| Tuesday, 21st March 2017, 9:52 am

മോദിയെപ്പോലെ യോഗിയേയും നമുക്ക് നല്ലപോലെ എതിര്‍ത്തും കുറ്റപ്പെടുത്തിയും ഒരു ഫിഗറാക്കാം; പിന്നെ പ്രധാനമന്ത്രി കസേരയിലിരുത്താം: അഡ്വ. ജയശങ്കര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് ചുമതലയേറ്റതോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിന്‍ഗാമിയാരെന്ന ചോദ്യത്തിന് ഉത്തരമായെന്ന് അഡ്വ. ജയശങ്കര്‍.

യോഗിയെ യു.പി.മുഖ്യനാക്കിയതിനെ നമ്മുടെ ദേശീയ മാധ്യമങ്ങളും മതേതര ജനാധിപത്യ വാദികളും എതിര്‍ത്തുകൊണ്ടേയിരിക്കുകയാണ്. ഇദ്ദേഹം വലിയ വര്‍ഗീയവാദിയും പ്രകോപന പ്രസംഗ വിചക്ഷണനുമാണെന്നാണ് അവര്‍ ആരോപിക്കുന്നത്.

ആദിത്യനാഥിനെക്കാള്‍ എത്രയോ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയ ആളാണ് അദ്ദേഹത്തിന്റെ നേതാവ് നരേന്ദ്ര ദാമോദര്‍ദാസ് മോദി. പ്രത്യേകിച്ച് 2002 ലെ കലാപത്തിന് പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ ഇടക്കുള്ളകാലത്ത്.

അന്ന് മോദിയെയും ഇതുപോലെത്തന്നെ കുറ്റപ്പെടുത്തി. മാധ്യമങ്ങളും മതേതരന്മാരും എതിര്‍ത്തെതിര്‍ത്തു പുള്ളിയെ ഒരു ഫിഗറാക്കി. ഒടുവില്‍ പ്രധാനമന്ത്രി കസേരയില്‍ കയറ്റിയിരുത്തി.

ഗുജറാത്ത് മുഖ്യമന്ത്രിയും വിവാദപുരുഷനുമാകുന്നകാലത്തു മോദിക്ക് പ്രായം 51 വയസ്സായിരുന്നു. ആദ്യത്യനാഥിന് നാല്പതിനാലെ ആയുള്ളൂ.

നമ്മളൊക്കെക്കൂടി നല്ലപോലെ എതിര്‍ക്കുകയും അപലപിക്കുകയും കുറ്റപ്പെടുത്തുകയും ആക്ഷേപിക്കുകയും ചെയ്താല്‍ യോഗി വളരെപെട്ടെന്ന് ഒരു ഫിഗറാകും. മോദിയുടെ പിന്‍ഗാമി ആര് എന്ന ചോദ്യത്തിന് ഉത്തരവും കിട്ടുമെന്നും ജയശങ്കര്‍ പരിഹസിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.


Dont Miss തിരുവനന്തപുരം നഗരത്തിലൂടെ മോഹന്‍ലാലിന്റെ സൈക്കിള്‍ സവാരി 


ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് ചുമതലയേറ്റു. സര്‍വ്വസംഘപരിത്യാഗികളായ രാഷ്ട്രീയക്കാര്‍ അനവധിയുണ്ടെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തെത്തുന്ന ആദ്യ കാഷായ വസ്ത്രധാരിയാണ് ആദിത്യനാഥ്.

യോഗിയെ യു.പി.മുഖ്യനാക്കിയതിനെ നമ്മുടെ ദേശീയ മാധ്യമങ്ങളും മതേതര ജനാധിപത്യ വാദികളും എതിര്‍ത്തുകൊണ്ടേയിരിക്കുകയാണ്. ഇദ്ദേഹം വലിയ വര്‍ഗീയവാദിയും പ്രകോപന പ്രസംഗ വിചക്ഷണനുമാണെന്ന് അവര്‍ ആരോപിക്കുന്നു.

ആദിത്യനാഥിനെക്കാള്‍ എത്രയോ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയ ആളാണ് അദ്ദേഹത്തിന്റെ നേതാവ് നരേന്ദ്ര ദാമോദര്‍ദാസ് മോദി. പ്രത്യേകിച്ച് 2002 ലെ കലാപത്തിന് പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ ഇടക്കുള്ളകാലത്ത്.

അന്ന് മോദിയെയും ഇതുപോലെത്തന്നെ കുറ്റപ്പെടുത്തി. മാധ്യമങ്ങളും മതേതരന്മാരും എതിര്‍ത്തെതിര്‍ത്തു പുള്ളിയെ ഒരു ഫിഗറാക്കി. ഒടുവില്‍ പ്രധാനമന്ത്രി കസേരയില്‍ കയറ്റിയിരുത്തി.

ഗുജറാത് മുഖ്യമന്ത്രിയും വിവാദപുരുഷനുമാകുന്നകാലത്തു മോദിക്ക് പ്രായം 51 വയസ്സായിരുന്നു. ആദ്യത്യനാഥിന് നാല്പതിനാലെ ആയുള്ളൂ.

നമ്മളൊക്കെക്കൂടി നല്ലപോലെ എതിര്‍ക്കുകയും അപലപിക്കുകയും കുറ്റപ്പെടുത്തുകയും ആക്ഷേപിക്കുകയും ചെയ്താല്‍ യോഗി വളരെപെട്ടെന്ന് ഒരു ഫിഗറാകും. മോദിയുടെ പിന്‍ഗാമി ആര് എന്ന ചോദ്യത്തിന് ഉത്തരവും കിട്ടും.

We use cookies to give you the best possible experience. Learn more