| Wednesday, 19th April 2017, 11:48 am

കുറ്റം ചെയ്തവരെ വിചാരണ ചെയ്യാനും ശിക്ഷിക്കാനും മാത്രമേ വകുപ്പുള്ളൂ, കുറ്റം ചെയ്യിച്ചവരെ തൊടാന്‍ പറ്റില്ല; നടിയെ ആക്രമിച്ച കേസിലെ പൊലീസ് നടപടിയെ വിമര്‍ശിച്ച് അഡ്വ. ജയശങ്കര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ ഗൂഡാലോചന കണ്ടെത്താന്‍ ഇതുവരെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചിട്ടില്ലെന്നത് പ്രധാനപ്പെട്ട സംഗതിയാണെന്ന് അഡ്വ. ജയശങ്കര്‍.

ആ ഭാഗത്തേക്കുള്ള അന്വേഷണം തുടരും എന്നാണ് പൊലീസ് പറയുന്നത്. ഏതാണ്ട് രണ്ടാം മാറാട് കേസിലെയും ടി.പി.കൊലക്കേസിലെയും പോലെ അനന്തമായ അന്വേഷണം പ്രതീക്ഷിക്കാമെന്നും ജയശങ്കര്‍ പറയുന്നു.

അല്ലെങ്കിലും ഈ രാജ്യത്തു കുറ്റം ചെയ്തവരെ വിചാരണ ചെയ്യാനും ശിക്ഷിക്കാനും മാത്രമേ വകുപ്പുള്ളൂ കുറ്റം ചെയ്യിച്ചവരെ തൊടാന്‍ പറ്റില്ല.

ഇന്ദിരാ ഗാന്ധിയെ കൊന്നകേസില്‍ ബിയാന്ത് സിങ്, സത് വന്ത് സിങ്, കെഹാര്‍ സിങ്, ബല്‍ബീര്‍ സിങ് എന്നിങ്ങനെ നാല് പ്രതികളെ ഉണ്ടായിരുന്നുള്ളൂ. നാലേ നാല് സര്‍ദാര്‍ജിമാര്‍ വിചാരിച്ചാല്‍ ഇന്ത്യ കണ്ട എക്കാലത്തെയും ഏറ്റവും ശക്തയായ ഭരണാധികാരിയെ പത്തൊന്‍പതു വെടിവെച്ചു കൊല്ലാന്‍ കഴിയും എന്ന് പ്രോസിക്യൂഷന്‍ കോടതിയെ ബോധ്യപ്പെടുത്തി.

സുപ്രസിദ്ധ കവയത്രിയും നോവലിസ്റ്റുമായ ബി.സന്ധ്യ ഐ.പി.എസ്. ആണ് നടിയെ ആക്രമിച്ചകേസില്‍ അന്വേഷണ മേല്‍നോട്ടം വഹിച്ചത്. കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂര്‍ ജിഷ കേസന്വേഷണ മേല്‍നോട്ടവും മാഡം തന്നെ ആയിരുന്നു. സന്ധ്യ മാഡത്തിന്റെ അന്വേഷണ വ്യഗ്രതയ്ക്കും കാവ്യഭാവനയ്ക്കും അഭിനന്ദനമെന്നും ജയശങ്കര്‍ പരിഹസിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
സിനിമാനടിയെ ആക്രമിച്ചകേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പള്‍സര്‍ സുനി മുതല്‍ ഏഴുപേരാണ് പ്രതികള്‍. 165 പേരാണ് സാക്ഷിപ്പട്ടികയില്‍ ഉള്ളത്. 375 പേജ് ആണ് കുറ്റപത്രം.


Dont Miss ഇനി എല്ലാം കാഷ്‌ലെസ് ആയി നടത്തൂ; നവവധുക്കള്‍ക്ക് സ്മാര്‍ട്‌ഫോണ്‍ നല്‍കി അനുഗ്രഹിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ 


സംഭവം നടന്നു കൃത്യം അറുപതാം ദിവസം കുറ്റപത്രം സമര്‍പ്പിച്ചുകൊണ്ട് പോലീസ് കാര്യക്ഷമത തെളിയിച്ചു. ഇതോടെ പ്രധാനപ്രതികള്‍ക്ക് ജാമ്യം കിട്ടാനുള്ള സാധ്യതമങ്ങി.

അതിനേക്കാള്‍ പ്രധാനപ്പെട്ടകാര്യം ഈ കേസ് ഗൂഡാലോചന കണ്ടെത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല എന്നതാണ്. ആ ഭാഗത്തേക്കുള്ള അന്വേഷണം തുടരും എന്നാണ് പറയുന്നത്. ഏതാണ്ട് രണ്ടാം മാറാട് കേസിലെയും ടി.പി.കൊലക്കേസിലെയും പോലെ അനന്തമായ അന്വേഷണം പ്രതീക്ഷിക്കാം.

അല്ലെങ്കിലും ഈ രാജ്യത്തു കുറ്റം ചെയ്തവരെ വിചാരണ ചെയ്യാനും ശിക്ഷിക്കാനും മാത്രമേ വകുപ്പുള്ളൂ കുറ്റം ചെയ്യിച്ചവരെ തൊടാന്‍ പറ്റില്ല. ഇന്ദിരാ ഗാന്ധിയെ കൊന്നകേസില്‍ ബിയാന്ത് സിങ്, സത് വന്ത് സിങ്, കെഹാര്‍ സിങ്, ബല്‍ബീര്‍ സിങ് എന്നിങ്ങനെ നാല് പ്രതികളെ ഉണ്ടായിരുന്നുള്ളൂ. നാലേ നാല് സര്‍ദാര്‍ജിമാര്‍ വിചാരിച്ചാല്‍ ഇന്ത്യ കണ്ട എക്കാലത്തെയും ഏറ്റവും ശക്തയായ ഭരണാധികാരിയെ പത്തൊന്‍പതു വെടിവെച്ചു കൊല്ലാന്‍ കഴിയും എന്ന് പ്രോസിക്യൂഷന്‍ കോടതിയെ ബോധ്യപ്പെടുത്തി.

സുപ്രസിദ്ധ കവയത്രിയും നോവലിസ്റ്റുമായ ബി.സന്ധ്യ ഐ.പി.എസ്. ആണ് നടിയെ ആക്രമിച്ചകേസില്‍ അന്വേഷണ മേല്‍നോട്ടം വഹിച്ചത്. കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂര്‍ ജിഷ കേസന്വേഷണ മേല്‍നോട്ടവും മാഡം തന്നെ ആയിരുന്നു. സന്ധ്യ മാഡത്തിന്റെ അന്വേഷണ വ്യഗ്രതയ്ക്കും കാവ്യഭാവനയ്ക്കും അഭിനന്ദനം.

We use cookies to give you the best possible experience. Learn more