'അവളുടെ സ്ത്രീത്വം നഷ്ടപ്പെട്ടപ്പോള്‍ അവന് പുരുഷത്വവും നഷ്ടപ്പെട്ടില്ലേ?'; സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍ മാധ്യമപ്രവര്‍ത്തകന് പിന്തുണയുമായി അഡ്വ. സംഗീത ലക്ഷമണ
Daily News
'അവളുടെ സ്ത്രീത്വം നഷ്ടപ്പെട്ടപ്പോള്‍ അവന് പുരുഷത്വവും നഷ്ടപ്പെട്ടില്ലേ?'; സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍ മാധ്യമപ്രവര്‍ത്തകന് പിന്തുണയുമായി അഡ്വ. സംഗീത ലക്ഷമണ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 29th July 2017, 4:56 pm

കൊച്ചി: സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍ മാധ്യമപ്രവര്‍ത്തകന് പിന്തുണയുമായി ഹൈക്കോടതി അഭിഭാഷകയായ സംഗീത ലക്ഷമണ. വ്യക്തി ജീവിതത്തില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന സഹപ്രവര്‍ത്തകന്റെ മാനസികാവസ്ഥ മുതലെടുത്തകൊണ്ട് സഹപ്രവര്‍ത്തക അയാള്‍ക്ക് വഴങ്ങിക്കൊടുത്തതില്‍ എവിടെയാണ് പീഡനമെന്ന് സംഗീത ചോദിക്കുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് സംഗീതയുടെ പ്രതികരണം.

” വിവാഹ വാഗ്ദാനമെന്ന ക്രെഡിറ്റ് കാര്‍ഡ് വാങ്ങി പഴ്‌സില്‍ വെച്ച ശേഷം അവളുടെ സ്ത്രീത്വം അവന്‍ ദുരുപയോഗം ചെയ്‌തെങ്കില്‍ അവന്റെ പുരുഷത്വം അവള്‍ കവര്‍ന്നെടുക്കുകയും ചെയ്തില്ലേ? അങ്ങനെയെങ്കില്‍ എങ്ങനെയാണ് അവള്‍ മാലാഖയും അവന്‍ പിശാചുമാകുന്നത്.”

സ്ത്രീ സുരക്ഷക്കായി ഉടച്ചുവാര്‍ത്ത് പുറത്തിറക്കുന്ന പുതിയ നിയമങ്ങള്‍ നേര്‍വഴിക്കല്ലെന്നും നാട്ടിലെ സ്ത്രീസുരക്ഷാ നിയമങ്ങള്‍ പൊളിച്ചെഴുതണമെന്നും സംഗീത ആവശ്യപ്പെട്ടു.


Also Read: ‘വന്ദേമാതരം ചൊല്ലില്ലെങ്കില്‍ പാകിസ്ഥാനിലേക്കു പോകൂ’ നിയമസഭയ്ക്കു മുമ്പില്‍ മുസ്‌ലിം എം.എല്‍.എയോട് കയര്‍ത്ത് ബി.ജെ.പി എം.എല്‍.എ


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഓഫീസ് തിരക്കുകളില്‍ പെട്ടുപോയത് കൊണ്ട് 2-3 ദിവസങ്ങളുടെ delay സംഭവിച്ചിട്ടുണ്ട് ഈ പോസ്റ്റിന്.
