Spoiler Alert
വിനീത് ശ്രീനിവാസനെ നായകനാക്കി അഭിനവ് സുന്ദര്‍ മുകുന്ദന്‍ സംവിധാനം ചെയ്ത മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് തിയേറ്ററുകളില്‍ റിലീസ് ചെയ്തിരിക്കുകയാണ്. ഡാര്‍ക്ക് ഹ്യൂമര്‍ ഴോണറിലെത്തിയ സിനിമ ഒരു വില്ലന്റെ കഥ അവന്റെ കണ്ണിലൂടെ പറയുകയാണ്.
മലയാളത്തിലെ ഐക്കോണിക് കഥാപാത്രങ്ങളിലൊന്നാണ് മീശ മാധവനിലെ അഡ്വക്കേറ്റ് മുകുന്ദന്‍ ഉണ്ണി. ആ കഥാപാത്രത്തിന്റെ പേരാണ് വിനീത് ശ്രീനിവാസന്‍ നായകനായ ചിത്രത്തിന് നല്‍കിയത്. അതുകൊണ്ട് തന്നെ പ്രഖ്യാപന സമയം മുതല്‍ തന്നെ ചിത്രം ശ്രദ്ധ നേടിയിരുന്നു.
വിനീത് ശ്രീനിവാസന്റെ പുതിയ അഡ്വക്കേറ്റ് മുകുന്ദന്‍ ഉണ്ണിയെ കണ്ട് രസിച്ചിരിക്കുന്ന പ്രേക്ഷകര്‍ക്ക് സര്‍പ്രൈസായി പഴയ മുകുന്ദന്‍ ഉണ്ണിയും ചിത്രത്തിന്റെ ഇടക്ക് വരുന്നുണ്ട്. പ്രേക്ഷകര്‍ക്ക് തികച്ചും അപ്രതീക്ഷിതമായിരുന്നു ഈ ട്വിസ്റ്റ്. പഴയതും പുതിയതുമായ ഈ മുകുന്ദന്‍ ഉണ്ണിമാരുടെ ഒത്തുചേരല്‍ ചിത്രത്തെ കൂടുതല്‍ രസകരമാക്കുകയാണുണ്ടായത്.
ഒരു ഘട്ടത്തില്‍ പഴയ മുകുന്ദന്‍ ഉണ്ണിയെ പറ്റിയുള്ള സൂചന സിനിമ നല്‍കുമെങ്കിലും ഒറിജിനല്‍ തന്നെ എത്തുമെന്ന് പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ പൂര്‍ണമായും വന്നുവെന്നും പറയാനാവില്ല, വന്നില്ലേ എന്ന് ചോദിച്ചാല്‍ വന്നുവെന്ന് പറയേണ്ടിയും വരും. സാധാരണ ഇങ്ങനെയുള്ള പഴയ ഐക്കോണിക് കഥാപാത്രങ്ങളെ തിരികെ കൊണ്ടുവരുമ്പോള്‍ പാളിപ്പോവുന്ന പതിവുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ മുകുന്ദന്‍ ഉണ്ണി വിജയിച്ചു എന്ന് പറയാം. ഇതിന് മുന്‍പ് ഡിജോ ജോസ് ആന്‍റണിയുടെ ക്വീനിലും സലിം കുമാറിന്‍റെ അഡ്വക്കേറ്റ് മുകുന്ദന്‍ ഉണ്ണി എക്സ്റ്റന്‍റഡ് ക്യാമിയോ റോളിലെത്തിയിരുന്നു.
പഴയ മുകുന്ദന്‍ ഉണ്ണി നേരിന്റെയും നന്മയുടെയും പക്ഷത്താണെങ്കില്‍ പുതിയ ആള്‍ ജന്മനാ തന്നെ ക്രൂക്കഡ് മൈന്‍ഡഡാണ്. തന്റെ ലക്ഷ്യം കാണാന്‍ വേണ്ടി അയാല്‍ എന്തും ചെയ്യും, ഏതറ്റം വരെയും പോകും. അതിന് മുകുന്ദന്‍ ഉണ്ണിക്ക് അയാളുടേതായ കാരണങ്ങളും ന്യായീകരണങ്ങളുമുണ്ട്.
മുകുന്ദന്‍ ഉണ്ണിയായി വിനീത് ശ്രീനിവാസനും മികച്ച അഭിനയമാണ് കാഴച വെച്ചിരിക്കുന്നത്. മുഖത്ത് അധികം ഭാവങ്ങള്‍ വരാത്ത എന്നാല്‍ വളരെ എന്‍ഗേജിങ്ങായ ഒരു കഥാപാത്രമാണ് മുകുന്ദന്‍ ഉണ്ണി. ആ കഥാപാത്രത്തെ തന്റേതാക്കി മാറ്റിയിട്ടുണ്ട് വിനീത്.
Content Highlight: advocate mukundan unni of salim kumar have a guest role in mukundan unni associates movie