| Tuesday, 1st January 2019, 3:32 pm

ഇശ്രത് ജഹാന്‍ ഏറ്റുമുട്ടല്‍ കേസില്‍ പ്രതിയായ ഐ.പി.എസ് ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: ഇശ്രത് ജഹാന്‍ ഏറ്റുമുട്ടല്‍ കേസില്‍ ജാമ്യത്തില്‍ കഴിയുന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ജി.എല്‍ സിംഗാളിന് സ്ഥാനക്കയറ്റം. ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് (ഐ.ജി.പി) ആയിട്ടാണ് പ്രമോഷന്‍ നല്‍കിയിരിക്കുന്നത്.

ഇശ്രത് ജഹാന്‍ കേസിലെ മുഖ്യപ്രതികളിലൊരാളായ സിംഗാളിനെ 2013ലാണ് സി.ബി.ഐ അറസ്റ്റ് ചെയ്യുന്നത്. കൃത്യസമയത്ത് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിക്കാതിരുന്നത് കൊണ്ട് പിന്നീട് ജാമ്യം ലഭിക്കുകയായിരുന്നു. 2014ല്‍ സിംഗാളിനെ പ്രമോഷനോട് കൂടി ഡി.ഐ.ജിയായി ജോലിയില്‍ വീണ്ടും തിരിച്ചെടുത്തു.

കേസില്‍ പ്രതിയായ സിംഗാള്‍ തന്നെ 267 റെക്കോര്‍ഡിങ്ങുകളടങ്ങിയ 2 പെന്‍ഡ്രൈവുകള്‍ സി.ബി.ഐയ്ക്ക് കൈമാറിയിരുന്നു.

സൊഹ്‌റാബുദ്ദീന്‍ വ്യാജഏറ്റുമുട്ടല്‍ കേസില്‍ കഴിഞ്ഞ മാസം സി.ബി.ഐ കോടതി വെറുതെ വിട്ട വിപുല്‍ അഗര്‍വാളിനെയും ഐ.ജി.പിയാക്കി സ്ഥാനക്കയറ്റം നല്‍കിയിട്ടുണ്ട്. നിലവില്‍ അഹമ്മദാബാദ് അഡീഷണല്‍ കമ്മീഷണറാണ് വിപുല്‍.

We use cookies to give you the best possible experience. Learn more