അറിയണം ചിലര്‍ക്ക്; സഹപ്രവര്‍ത്തക നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റ് ചെയ്യപ്പെട്ടതിനെ കുറിച്ച് എന്റെ അഭിപ്രായം എന്താണ് ന്ന്. നാട്ടില്‍ നടക്കുന്ന എല്ലാ കാര്യങ്ങളെയും കുറിച്ച് പറയാന്‍ എനിക്ക് നേരമുണ്ടായി എന്ന് വരില്ല. എങ്കില്‍ കൂടി ഇതേ കുറിച്ച് ഇങ്ങോട്ട് ചോദ്യം വന്നത് കൊണ്ടും മറുപടി പറയാനുള്ള ഉത്സാഹം തോന്നുന്നതുകൊണ്ടും ചിലത് പറയാവുന്നതാണ്. ;)
എന്റെ വീട്ടില്‍ കുറെ കാലമായി കേബിള്‍ കണക്ഷനില്ലാത്തത് കൊണ്ട് അടുത്തകാലത്തായി Amal Vishnudas എന്ന മാധ്യമപ്രവര്‍ത്തകനെ ഞാന്‍ ടെലിവിഷനില്‍ കണ്ടിട്ടില്ല. എന്നാല്‍ ഏതാണ്ട് 2-3 വര്‍ഷങ്ങള്‍ക്ക് മുന്‍പ് News TV കണ്ടിരുന്ന കാലത്ത്, കൃത്യമായി പറഞ്ഞാല്‍ 2014-2015 കാലഘട്ടത്തില്‍ എന്നില്‍ കൗതുകമുണര്‍ത്തിയിട്ടുള്ള ഒരു മുഖവും പുരുഷസൗന്ദര്യവുമായിരുന്നു Amal Vishnudas. അല്‍പം പതുങ്ങിയ സംസാരരീതിയും കുറുമ്പ് ഒളിപ്പിച്ചു വെച്ച പോലുള്ള അദ്ദേഹത്തിന്റെ കണ്ണുകളും cadbury diary milksന്റ കഷ്ണം വായില്‍ ഇട്ടിരിക്കുന്ന പോലുള്ള പുഞ്ചിരിയും…എല്ലാം എല്ലാം എനിക്ക് വളരെ വളരെ ഇഷ്ടമായിരുന്നു. ഞായറാഴ്ച്ചകളില്‍ അദ്ദേഹം അവതരിപ്പിച്ചിരുന്ന ഏതോ പരിപാടി കാണുന്നത് എനിക്ക് ഇഷ്ടവിനോദവുമായിരുന്നു. ഏതാണ് ആ പരിപാടി എന്ന് എന്നോട് ചോദിക്കരുത്, അത് എനിക്ക് ഓര്‍മ്മയില്ല കാരണം ഞാന്‍ കാണാനിരുന്നതും കാതോര്‍ത്തിരുന്നതും Amal Vishnudas-നെയാണ്. മലയാളം വാര്‍ത്താചാനലുകളില്‍ അത്തരത്തില്‍ ഒരു കൗതകവും താല്‍പര്യവും എനിക്ക് തോന്നിയിട്ടുള്ള ആകെ, ഏക ടെലിവിഷന്‍ മുഖവുമാണ് അദ്ദേഹത്തിന്റേത്. അല്‍പം കൂടി വ്യക്തമായി, തെളിച്ചു തന്നെ പറഞ്ഞാല്‍; I found him- Shri.Amal Vishnudas, rather his physical appearance and his extremely masculine physique to be alluringly sexy- OMG, What a package of a man he is-!
അമല്‍ വിഷ്ണുദാസിനോടുള്ള എന്റെ കമ്പവും കൗതുകവും mutual friend കൂടിയായ ഒരു മാധ്യമസുഹൃത്തുമായി ആകാലത്ത് ഞാന്‍ പങ്കുവെക്കുകയും അദ്ദേഹത്തെ പരിചയപ്പെടാന്‍ ആഗ്രഹമുണ്ട് എന്നത് അറിയിക്കുകയും ചെയ്തിരുന്നു. അമല്‍ വിഷ്ണുദാസിനോട് എനിക്ക് തോന്നിയ “ചേതോവികാരങ്ങള്‍” എന്നില്‍ അത്ര deep-rooted അല്ലാതിരുന്നത് കൊണ്ടോ; അദ്ദേഹത്തിന്റെ ബാഹ്യസൗന്ദര്യപുരുഷരൂപം എനിക്ക് ഇഷ്ടമായിരുന്നു എന്നതിനപ്പുറം ആ വ്യക്തിത്വം എങ്ങനെയെന്ന് അറിയാനുള്ള അവസരം എനിക്ക് ലഭിക്കാതെ പോയത് കൊണ്ടോ; അതോ ഒരുവനെ ഓടിച്ചിട്ട് പിടിക്കാനുള്ള സമയവും സാവകാശവും അന്നെനിക്ക് ഇല്ലാതെ പോയതുകൊണ്ടോ….അധികം താമസിയാതെ ഇതൊക്കെ ഞാന്‍ മറന്നു പോവുകയും ചെയ്തു. :)
