തിരുവനന്തപുരം: പേട്ടയില്‍ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ പെണ്‍കുട്ടി മൊഴി മാറ്റി പുറത്ത് വിട്ട കത്തിനെക്കുറിച്ച് പ്രതികരിച്ച പ്രതിഭാഗം വക്കീല്‍ അഡ്വ. ശാസ്തമംഗലം അജിത്ത് പെണ്‍കുട്ടിയുടെ ഫോണ്‍ നമ്പര്‍ വെളിപ്പെടുത്തി. പീഡന കേസുകളില്‍ ഇരയാകപ്പെട്ടവരുടെ പേരു വിവരങ്ങള്‍ പുറത്ത് വിടാന്‍ പാടില്ലെന്ന നിയമമിരിക്കെയാണ് വക്കീലിന്റെ നിയലഘനം.
Also read ‘മത്സ്യം കൂര്‍മ്മം, രാമന്‍, കൃഷ്ണന്‍ പിന്നെ അമ്മയും’; ജയലളിത മഹാവിഷ്ണുവിന്റെ പതിനൊന്നാമത്തെ അവതാരമെന്ന് തമിഴ്‌നാട് എം.എല്‍.എ
ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചത് താനല്ലെന്നും കേസ് പൊലീസ് കെട്ടിച്ചമച്ചതാണെന്നുമായിരുന്നു പ്രതിഭാഗം വക്കീലിന് പെണ്‍കുട്ടിയയച്ച കത്തില്‍ പറഞ്ഞിരുന്നത്. വാര്‍ത്ത പുറത്ത് വന്നതിനെത്തുടര്‍ന്ന് അഭിഭാഷകന്റെ പ്രതികരണം തേടിയ ഏഷ്യാനെറ്റ് ന്യൂസിനോടാണ് അഡ്വ. ശാസ്തമംഗലം അജിത്ത് പെണ്‍കുട്ടിയുടെ നമ്പര്‍ വെളിപ്പെടുത്തിയത്.
പീഡന കേസുകളില്‍ ഇരയാക്കപ്പെടുന്ന പെണ്‍കുട്ടികളുടെ പേരു വിവരങ്ങളും അവരെ തിരിച്ചറിയാനുള്ള യാതൊരു വിവരങ്ങളും മാധ്യമങ്ങളോ പൊലീസോ പുറത്ത് വിടരുതെന്ന് നിയനനിരിക്കെയാണ് നിയമജ്ഞനായ അഭിഭാഷകന്റെ പ്രവര്‍ത്തി. “കത്തില്‍ സീരിയസ്സായ ആരോപണങ്ങളാണ് നല്‍കിയിരിക്കുന്നതെന്ന്” അഭിഭാഷകന് പറഞ്ഞപ്പോള്‍ ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ കെ.ജി കമലേഷ് കത്തില്‍ നമ്പര്‍ തന്നിട്ടുണ്ടോ എന്ന് ചോദ്യച്ചപ്പോഴായിരുന്നു വക്കീലിന്റെ പ്രതികരണം.
“ദാ ആ പെണ്‍കുട്ടിയെ വിളിക്കാന്‍ വേണ്ടി നമ്പറും ഇതിനകത്ത് തന്നിട്ടുണ്ട്” എന്നു പറഞ്ഞായിരുന്നു അദ്ദേഹം നമ്പര്‍ വെളിപ്പെടുത്തിയത്. അതിനു മുമ്പ് പെണ്‍കുട്ടിയെ വിളിച്ചോ എന്ന ചോദ്യത്തിന് “കുറ്റാരോപിതന്റെ വക്കീലായ തനിക്ക് പീഡനത്തിനിരയായ പെണ്‍കുട്ടിയെ വിളിക്കാന്‍ കഴിയില്ല, അതിന് നിയമം അനുവദിക്കില്ല” എന്നും ഇദ്ദേഹം പറയുന്നുണ്ട്.
Dont miss ‘ ഇതോ എ.ഐ.എസ്.എഫിന്റെ പുരോഗമനം?’; ബ്രണ്ണന്‍ കോളേജ് മാഗസിന്‍ വിവാദത്തില്‍ എസ്.എഫ്.ഐ വനിതാ പ്രവര്‍ത്തകരെ അപമാനിക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റുമായി എ.ഐ.എസ്.എഫ് നേതാവ്; പ്രതിഷേധാഗ്നി ആളിക്കത്തുന്നു
പെണ്‍കുട്ടിയുടെ നമ്പര്‍ ചാനലില്‍ ലൈവിലൂടെ പറഞ്ഞതിലൂടെ ഗുരുതരമായ നിയമലംഘനമാണ് അഡ്വ. ശാസ്തമംഗലം അജിത്ത് നടത്തിയിരിക്കുന്നത്. എന്നാല്‍ പിന്നീടുള്ള സംപ്രേക്ഷണങ്ങളില്‍ അഭിഭാഷകന് നമ്പര്‍ പറയുന്ന ഭാഗം ഏഷ്യാനെറ്റ് നീക്കം ചെയ്തിട്ടുണ്ട്.