തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും തമ്മില്‍ നടക്കുന്ന നേര്‍ക്കുനേര്‍ പോരാട്ടത്തിനാണ് ഗുജറാത്ത് സാക്ഷ്യം വഹിക്കാന്‍ പോകുന്നതെന്ന് രാഷ്ട്രീയ നിരീക്ഷന്‍ അഡ്വ. എ. ജയശങ്കര്‍.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഡ്രസ് റിഹേഴ്‌സലാവും തെരഞ്ഞെടുപ്പെന്നും ജയശങ്കര്‍ പറയുന്നു. ആനയെ മയക്കുന്ന അരിങ്ങോടരാണ് നരേന്ദ്രമോദി. പുത്തൂരം ആരോമല്‍ ചേകവരാണ് രാഹുല്‍ഗാന്ധി. അതുകൊണ്ട് തന്നെ ആളങ്കം കേമമാവുമെന്നും അതില്‍ സംശയം വേണ്ടെന്നും ജയശങ്കര്‍ പറയുന്നു.
Dont Miss ‘ആരെങ്കിലും ചര്‍ദ്ദിച്ചത് സ്വാദോടെ വിഴുങ്ങുകയും സോഷ്യല്‍ മീഡിയയില്‍ തുപ്പുകയും ചെയ്യുകയും മുമ്പ് കാര്യമെന്തെന്ന് അന്വേഷിക്കണം’; സുരേന്ദ്രന് മറുപടിയുമായി മിനി കൂപ്പര്‍ ഉടമ ഫൈസല്‍ കാരാട്ട്
2004 മുതല്‍ ബിജെപി നിരന്തരം ജയിക്കുന്ന സംസ്ഥാനമാണ് ഗര്‍വീ ഗുജറാത്ത്. കോണ്‍ഗ്രസാണെങ്കില്‍ 1989നു ശേഷം പച്ചില തൊട്ടിട്ടില്ല. നോട്ടു റദ്ദാക്കലും ചരക്ക് സേവന നികുതിയും ഉണ്ടാക്കിയ ഭരണ വിരുദ്ധ വികാരവും പാട്ടീല്‍, ദലിത്, മുസ്ലിം സമുദായ പിന്തുണയും പിന്നെ, ബര്‍ക്ക്‌ലി പ്രസംഗത്തിനു ശേഷമുണ്ടായിട്ടുളള പുതിയ പ്രതിച്ഛായയും മുതലാക്കി ഒരുകൈ നോക്കാനാണ് രാഹുല്‍ ഉദ്ദേശിക്കുന്നത്. സി.പി.ഐ.എം ഒഴികെയുളള മതേതര പാര്‍ട്ടികളുടെ പിന്തുണയും അദ്ദേഹം പ്രതീക്ഷിക്കുന്നുണ്ടെന്നും ജയശങ്കര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഗുജറാത്ത് ജയിച്ചാല്‍ രാജസ്ഥാനും മധ്യപ്രദേശും കീഴടക്കാം, മഹാസഖ്യമുണ്ടാക്കി പാര്‍ലമെന്റു തെരഞ്ഞെടുപ്പിലും മുന്നേറാം. അതു കണക്കാക്കി രാഹുല്‍ കാലേകൂട്ടി ഗുജറാത്തില്‍ പ്രചരണം ആരംഭിച്ചു, സകല ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തി തന്റെ “ഹിന്ദു ഐഡന്റിറ്റി” ഉറപ്പിച്ചു. 2012ലെ യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ മാത്രമേ രാഹുല്‍ മുമ്പ് ഇത്രയും മുന്നൊരുക്കം നടത്തി അങ്കത്തിനിറങ്ങിയിട്ടുളളൂവെന്ന് അന്ന് പ്രതിയോഗി അഖിലേഷ് യാദവായിരുന്നെന്നും ജയശങ്കര്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഡിസംബര്‍ 9നും 14നുമാണ് പോളിങ്ങ്; 18ന് വോട്ടെണ്ണല്‍.
നരേന്ദ്രമോദിയും രാഹുല്‍ഗാന്ധിയും തമ്മില്‍ നേര്‍ക്കുനേര്‍ പോരാട്ടമാണ് ഗുജറാത്തില്‍ നടക്കാന്‍ പോകുന്നത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഡ്രസ് റിഹേഴ്‌സല്‍.
2004മുതല്‍ ബിജെപി നിരന്തരം ജയിക്കുന്ന സംസ്ഥാനമാണ് ഗര്‍വീ ഗുജറാത്ത്. കോണ്‍ഗ്രസാണെങ്കില്‍ 1989നു ശേഷം പച്ചില തൊട്ടിട്ടില്ല.
നോട്ടു റദ്ദാക്കലും ചരക്ക് സേവന നികുതിയും ഉണ്ടാക്കിയ ഭരണ വിരുദ്ധ വികാരവും പാട്ടീല്‍, ദലിത്, മുസ്ലിം സമുദായ പിന്തുണയും പിന്നെ, ബര്‍ക്ക്‌ലി പ്രസംഗത്തിനു ശേഷമുണ്ടായിട്ടുളള പുതിയ പ്രതിച്ഛായയും മുതലാക്കി ഒരുകൈ നോക്കാനാണ് രാഹുല്‍ ഉദ്ദേശിക്കുന്നത്. സിപിഎം ഒഴികെയുളള മതേതര പാര്‍ട്ടികളുടെ പിന്തുണയും പ്രതീക്ഷിക്കുന്നു.
ഗുജറാത്ത് ജയിച്ചാല്‍ രാജസ്ഥാനും മധ്യപ്രദേശും കീഴടക്കാം; മഹാസഖ്യമുണ്ടാക്കി പാര്‍ലമെന്റു തെരഞ്ഞെടുപ്പിലും മുന്നേറാം. അതു കണക്കാക്കി രാഹുല്‍ കാലേകൂട്ടി ഗുജറാത്തില്‍ പ്രചരണം ആരംഭിച്ചു; സകല ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തി തന്റെ “ഹിന്ദു ഐഡന്റിറ്റി” ഉറപ്പിച്ചു.
2012ലെ യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ മാത്രമേ രാഹുല്‍ മുമ്പ് ഇത്രയും മുന്നൊരുക്കം നടത്തി അങ്കത്തിനിറങ്ങിയിട്ടുളളൂ. അന്ന് അഖിലേഷ് യാദവ് ആയിരുന്നു പ്രതിയോഗി.
ആനയെ മയക്കുന്ന അരിങ്ങോടരാണ് നരേന്ദ്രമോദി; പുത്തൂരം ആരോമല്‍ ചേകവരാണ് രാഹുല്‍ഗാന്ധി. ആളങ്കം കേമാവും, സംശയം വേണ്ട.