കൂടത്തായി കൊലക്കേസില്‍ ജോളിക്ക് വേണ്ടി അഡ്വ: ബി.എ ആളൂര്‍ കോടതിയില്‍ ഹാജരാവും; 'റിമാന്‍ഡ് ഹര്‍ജി എതിര്‍ക്കില്ല'
Koodathayi Murder
കൂടത്തായി കൊലക്കേസില്‍ ജോളിക്ക് വേണ്ടി അഡ്വ: ബി.എ ആളൂര്‍ കോടതിയില്‍ ഹാജരാവും; 'റിമാന്‍ഡ് ഹര്‍ജി എതിര്‍ക്കില്ല'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 9th October 2019, 6:16 pm

കൂടത്തായി കൊലക്കേസ് പ്രതി ജോളിക്ക് വേണ്ടി അഡ്വ: ബി.എ ആളൂര്‍ കോടതിയില്‍ ഹാജരാവും. ആളൂരിന്റെ പ്രതിനിധികള്‍ ഇന്ന് ജയിലെലത്തി ജോളിയുമായി സംസാരിച്ചിരുന്നു.

ജോളിയുടെ അടുത്ത ബന്ധുക്കള്‍ തന്റെ ഓഫീസുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് കേസ് ഏറ്റെടുക്കുന്നതെന്ന് അഡ്വ: ബി.എ ആളൂര്‍ പറഞ്ഞു. ജുഡിഷ്യല്‍ റിമാന്‍ഡിലുള്ള ജോളിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു തരണം എന്നാവശ്യപ്പെട്ട് പൊലീസ് നല്‍കിയ ഹര്‍ജി നാളെ പരിഗണിക്കുന്നുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാല്‍ പൊലീസിന്റെ റിമാന്‍ഡ് ഹര്‍ജി എതിര്‍ക്കില്ല. തുടര്‍ദിനങ്ങളില്‍ കേസില്‍ കോടതിയില്‍ ഹാജരാകുമെന്നും അഡ്വ.ബിഎ ആളൂര്‍ പറഞ്ഞു.