ഇതുവരെ ഞാന്‍ പറഞ്ഞുവെച്ച backdrop-ല്‍ നിന്നു കൊണ്ടാവണം തുടര്‍ന്നു വായിക്കുന്നത്, ഞാന്‍ പറയുന്നത് മനസ്സിലാക്കുന്നത് . ;) ഇനി പറയാനുള്ളത് ഒരു സാങ്കല്പിക കഥയും ചോദിക്കാനുള്ളത് അതിനെ ആസ്പദമാക്കിയുള്ള ചില hypothetical ചോദ്യങ്ങളുമാണ്. ഈ കഥ യാഥാര്‍ഥ്യമായിരുന്നെകില്‍ എന്ന ആഗ്രഹം എനിക്ക് ഉള്ളതുകൊണ്ടും Amal എന്ന പേരിന് തന്നെ ഒരു sex appeal ഉള്ളത് കൊണ്ടും, കഥയിലെങ്കിലും Amal-ന്റെ ഒപ്പം കൂടാന്‍ മോഹമുള്ളതുകൊണ്ടും കഥയിലെ കഥാപ്രാത്രങ്ങളെ നമുക്ക് അമല്‍ എന്നും സംഗീത എന്നും തന്നെ പേരിട്ട് വിളിക്കാം. ;)
അമലും സംഗീതയും ഹൈക്കോടതിയില്‍ ജോലി ചെയ്യുന്ന അഭിഭാഷകരാണ് എന്നു സങ്കല്‍പ്പിക്കുക. ജോലിയില്‍ ആരാണ് ആദ്യം പ്രവേശിച്ചത്, പ്രായം കൊണ്ട് ആരാണ് മൂത്തത് എന്ന അടിസ്ഥാനത്തില്‍ അമല്‍ സീനിയറും സംഗീത ജൂനിയറുമാണ്. രണ്ടുപേരും ഒരേ law-firm ല്‍ ജോലി ചെയ്യുന്നു. അമലിനെ കുറിച്ച് സംഗീതയ്ക്കും സംഗീതയെ കുറിച്ച് അമലിനും- ചോദിച്ചും പറഞ്ഞറിഞ്ഞും മനസ്സിലാക്കാന്‍ common/ mutual friends ഒരുപാട് ഉള്ളതാണ്. കൂടാതെ എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും നേരിട്ട് കാണാനും, സംസാരിക്കാനും ഒരുമിച്ചിരിക്കാനുമുള്ള അവസരങ്ങളുമുണ്ട് രണ്ടുപേര്‍ക്കും.അമലിന്റെ കാറില്‍ സംഗീതയും സംഗീതയുടെ കാറില്‍ അമലും ഒരുമിച്ച് യാത്ര ചെയ്യുക എന്നതില്‍ abnormal or illegal ആയി യാതൊന്നും തന്നെയില്ല. സംഗീതയ്ക്ക് ഒരു ഭര്‍ത്താവ് കൂടെയില്ല. Unmarried or divorcee എന്നൊരു ചോദ്യമുണ്ടെങ്കില്‍ ആ ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ല. അമല്‍ married ആണ്, കുട്ടികള്‍ ഉണ്ടോ ഇല്ലേ എന്ന ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ല. അദ്ദേഹത്തിന് എന്തൊക്കെയോ family problems ഉണ്ട് എന്നൊരു കേട്ടു കേള്‍വിയുമുണ്ട്. സംഗീത single ആണ് എന്ന കാര്യവും അമലിന്റേത് ഒരു estranged marriage ആണെന്നുള്ളതും law -firmല്‍ മാത്രമല്ല, ഹൈക്കോടതിയിലും പൊതുവെ അഭിഭാഷകര്‍ക്കിടയിലും അറിവുള്ളതാണ്.
