തിരുവനന്തപുരം: മലപ്പുറത്ത് മുസ്‌ലീം ലീഗ് ജയിച്ചെങ്കിലും ഇടതുപക്ഷം തോറ്റെന്ന് പറയാനാവില്ലെന്ന് അഡ്വ. ജയശങ്കര്‍. കഴിഞ്ഞ തവണ സൈനബയ്ക്ക് കിട്ടിയതിനേക്കാള്‍ ഒരുലക്ഷത്തിലധികം വോട്ട് ഇത്തവണ ഫൈസലിന് കിട്ടി.
ജമാ അത്തെ ഇസ്ലാമിയുടെയും പോപ്പുലര്‍ ഫ്രെണ്ടിന്റെയും മനഃസാക്ഷി ആരെ പിന്തുണച്ചു എന്ന സംശയം ഇപ്പോഴും ബാക്കിയാണെന്നും ജയശങ്കര്‍ പറയുന്നു .
കെ.എം.മാണി പിന്തുണ പ്രഖ്യാപിച്ചപ്പോഴേ മലപ്പുറത്ത് കുഞ്ഞാലികുട്ടിയുടെ ജയം ഉറപ്പായിരുന്നു. വോട്ടെണ്ണിയപ്പോള്‍ അത് സ്ഥിരീകരിച്ചു.
1 .71 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തോടെ മലപ്പുറത്തിന്റെ ചരിത്രത്തിനും ലീഗിന്റെ പാരമ്പര്യത്തിനും ഒത്ത തിളക്കമാര്‍ന്ന ജയമായിരുന്നു മലപ്പുറത്തേത്.
ബി.ജെ.പി. നട്ടപ്പോഴും പറിച്ചപ്പോഴും ഒരു കൊട്ടയെന്നും ജയശങ്കര്‍ പറയുന്നു. 2014 ലെ 64000 ഇത്തവണ കഷ്ടിച്ചു 65000 ആക്കാനേ കഴിഞ്ഞുള്ളു.
ആറുമാസത്തിനകം വേങ്ങരയില്‍ ഉപതെരഞ്ഞെടുപ്പുണ്ടാകും. അവിടെയും ഇതുതന്നെ ആവര്‍ത്തിക്കും. കെ.പി.എ മജീദിന് മുന്‍കൂര്‍ വിജയാശംസകളെന്നും ജയശങ്കര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.