| Sunday, 27th January 2019, 5:16 pm

ദക്ഷിണാഫ്രിക്കന്‍ താരത്തിനെതിരായ വംശീയ അധിക്ഷേപം; പാക് ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദിന് സസ്‌പെന്‍ഷന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ദുബായ്: ദക്ഷിണാഫ്രിക്കന്‍ താരം ആന്‍ഡിലെ ഫെലുക്വായോയെയും അദ്ദേഹത്തിന്റെ മാതാവിനെയും വംശീയമായി അധിക്ഷേപിച്ച പാക് ക്രിക്കറ്റ് ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദിന് നാല് മത്സരങ്ങളില്‍ സസ്‌പെന്‍ഷന്‍. ഐ.സി.സിയുടേതാണ് നടപടി.

ഐ.സി.സിയുടെ വംശീയാധിക്ഷേപ വിരുദ്ധ നിയമം സര്‍ഫറാസ് തെറ്റിച്ചുവെന്നും അതിനാലാണ് നടപടി സ്വീകരിച്ചതെന്നും ഐ.സി.സി വ്യക്തമാക്കി. ശിക്ഷയുടെ ഭാഗമായി റേസിസത്തിനെതിരായി പാഠങ്ങള്‍ നല്‍കുന്ന ക്ലാസിലും സര്‍ഫറാസിന് പങ്കെടുക്കേണ്ടി വരും.

സസ്‌പെന്‍ഷന്‍ ലഭിച്ച സാഹചര്യത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ശേഷിച്ച 2 ഏകദിന മത്സരങ്ങളും 2 ഠട്വന്റിയും ഇതോടെ സര്‍ഫറാസിന് നഷ്ടമാകും.

രണ്ടാം ഏകദിനത്തിനിടെയായിരുന്നു സര്‍ഫറാസിന്റെ അധിക്ഷേപ വാക്കുകള്‍ “കറുത്തവനേ.. നിന്റെ അമ്മ എവിടെപോയാണ് പ്രാര്‍ഥിച്ചത്. നീ എന്താണ് അമ്മയോട് പ്രാര്‍ഥിക്കാന്‍ പറഞ്ഞതെന്നുമായിരുന്നു സര്‍ഫറാസ് പരിഹസിച്ചത്.

We use cookies to give you the best possible experience. Learn more