(ആത്മകഥാംശം കുറച്ചുള്ളത് കൊണ്ട് തന്നെ സംഗീത എന്ന കഥാപാത്രത്തെ ഇനി അങ്ങോട്ടുള്ള text-ല്‍ first person-ല്‍ ഞാന്‍, എനിക്ക് എന്നൊക്കെയാവും പറഞ്ഞു പോവുക. ശ്രദ്ധിക്കുക….. :ു )
സംഗീത എന്ന ഈ ഞാന്‍ ബുദ്ധിയും വിവേകവുമുള്ളവള്‍ എങ്കില്‍ എന്തൊക്കെ ചെയ്യും എന്നത് ഒരു ചോദ്യമാണ്. And the answer is thus: കോന്തനായിട്ടെങ്കിലും കൂടെ ഒരു ഭര്‍ത്താവ് ഇല്ലാത്ത സ്ത്രീകളെ കുറിച്ച് നമ്മുടെ സമൂഹം വെച്ചുപുലര്‍ത്തുന്ന ചില മുന്‍വിധികള്‍ ഉണ്ട്. അതുകൊണ്ട് തന്നെ, പുരുഷന്മാരായ സഹപ്രവര്‍ത്തകരോടും സുഹൃത്തുക്കളോടും ഇടപെഴകുമ്പോള്‍ ഒരു കരുതലുള്ളത് നല്ലതാണ് എന്ന തിരിച്ചറിവ് എനിക്കുണ്ട്. തികച്ചും വിശ്വാസത്തിലെടുത്ത ശേഷം മാത്രമേ പുരുഷന്മാരുമായി ഔദ്യോഗീകതയ്ക്ക് അപ്പുറമുള്ള കൂട്ടുകെട്ടിന് ഇറങ്ങിപുറപ്പെടുകയുള്ളു എന്ന ഒരു self-protective strategic നിലപാട് ഞാന്‍ തന്നെ കൈകൊണ്ടിട്ടുണ്ട്.
അമലിന്റെ കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ട് എന്ന് എനിക്ക് മനസ്സിലായി കഴിഞ്ഞാല്‍ safe ആയ ഒരു distance അമലുമായി maintain ചെയ്തുകൊണ്ട് വളരെയധികം ശ്രദ്ധിച്ചു തന്നെയാവും മുന്നോട്ട് പോവുക. കാരണം self-esteem എന്നൊരു സാധനം എനിക്ക് കൈമുതലായി ഉള്ളത് കൊണ്ട്, ഒരു stop-gap fucking arrangement ആയി അമല്‍ എന്നെ പരിഗണിക്കരുത്, അതിനുള്ള അവസരം ഞാന്‍ ഉണ്ടാക്കി കൊടുക്കരുത് എന്നത് എനിക്ക് നിര്‍ബന്ധമാണ്. അത് കൊണ്ട് തന്നെ അമലും ഞാനും മാത്രമാവുന്ന സാഹചര്യങ്ങളില്‍ സ്വയം കൊണ്ടുപോയി നിര്‍ത്താതെ മാറി മാറി നടക്കും ഞാന്‍. Importantly, I would be adamant and more than vehement about it that our conversations- be it over the phone or otherwise- shall not at any cost or for any reason cross the barriers of formality. ഔദ്യോഗീക ആവശ്യങ്ങള്‍ക്കല്ലാതെ ഒരു call പോലും, ഒരു message പോലും അമലിന്റെ ഫോണില്‍ നിന്ന് എന്റെ നമ്പറിലേയ്ക്ക് വരില്ല തന്നെ.There will be no second time, because there was no first time at all. Simple.
ഇതിനപ്പുറത്തേയ്ക്കുള്ള ഒരു formatലേക്ക് കാര്യങ്ങള്‍ പോയാല്‍, അമല്‍ എന്ന സീനിയര്‍ സഹപ്രവര്‍ത്തകനുമായി ഒരു comfort zone-ല്‍ ഞാന്‍ എന്നെ കൊണ്ടു പോയി നിര്‍ത്തിയാല്‍ അതിനൊരു അര്‍ത്ഥമേ ഉള്ളു. അദ്ദേഹം വളരെ നല്ല ഒരു വ്യക്തിയാണ്, ഞാന്‍ അര്‍ഹിക്കുന്ന ആദരവ് എനിക്ക് നല്‍കുന്ന ഒരു നല്ല ചങ്ങാതിയാവും, careerല്‍ എനിക്ക് ആവശ്യമായ support തന്നെയാവും അദ്ദേഹം, ഞാന്‍ അനുവദിച്ചു കൊടുക്കുന്ന gap അദ്ദേഹം ദുര്‍വ്യാഖ്യാനം ചെയ്യില്ല എന്നതൊക്കെ ഞാന്‍ ഉറപ്പുവരുത്തി എന്ന്.
ഇനി ഇതൊന്നുമല്ല, അമല്‍ എന്ന സീനിയര്‍ സഹപ്രവര്‍ത്തകന്‍ എന്നോട് അടുപ്പം കൂടാന്‍ താല്‍പര്യം പ്രകടപ്പിക്കുകയും അതിനോട് affirmative ആയി reciprocate ചെയ്യാതിരിക്കാന്‍ എനിക്കാവുന്നില്ല എന്നും സങ്കല്‍പ്പിക്കുക; എന്റെ sexual fantasy എന്ന slot-ല്‍ അമല്‍ fit in ചെയ്ത സ്ഥിതിക്ക്, അദ്ദേഹം എനിക്ക് തരുന്ന attention എന്നിലെ സ്ത്രീക്ക് വലിയ ഒരു boost തന്നെയാവും എന്നത് സമ്മതിക്കാതെ വയ്യ. തേന്‍ ഒലിപ്പിക്കുന്ന സംസാരരീതിയും ശര്‍ക്കരപുരട്ടിയ പെരുമാറ്റവും പരസ്പരം സമ്മാനിച്ചുകൊണ്ട് ഒരു ഉശിരന്‍ take off തന്നെയാവും കാര്യങ്ങള്‍ക്ക് പിന്നെ….. അതിതീവ്രമായ പ്രണയത്തിലേക്ക് പ്രണയം അമലിന് എങ്ങനെയാണ് എന്നറിയില്ല. സംഗീത എന്ന എനിക്ക് പ്രണയം എന്നാല്‍ ഇഷ്ടമാണ്. ഞാന്‍ കാരണം അമലിന് ഒരു പ്രശ്‌നവും ഉണ്ടാവരുത് എന്നത് ആ ഇഷ്ടത്തിന്റെ ഭാഗവുമാണ്. ഇഷ്ടമാണ് ഇഷ്ടമാണ് എന്ന് പലവട്ടം പറയുന്നതല്ല, അമലിന് ഞാന്‍ എങ്ങനെ ഉപകരിക്കാം എന്ന ചിന്ത കൂടി ആ ഇഷ്ടത്തിനൊപ്പമുണ്ട്. ഇതിനിടയില്‍, ഇതിനൊക്കെ ഇടയില്‍ ഒരുമിച്ചുള്ള യാത്രകളില്‍, ഒറ്റക്കുള്ള നേരങ്ങളില്‍ ആ വിരല്‍ത്തുമ്പുകളുടെ തലോടല്‍ ഞാന്‍ അനുഭവിക്കുകയും ആസ്വദിക്കുകയും ചെയ്തുവെങ്കില്‍, അത് എനിക്ക് വേണം എന്ന് തോന്നിയിട്ടാണ്. അതല്ലാതെ പിന്നീട് എണ്ണിയെണ്ണി കണക്ക് പറയാനും പ്രതികാരം ചെയ്യാനുമല്ല. പരസ്പരം അയച്ച text മെസ്സേജുകളുടെ screen shots എടുത്ത് വെക്കുക, ശരീരങ്ങള്‍ തമ്മില്‍ responsive ആയിരിക്കുന്ന സമയത്ത് പരസ്പരം പറയുന്ന സംഭാഷണങ്ങള്‍ record ചെയ്ത് വെക്കുക എന്നൊക്കെയുള്ള low class prostitution tactics-ല്‍ ഏര്‍പ്പെടുക എന്ന കാര്യം ആലോചിച്ചാല്‍ തന്നെ ഓക്കാനിക്കും എനിക്ക്! ഉദ്ധാരണനേരത്ത് പരസ്പരം പറയുന്ന വാക്കുക്കള്‍ക്ക് ഉച്ചാരണമാത്രയുടെ ആയുസ്സ് മാത്രമേ ഉള്ളു എന്നത് മനസ്സിലാക്കാനുള്ള വകതിരിവ് എനിക്ക് വളരെ പണ്ട് തന്നെ ഉള്ളതാണ്. :ു
വ്യക്തിജീവിതത്തില്‍ distress അനുഭവിക്കുന്ന സീനിയര്‍ സഹപ്രവര്‍ത്തകന്റെ മാനസികാവസ്ഥ മുതലെടുത്തുകൊണ്ട് ഒരു ജൂനിയര്‍ സഹപ്രവര്‍ത്തക അദ്ദേഹത്തിന് ആവശ്യമുള്ളത് വച്ചുനീട്ടി അദ്ദേഹത്തെ കൊണ്ട് ചോദിപ്പിച്ച ശേഷം വഴങ്ങി കൊടുത്തതില്‍ എവിടെയാണ് പീഡനം? അടച്ചുറപ്പുള്ള ഒരു മുറിയുടെ, ഒരു വാഹനത്തിന്റെ ഒക്കെ ലെരൃലര്യയില്‍ സംഭവിക്കുന്ന oral or quickie sexual encounters എന്നു