| Monday, 22nd May 2017, 4:46 pm

'കാണണം എന്നുള്ളവര്‍ പെട്ടെന്നു കണ്ടോ, ഇപ്പോ തെറിക്കും തിയ്യറ്ററീന്ന്'; നിസ്സഹായനായി അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്റെ സംവിധായകന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ആസിഫ് അലിയെയും ഭാവനയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി പുതുമുഖ സംവിധായകനായ രോഹിത് അണിയിച്ചൊരുക്കിയ സിനിമയാണ് അഡ്വഞ്ചേര്‍സ് ഓഫ് ഒമനക്കുട്ടന്‍. സിനിമയെ കുറിച്ച് മോശമില്ലാത്ത അഭിപ്രായമാണ് പൊതുവെയുള്ളത്. അതിനിടെയാണ് സംവിധായകന്‍ തന്നെ കാണാന്‍ ആഗ്രഹമുള്ളവരോട് പെട്ടെന്ന് കാണാനും ഇല്ലെങ്കില്‍ സിനിമ തിയേറ്ററില്‍ നിന്ന് തെറിക്കുമെന്നും പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റിന് സംവിധായകനിട്ട കമന്റിലാണിത് പറയുന്നത്.

മികച്ച അഭിപ്രായം നേടിയിട്ടും ഡിസ്ട്രിബ്യൂഷനിലെ പിഴവു മൂലം ചിത്രം തിയ്യറ്ററുകളില്‍ നിന്നും പോകുന്നതിന്റെ വേദനയാണ് രോഹിതിന്റെ കമന്റിലുള്ളത്. ” കാണണം എന്നുള്ളവര്‍ പെട്ടെന്നു കണ്ടോ, ഇപ്പോ തെറിക്കും തിയ്യറ്ററീന്ന്” എന്നായിരുന്നു രോഹിതിന്റെ വാക്കുകള്‍.


Also Read: ‘നമുക്ക് ഹര്‍ഷ് ഗോയങ്കേയുടെ കാട്ടിലെ സിംഹത്തിന് വേണ്ടി രണ്ട് മിനുട്ട് മൗനം ആചരിക്കാം’; ഐ.പി.എല്‍ കിരീടം കൈവിട്ട പൂനെ ടീമുടമയെ പൊങ്കാലയിട്ട് ധോണി ആരാധകര്‍


അതേ സമയം രോഹിതിനെ പിന്തുണച്ച് നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. കൂടെ ഗോദയുടെ സംവിധായകന്‍ ബേസില്‍ ജോസഫുമുണ്ട്. ബേസില്‍ തന്റെ ഫേസ്ബുക്കിലൂടെയാണ് അഡ്വഞ്ചേര്‍സ് ഓഫ് ഒമനക്കുട്ടനെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുന്നത്.

“ഇത് രോഹിത്, ഒരു പുതുമുഖം, അഡ്വഞ്ചേര്‍സ് ഓഫ് ഓമനക്കുട്ടന്‍ എന്ന സിനിമയുടെ സംവിധായകന്‍. രോഹിതും അദ്ദേഹത്തിന്റെ സംഘത്തിലെ നിരവധി പുതുമുഖങ്ങളും മൂന്നുവര്‍ഷത്തിലേറെയായി ഈ സിനിമയ്ക്കായി പ്രവര്‍ത്തിച്ചു വന്നിരുന്ന കാര്യം എനിക്ക് വ്യക്തിപരമായി തന്നെ അറിയാവുന്നതാണ്. പക്ഷേ അതിന് ഇങ്ങനെയൊരു അവസാനം വരുന്നത് ദുഃഖകരമാണ്. സിനിമയെക്കുറിച്ചും അതിന്റെ അവതരണത്തെക്കുറിച്ചും പോസിറ്റീവ് അഭിപ്രായങ്ങള്‍ ഉണ്ടാകുമ്പോഴും അതിന്റെ അര്‍ഹതയുണ്ടായിട്ടും അതിന്റെ ക്രെഡിറ്റ് അവര്‍ക്ക് കിട്ടാതെ പോവുകയാണ്. അവരുടെ കാര്യത്തില്‍ എനിക്ക് വളരെയേറെ വിഷമമുണ്ട്. അതുകൊണ്ട് സിനിമാപ്രേമികളായ എല്ലാവരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നത് കഴിയുമെങ്കില്‍ തിയേറ്ററില്‍ തന്നെപോയി ഈ സിനിമ കാണണം എന്നാണ്.”


Don”t Miss: ‘മോദിയെ കൊല്ലുന്നവര്‍ക്ക് 50 കോടി പാരിതോഷികം’; മോദിയുടെ തലയ്ക്ക് വിലയിട്ട് പാകിസ്ഥാനില്‍ നിന്ന് ഫോണ്‍ സന്ദേശം


ബേസിലിന്റെ ഈ പിന്തുണയെ സോഷ്യല്‍ മീഡിയ കൈയടിയോടെയാണ് സ്വീകരിച്ചത്. തന്റെ ചിത്രം തിയേറ്ററില്‍ ഓടുമ്പോള്‍ തന്നെ മറ്റൊരു സംവിധായകനും അയാളുടെ ചിത്രത്തിനും വേണ്ടി രംഗത്ത് ഇറങ്ങുന്നത് യഥാര്‍ത്ഥ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

We use cookies to give you the best possible experience. Learn more