കൊച്ചി: പാരിയത്തുകാവ് കോളനിയില്‍ കുടിയൊഴിപ്പിക്കലിന് എത്തിയ അഡ്വക്കറ്റ് കമ്മീഷനെതിരെ പ്രതിഷേധം. എം.എല്‍.എ പി.വി ശ്രീനിജനടക്കമുള്ളവരുടെ നേതൃത്വത്തിലാണ് കുടിയൊഴിപ്പിക്കലിനെതിരായ പ്രതിഷേധം നടന്നത്.
പൊലീസ് സന്നാഹത്തോടെയായിരുന്നു അഡ്വക്കറ്റ് കമ്മീഷന്‍ സര്‍വേ നടപടികള്‍ക്കും കുടിയൊഴിപ്പിക്കലിനുമായി കോളനിയിലെത്തിത്.
കോടതി ഉത്തരവ് പ്രകാരം അഡ്വക്കറ്റ് കമ്മീഷനായി നിയമിച്ച വ്യക്തിയെ അപ്പോയിന്റ് ചെയ്തതിന് തെളിവ് ഹാജരാക്കണമെന്നടക്കമുള്ള ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധം നടന്നത്.
ബൗണ്ടറീസ് ആക്ട് പ്രകാരം നോട്ടീസ് കൊടുക്കണമെന്ന കോടതി ഉത്തരവ് പോലും പാലിക്കാതെയാണ് അഡ്വക്കറ്റ് കമ്മീഷന്‍ സര്‍വേ പൂര്‍ത്തിയാക്കിയതെന്നും ഇത് നിയമവിരുദ്ധമാണെന്നും പി.വി ശ്രീനിജന്‍ എം.എല്‍.എ പറഞ്ഞു.
അഡ്വക്കറ്റ് കമ്മീഷന്‍ നടപടി ക്രമങ്ങളൊന്നും പാലിക്കുന്നില്ലെന്നും ഏകപക്ഷീയമായാണ് നടപടികളെന്നും എം.എല്‍.എ പറഞ്ഞു.
പ്രതിഷേധത്തിനൊടുവില്‍ അഡ്വക്കറ്റ് കമ്മീഷന്‍, ആര്‍.ഡി.ഒ ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയില്ലെന്നും കോടതിയെ സമീപിക്കുമെന്നും പറഞ്ഞേ് പിരിഞ്ഞുപോവുകയായിരുന്നു.
19 ഏക്കറോളം വരുന്ന സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയിലെ രണ്ടേക്കറോളം വരുന്ന സ്ഥലത്താണ് തര്‍ക്കം നടക്കുന്ന പാരിയത്ത് കാവ് കോളനി സ്ഥിതി ചെയ്യുന്നത്. പതിറ്റാണ്ടുകളായി ഇവിടുത്തെ താമസക്കാരായ എട്ട് കുടുംബങ്ങളാണ് ഇപ്പോള്‍ ഇവിടെയുള്ളത്. ഈ രണ്ടേക്കര്‍ ഭൂമിയുടെ ഉടമസ്ഥത അവകാശപ്പെട്ടുകൊണ്ട് ഒരു സ്വകാര്യ വ്യക്തി രംഗത്ത് വരികയും അദ്ദേഹം കോടതിയെ സമീപിക്കുകയുമായിരുന്നു.
സുപ്രീം കോടതി അദ്ദേഹത്തിന് അനുകൂലമായി വിധി പുറപ്പെടുവിക്കുകയും കോളനി ഒഴിപ്പിക്കാന്‍ ഉത്തരവിടുകയും ചെയ്തു. ഇത് നടപ്പിലാകാനാണ് ഇന്ന് അഭിഭാഷക കമ്മീഷന്‍ സംഘം എത്തിയത്. ആറാം തവണയാണ് കുടിയൊഴിപ്പിക്കലിനായി പ്രദേശത്ത് അഭിഭാഷക കമ്മീഷനെത്തിയത്. ആറ് തവണയും വിധി നടപ്പിലാക്കാനായിട്ടില്ല.
Content Highlight: Advocate Commission to Evacuate Pariyatkav Colony; Disbanded at the end of the protest