം.