| Monday, 7th March 2022, 11:48 am

നിങ്ങള്‍ ഇതുപോലെ ധാര്‍ഷ്ട്യം നിറഞ്ഞ ചൂണ്ടു വിരല്‍ ഉയര്‍ത്തി ചോദ്യങ്ങള്‍ ചോദിക്കുന്ന  ആങ്കറിന് മുന്നില്‍ ഇരുന്നിട്ടുണ്ടോ? എങ്കില്‍ ആഷിഖ് അബുവിന്റെ നാരദന്‍ കാണണം: അഡ്വ. രശ്മിത രാമചന്ദ്രന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: ടൊവിനോ തോമസിനെ പ്രധാനകഥാപാത്രമാക്കി ആഷിഖ് അബു സംവിധാനം ചെയ്ത നാരദന്‍ എന്ന ചിത്രത്തെ പ്രശംസിച്ച് അഡ്വ. രശ്മിത രാമചന്ദ്രന്‍.

ഇത്രയധികം യാഥാര്‍ത്ഥ്യ ബോധത്തോടെ ചാനലുകളും കോടതി മുറികളും വന്ന, ചാനല്‍ സ്‌പോര്‍ണ്‍സേര്‍ഡ് മോറല്‍ പൊലീസിങ്ങിനെതിരെ കലാപം ആയ മറ്റൊരു സിനിമ താന്‍ അടുത്തിടെ കണ്ടിട്ടില്ലെന്നാണ് രശ്മിത ഫേസ്ബുക്കില്‍ എഴുതിയത്.

സിനിമ കണ്ടുകൊണ്ടിരിക്കെ പരിചയമുള്ള പല മാധ്യമ മുഖങ്ങളും തന്റെ ഓര്‍മയില്‍ തെളിഞ്ഞെന്നും നമ്മോട് കള്ളം പറയാത്ത ഒരു സിനിമയാണ് നാരദന്‍ എന്നും രശ്മിത പറഞ്ഞു.

ഒരിക്കല്‍ എങ്കിലും ഇതുപോലെ ധാര്‍ഷ്ട്യം നിറഞ്ഞ ചൂണ്ടു വിരല്‍ ഉയര്‍ത്തി ചോദ്യങ്ങള്‍ ചോദിക്കുന്ന ന്യൂസ് ആങ്കറിന് മുന്നില്‍ നിങ്ങള്‍ ഇരുന്നിട്ടുണ്ടോ? ഒരിക്കല്‍ എങ്കിലും കോടതി മുറിയില്‍ ശരീരത്തെ വയലേറ്റ് ചെയ്യാന്‍ ശ്രമിച്ച ഒരാള്‍ക്ക് എതിരെ പരാതിക്കാരി ആയി നിന്നിട്ടുണ്ടോ?
ഉണ്ടെങ്കില്‍ നാരദന്‍ എന്ന സിനിമ തീര്‍ച്ചയായും കാണണമെന്നാണ് രശ്മിത പറഞ്ഞത്.

ചിത്രത്തില്‍ ടൊവിനോ ആറാടുകയായിരുന്നെന്നും ഷറഫുദ്ദീന്‍ നല്‍കുന്നത് അസാധ്യപ്രതീക്ഷയാണെന്നും രശ്മിത കുറിച്ചു.

അവസാന രംഗത്ത് ഇന്ദ്രന്‍സ് പറയുന്ന വാക്കുകള്‍ മാധ്യമ രംഗത്തും നീതിന്യായ രംഗത്തും പുതിയ പ്രതീക്ഷകള്‍ തരുന്നുന്നുണ്ടെന്നും ഇത്തരത്തില്‍ നല്ല ഒരു സിനിമ അനുഭവം സമ്മാനിച്ചതിന് ആഷിഖ് അബുവിനോട് നന്ദി പറയുകയാണെന്നും രശ്മിത പറഞ്ഞു.

തുടക്കത്തില്‍ ബോധപൂര്‍വ്വം ചിലര്‍ സൃഷ്ടിച്ച നെഗറ്റീവ് കമന്റ്‌സ് അതിജീവിച്ച് മെര്‍മറിങ് പബ്ലിസിറ്റിയിലൂടെ സിനിമ ജനപ്രിയമായി മുന്നേറുന്നത് കാണുമ്പോള്‍ സന്തോഷം തോന്നുന്നെന്നും രശ്മിത പറഞ്ഞു.

രശ്മിതയുടെ കുറിപ്പിന്റെ പൂര്‍ണരൂപം

ഒരിക്കല്‍ എങ്കിലും നിങ്ങള്‍ ഇതുപോലെ ധാര്‍ഷ്ട്യം നിറഞ്ഞ ചൂണ്ടു വിരല്‍ ഉയര്‍ത്തി ചോദ്യങ്ങള്‍ ചോദിക്കുന്ന ന്യൂസ് ആങ്കറിന് മുന്നില്‍ ഇരുന്നിട്ട് ഉണ്ടോ? ( പലവട്ടം ഞാനിരുന്നതാണ് ).

ഒരിക്കല്‍ എങ്കിലും കോടതി മുറിയില്‍ ശരീരത്തെ വയലേറ്റ് ചെയ്യാന്‍ ശ്രമിച്ച ഒരാള്‍ക്ക് എതിരെ പരാതിക്കാരി ആയി നിന്നിട്ട് ണ്ടോ ? (ഡിഗ്രി പരീക്ഷ കഴിയും മുന്‍പേ അമ്പലപ്പുഴ മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതിക്കാരി ആയി ഞാന്‍ നിന്നിട്ടുണ്ട്).
നിങ്ങള്‍ വനിതാ അഭിഭാഷക ആയി നില്‍ക്കുന്ന കോടതി മുറിയില്‍ ആണ്‍ ഹുങ്ക് അടയാളപ്പെടുത്തി പോകാന്‍ ശ്രമിച്ച ഒരു അഭിഭാഷകന്‍ എങ്കിലും ഉണ്ടായിരുന്നോ?( യെസ്, ഒന്നല്ല, ഒരുപാട്).

24×7 news കാലം നിങ്ങളില്‍ സമ്മര്‍ദ്ദം നിറച്ച് പി.സി.ആറിന്റെ കൊടും തണുപ്പില്‍ ന്യൂസ് പ്രൊഡ്യൂസറായി മൂത്രം ഒഴിക്കാന്‍ പോകാന്‍ നേരം കിട്ടാതെ നിങ്ങള്‍ ഇരുന്നിട്ട് ഉണ്ടോ ( എനിക്ക് അങ്ങനെയും ഒരു കാലം ഉണ്ടായിരുന്നു)!

ചാനല്‍ ചര്‍ച്ചയില്‍ സഹ പാനലിസ്റ്റ് ആയ കപട സദാചാര വാദി വേശ്യാ എന്നുപോലും വിളിച്ചിട്ടും ഒപ്പം ഇരുന്ന ആളുകളോ നിങ്ങളെ വിളിച്ച് വരുത്തിയ ആങ്കര്‍ പോലുമോ ‘ക മാ’ എന്ന് മിണ്ടാതെ വെര്‍ബല്‍ അക്രമികയോട് മൗനമായി ഐക്യദാര്‍ഢ്യപ്പെട്ടു എന്ന് നിങ്ങള്‍ക്ക് പരാതി ഉണ്ടോ ( എനിക്കുണ്ട്). നിങ്ങള്‍ കേള്‍ക്കുന്ന ചര്‍ച്ചകള്‍ സത്യത്തിന്റെ ചോര്‍ച്ചകള്‍ ആണെന്ന് തോന്നിയിട്ടുണ്ടോ? ( ഉണ്ട്).

മറ്റൊരു ചാനലില്‍ ഭൂകമ്പം ബ്രേക്കിംഗ് ന്യൂസ് ആയി പോകുമ്പോ ഉറക്ക പായില്‍ നിന്നും സ്വന്തം റിപ്പോര്‍ട്ടറെ വിളിച്ചു ഉണര്‍ത്തി ലൈവ് നില്‍ക്കാന്‍ പറഞ്ഞ അനുഭവം ഉണ്ടോ? ( സത്യം ആയും നേരാ).

എങ്കില്‍, എങ്കില്‍….നിങ്ങള്‍ ആഷിക് അബുവിന്റെ നാരദന്‍ കാണണം!

ഇത്ര അധികം യാഥാര്‍ത്ഥ്യ ബോധത്തോടെ ചാനലുകളും കോടതി മുറികളും വന്ന, ചാനല്‍ sponsored moral policing..നെതിരെ കലാപം ആയ മറ്റൊരു സിനിമ ഞാന്‍ അടുത്തിടെ കണ്ടിട്ടില്ല!

പരിചയമുള്ള പല മാധ്യമ മുഖങ്ങളും ഓര്‍മയില്‍ തെളിഞ്ഞു! നികേഷ് sir, Andur Sahadevan , PT Nassar, M P Basheer , JB എന്ന John Brittas, Balagopal. B. Nair , Smruthy Paruthikad , Aparna Sen , Aparna , Harshan Poopparakkaran , Saneesh Elayadath , Abhilash Mohanan, Syam Devaraj Rajesh Krishna നമ്മോട് കള്ളം പറയാത്ത ഒരു സിനിമ.

(NP Nisa തകര്‍ത്തു! ഉമ്മ). ടൊവിനോ ആറാടി ! ഷറഫുദ്ദീന്‍ നല്‍കുന്നത് അസാധ്യ പ്രതീക്ഷ ആണ്! അവസാന സീനില്‍ ഇന്ദ്രന്‍സ് പറയുന്ന വാക്കുകള്‍ മാധ്യമ രംഗത്തും നീതിന്യായ രംഗത്തും പുതിയ പ്രതീക്ഷകള്‍ തരുന്നു. നല്ല സിനിമ അനുഭവത്തിന് നന്ദി ആഷിക്, രാജീവ് രാമചന്ദ്രന്‍, ഉണ്ണി ആര്‍, സന്തോഷ് ടി. കുരുവിള…….

തുടക്കത്തില്‍ ബോധപൂര്‍വ്വം ചിലര്‍ സൃഷ്ടിച്ച നെഗറ്റീവ് കമന്റ്‌സ് അതിജീവിച്ച് murmuring പബ്ലിസിറ്റിയിലൂടെ സിനിമ ജനപ്രിയമായി മുന്നേറുന്നത് സന്തോഷം തരുന്നു!

NB- ഇതില്‍ കാണിക്കുന്ന ഒരു സദാചാര ചര്‍ച്ചയ്ക്ക് സമാനമായ ഒരു സംഭവം കേരളത്തില്‍ നടന്നപ്പോള്‍ ഞാന്‍ പങ്കെടുത്ത ഒരു ചര്‍ച്ച ലിങ്ക് ഇവിടെ ചേര്‍ക്കുന്നു.

Content Highlight: Advocate Resmitha Ramachandran About Aashiq Abu’s  Naaradan Movie

We use cookies to give you the best possible experience. Learn more