ന്യൂദല്‍ഹി: ഇരുപത് വര്‍ഷത്തെ ബി.ജെ.പി പ്രവര്‍ത്തനം അവസാനിപ്പിച്ച് കോണ്‍ഗ്രസിലേക്ക് പോകാനുള്ള തന്റെ തീരുമാനം ശരിയായിരുന്നുവെന്ന് ശത്രുഘന്‍ സിന്‍ഹ.
ബി.ജെ.പി വിടാനുള്ള തീരുമാനം അറിയിച്ചപ്പോള്‍ അദ്വാനി കരഞ്ഞു. പക്ഷെ പോകരുതെന്ന് അദ്ദേഹം പറഞ്ഞില്ല. ‘ഓകെ, ലവ് യു’ എന്നദ്ദേഹം പറഞ്ഞു. അദ്വാനിയുടെ അനുഗ്രഹം വാങ്ങിയാണ് ഞാന്‍ ബിജെപി വിട്ടതെന്നും ശത്രുഘന്‍ സിന്‍ഹ പറഞ്ഞു.
താന്‍ ബി.ജെ.പിയില്‍ ചേര്‍ന്ന കാലത്ത് ജനാധിപത്യമാണ് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ പാര്‍ട്ടിയില്‍ ഏകാധിപത്യമാണുള്ളതെന്ന് ശത്രുഘന്‍ സിന്‍ഹ പറഞ്ഞു. മുതിര്‍ന്ന നേതാക്കളെ ബി.ജെ.പി വേണ്ടത്ര ബഹുമാനിക്കുന്നില്ല.
വാജ്‌പേയിയെയും ജസ്വന്ത് സിങ്ങിനെയും അരുണ്‍ ഷൂരിയെയും യശ്വന്ത് സിന്‍ഹയെയും ബി.ജെ.പി എങ്ങനെയാണ് പരിഗണിച്ചതെന്നും ഷൂട്ട് ആന്‍ഡ് സ്‌കൂട്ട് പോളിസിയാണ് മോദി സ്വീകരിക്കുന്നതെന്നും ശത്രുഘന്‍ സിന്‍ഹ പറഞ്ഞു.