പറയുന്നവ, തമ്മില്‍ അടുപ്പവും പരിചയവുമുള്ള ഒരു പുരുഷനും സ്ത്രീക്കും ഇടയില്‍ ജോലിസ്ഥലങ്ങളില്‍ സംഭവിക്കുന്നത് സ്ത്രീ അതിന് അനുവാദവും സമ്മതവും കൊടുക്കുന്നത് കൊണ്ട് തന്നെയാണ്. അത് കൊണ്ട് മാത്രമാണ്. അതും അവന്റെ വിവാഹവാഗ്ദാനം എന്ന ക്രെഡിറ്റ് കാര്‍ഡ് വാങ്ങി അവള്‍ purseല്‍ വെച്ച ശേഷം, അവളുടെ സ്ത്രീത്വം അവന് blank cheque ആയി കൊടുത്ത ശേഷം നടന്ന ലൈംഗീക ഇടപെടലുകള്‍ക്കും ഇടപാടുകള്‍ക്കും എങ്ങനെയാണ് അവന് മാത്രം culpability ഉണ്ടാവുന്നത്, അവള്‍ക്ക് മാത്രം നിയമത്തിന്റെ സംരക്ഷണം ലഭിക്കുന്നത്? അവളുടെ സ്ത്രീത്വം അവന്‍ ദുര്യുപയോഗം ചെയ്തുവെങ്കില്‍ അവന്റെ പുരുഷത്വം അവള്‍ കവര്‍ന്നെടുക്കുകയും ആസ്വദിക്കുകയും ചെയ്തതല്ലേ? അങ്ങനെയെങ്കില്‍, എങ്ങനെയാണ് അവള്‍ മാലാഖയും അവന്‍ പിശാചും ആവുന്നത്? ഭര്‍ത്താവില്ലാത്ത സ്ത്രീയുടെയും ഭാര്യ കൂടെയില്ലാത്ത പുരുഷന്റെയും ശരീരത്തിന്റെ ദാഹം എങ്ങനെയാണ്, എന്തിനാണ് രണ്ടുതരം അളവുകോല്‍ കൊണ്ട് അളക്കുന്നത്? ആണിന്റേതായാലും പെണ്ണിന്റേതായാലും കഴപ്പ് കഴപ്പ് തന്നെയല്ലേ? എല്ലാത്തിനും equality വേണം എന്ന് മുറവിളി കൂട്ടുന്ന ഫെമിനിസ്റ്റ് കൂട്ടങ്ങള്‍ക്ക് കഴപ്പിനു മാത്രം ഒരു discriminationsâ protection ഇരുകൈയും നീട്ടി ഇരന്നുവാങ്ങാന്‍ നാണമാവുന്നില്ലേ ഇതുങ്ങള്‍ക്ക്? ഹ്ഹ്
വിവാഹവാഗ്ദാനം നല്‍കി ലൈംഗീകമായി പീഡിപ്പിച്ചു എന്ന് പെണ്ണ് പറയുമ്പോള്‍, മറുഭാഗത്തുള്ള പുരുഷന്‍ മറ്റൊരു സ്ത്രീയുടെ നിയമപരമായ ഭര്‍ത്താവാണ് എന്നിരിക്കെ ആ ബന്ധത്തില്‍ നിന്നിറങ്ങിയാലുടന്‍ അവനെ സ്വന്തമാക്കാം, അവന്റെ തോളത്തൊട്ട് കയറാം എന്ന ദുരുദ്ദേശ്യത്തോടെ അവന് തുണി ഉരിഞ്ഞിട്ട് കൊടുത്ത് അവന്റെ പുരുഷത്വവും അവന്റെ ശരീരഭാഗങ്ങളും സ്വന്തം സുഖത്തിനായി ഉപയോഗപ്പെടുത്തിയവളെ നമ്മള്‍ എന്ത് പേരിട്ടു വിളിക്കണം? നാട്ടില്‍ വേറെ ആണുങ്ങള്‍ ഇല്ലാത്തത് കൊണ്ടാണോ ഇജ്ജാതി സ്ത്രീകള്‍ പുരുഷന്മാര്‍ വിവാഹമോചനം നേടി പുറത്തിറങ്ങാന്‍ കാത്തുകെട്ടി ക്യൂ നിന്നു കൊണ്ടുപോയി “കൊടുപ്പ്” നടത്തുന്നത്?? ഇത്തരം സ്ത്രീകള്‍ക്കെതിരെയും നിയമം കൊണ്ട് വരണം. സ്ത്രീസുരക്ഷയ്ക്കായി ഉടച്ചുവാര്‍ത്ത് പുറത്തിറക്കുന്ന പുതിയ നിയമങ്ങള്‍ നേര്‍വഴിക്കല്ല. അടിത്തറയിളക്കി കൊണ്ടുള്ള ഈ വിപ്ലവം നല്ലതിനുമല്ല. നാട്ടിലെ സ്ത്രീസുരക്ഷാനിയമങ്ങള്‍ പൊളിച്ചെഴുതണം. അത്യാവശ്യം അതാണ്. ഉടനെ. With immediate effect.

