തിരുവനന്തപുരം: അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ അഡ്വ. എ. ജയശങ്കറിന്റെ പ്രാഥമിക അംഗത്വം പുതുക്കി നല്‍കാതെ സി.പി.ഐ. കഴിഞ്ഞ ദിവസം ചേര്‍ന്ന സി.പി.ഐ. ഹൈക്കോടതി അഭിഭാഷക ബ്രാഞ്ച് ജനറല്‍ ബോഡി ചര്‍ച്ച ചെയ്താണ് ജയശങ്കറിന്റെ അംഗത്വം പുതുക്കേണ്ട എന്ന തീരുമാനത്തിലെത്തിയത്.
ചാനല്‍ ചര്‍ച്ചകളിലുടേയും സോഷ്യല്‍ മീഡിയയിലൂടേയും തുടര്‍ച്ചയായി എല്‍.ഡി.എഫ്. സര്‍ക്കാരിനും സി.പി.ഐ.എമ്മിനും എതിരെ അവാസ്തവങ്ങള്‍ പ്രചരിപ്പിച്ചുവെന്ന കാരണം സൂചിപ്പിച്ചാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്.
സി.പി.ഐയില്‍ സാധാരണ ജനുവരിയിലാണ് പാര്‍ട്ടി അംഗത്വം പുതുക്കാറ്. ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ജൂണിലേയ്ക്കു മാറ്റിവെച്ചിരുന്നു.
തുടര്‍ന്ന് കഴിഞ്ഞ മാസം മെമ്പര്‍ഷിപ് ക്യാംപെയിന്‍ പൂര്‍ത്തിയാക്കി ബ്രാഞ്ച് ജനറല്‍ ബോഡി കൂടുകയായിരുന്നു. നേരത്തെ സര്‍ക്കാരിനും സി.പി.ഐ.എമ്മിനുമെതിരായ പ്രചരണങ്ങളെത്തുടര്‍ന്ന് പാര്‍ട്ടി പരസ്യമായി ജയശങ്കറിനെ ശാസിച്ചിരുന്നു.
അതേസമയം, സി.പി.ഐ. അംഗത്വത്തില്‍ നിന്ന് തന്നെ ഒഴിവാക്കിയത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും പാര്‍ട്ടിയോട് അംഗത്വം വേണമെന്നോ വേണ്ടെന്നോ താന്‍ അറിയിച്ചിട്ടില്ലെന്നും അഡ്വ. എ. ജയശങ്കര്‍ പറഞ്ഞു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Advt. A Jayasankar CPI Membership