പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് പദ്ധതി വളര്‍ച്ചാ മുരടിപ്പിന് പരിഹാരമോ, നവലിബറലിസത്തിന്റെ ഈ പുതിയ മുഖം രാജ്യത്തെ എങ്ങിനെ ബാധിക്കും?
Podcast
പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് പദ്ധതി വളര്‍ച്ചാ മുരടിപ്പിന് പരിഹാരമോ, നവലിബറലിസത്തിന്റെ ഈ പുതിയ മുഖം രാജ്യത്തെ എങ്ങിനെ ബാധിക്കും?
ഡോ. അനില്‍ വര്‍മ
Monday, 20th September 2021, 7:31 pm
നഷ്ടത്തിലായ ഇന്ത്യയുടെ മാനുഫാക്ചറിങ് മേഖലയെ പുനരുദ്ധരിക്കുക എന്ന ഉദ്ദേശത്തോടെയാണ് പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് പദ്ധതി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ചത്. നവലിബറല്‍ സാമ്പത്തിക നയങ്ങളുടെ ഭാഗമായ ഈ പദ്ധതി ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ എങ്ങിനെയെല്ലാം ബാധിക്കുമെന്നത് വിശദീകരിക്കുകയാണ് അധ്യാപകനും സാമ്പത്തിക വിദഗ്ധനുമായ ഡോ. അനില്‍ വര്‍മ.

നഷ്ടത്തിലായ ഇന്ത്യയുടെ മാനുഫാക്ചറിങ് മേഖലയെ പുനരുദ്ധരിക്കുക എന്ന ഉദ്ദേശത്തോടെയാണ് പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് പദ്ധതി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ചത്. എന്നാല്‍ ഈ പദ്ധതി ഉല്‍പാദകരുടെ നഷ്ടം പരിഹരിക്കുന്നതിനും ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും
അതുവഴി തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും മാത്രം ലക്ഷ്യമിട്ട് ഉള്ളതാണ്. ഉല്‍പന്നങ്ങളുടെ ചോദനം വര്‍ധിപ്പിക്കുന്നതിനും അതുവഴി ജനങ്ങളുടെ വരുമാന ശോഷണം പരിഹരിക്കുന്നതിനും ഉതകുന്ന നടപടികള്‍ ഒന്നും തന്നെ ഈ പദ്ധതിയില്‍ ഇല്ല.

വലിയ പ്രതിസന്ധിയിലായ ഇന്ത്യയുടെ വാഹന വ്യാപാര മേഖലയെയും ടെലി കമ്മ്യൂണിക്കേഷന്‍ മേഖലയെയും ഈ പദ്ധതിയുടെ പരിധിയില്‍ കൊണ്ടുവന്നത് ഈ കഴിഞ്ഞ ആഴ്ചയാണ്. രണ്ടു പതിറ്റാണ്ട് കാലത്തെ സാമ്പത്തിക പരിഷ്‌കാരം ഇന്ത്യയുടെ വ്യാപാര മേഖലയിലെ തനതായ ഇന്ത്യന്‍ കമ്പനികളെ ഏറെക്കുറെ പൂര്‍ണ്ണമായി ഇല്ലാതാക്കി യിരിക്കുന്നു. സാമ്പത്തിക പ്രതിസന്ധിയുടെ ഈ മാനങ്ങളെ വിസ്മരിക്കുന്ന മറ്റൊരു നവലിബറല്‍ പദ്ധതിയാണ് പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് പദ്ധതി.

ഓഡിയോ കേള്‍ക്കാം

ഡോ. അനില്‍ വര്‍മ
അധ്യാപകന്‍, സാമ്പത്തിക വിദഗ്ധന്‍