# പുരുഷന്മാരെ അങ്ങോട്ട് ഇടിച്ചു കയറി പരിചയപ്പെടുക, അതുവഴി അവരുമായി സൗഹൃദവുവും “മറ്റുചിലതും” സ്ഥാപിച്ചെടുക്കുക എന്നത് എന്റെ രീതിയല്ല. എന്റെ സൗഹൃദവലയത്തില്‍ വലിയ ഒരു അനുപാതം തന്നെ കീഴടക്കിയ എന്റെ പുരുഷസുഹൃത്തുക്കള്‍ സ്വാഭാവികമായി സംഭവിച്ചുകിട്ടുന്ന പരിചയപ്പെടലുകള്‍ പോകെപോകെ എക്കാലത്തെയും നല്ല ചങ്ങാത്തമായി ഉരുത്തിരിഞ്ഞു വന്നിട്ടുള്ളതാണ്. I must say here that each one of them, every one of them is precious to me.
# ഞാന്‍ പ്രണയിക്കുന്ന, അല്ല….. തെളിച്ചു തന്നെ പറയാം; ഞാന്‍ വ്യഭിചാരിക്കുന്ന എന്നെ വ്യഭിചരിക്കുന്ന പുരുഷന് എന്നെ വേണം എന്ന് തോന്നിയാല്‍ എനിക്കവനെ ഒരു ദിവസം മുന്‍പേ വേണം. അവന് എന്നെ വേണ്ട എന്നെങ്കില്‍, എനിക്കവനെ മൂന്ന് രാത്രികള്‍ക്കും മൂന്ന് പകലുകള്‍ക്കും മുന്‍പേ വേണ്ട. അവന്‍ പോയി വേറെ പണി നോക്കട്ടെ പണ്ടാരം കൊച്ചി പോലെ ഫാസ്റ്റായ ഒരു സിറ്റിയില്‍ എന്റേതു പോലുള്ള profile ഉള്ള ഒരു സ്ത്രീക്ക് പുരുഷനെ കിട്ടാന്‍ പഞ്ഞമോ? നല്ല കോമഡി! :)
# സംഗീത വ്യഭിചാരിച്ചാല്‍ ഒപ്പം കൂടിയവനും ഈശ്വരനും മാത്രമേ അറിയൂ. കെട്ടിയോളും കുട്ടികളും ഉള്ള ഒരുവനെ ഞാന്‍ പ്രണയിച്ചാല്‍, അവന്‍ വെച്ച് നീട്ടുന്ന പ്രണയം ഞാന്‍ കൈനീട്ടി വാങ്ങിയശേഷം അവനായി ഞാന്‍ എന്റെ കിടപ്പറ തുറന്നു കൊടുത്താല്‍, അവന്റെ കിടക്കയിലേക്ക് അവന് ഞാന്‍ എന്നെ access കൊടുത്താല്‍; ആ പ്രണയത്തിനിടയില്‍ നല്ല മനസ്സോടെ, പൂര്‍ണ്ണസമ്മതത്തോടെ സുഖവും ആനന്ദവും സന്തോഷവും ഞങ്ങള്‍ പരസ്പരം സമ്മാനിച്ചാല്‍ അതിന് ഒരര്‍ത്ഥമേ ഉള്ളു….എനിക്ക് അവനെ മുഴുവനോടെ വേണ്ട എന്ന്. മുഴുവനോടെ അവനെ എന്റെ ജീവിത്തില്‍ എടുത്ത് പിടിക്കാനുള്ള worth അവനില്ല എന്ന്. ഏതോ ബൈക്കിന്റെ പരസ്യത്തില്‍ ഇന്ധനചിലവിനെ കുറിച്ച് പറയുന്ന പോലെ…..Fill it, shut it, forget it. :)