ശിവാംബൂ കല്‍പ്പ വിധിയെ അടിസ്ഥാനമാക്കി പൗരാണിക ബോധതലത്തില്‍ മൂത്രപാനത്തിന്റെ ദീര്‍ഘമേറിയ പാരമ്പര്യം സ്ഥാപിക്കാനുള്ള വിവര്‍ത്തകന്റെ ശ്രമം പോലും ആഴത്തില്‍ പരിശോധിച്ചാല്‍ പരാജയമാണ് എന്ന് സത്യമായും തിരിച്ചറിയും. പല ജന്മങ്ങളായി നിലനിന്ന പാര്‍വ്വതിയുടെ ദീര്‍ഘ ജീവിതത്തില്‍ ഭര്‍ത്താവായ പരമശിവന് ആര്‍ജ്ജിക്കാന്‍ കഴിഞ്ഞ മുഴുനീള ജന്മസാഫല്ല്യഹേതു, മൂത്ര പാനഗുണമാണെന്ന് സ്ഥാപിക്കുവാന്‍ ശ്രമിക്കുകയായിരുന്നു വിവര്‍ത്തകന്‍. അഡ്വ. എസ്. മമ്മു എഴുതുന്നു…
മൂത്ര ചികിത്സയെക്കുറിച്ച് J W Amtsrong എഴുതിയ The Water of Life എന്ന ഇംഗ്ലീഷ് പുസ്തകം ടി. നാരായണന്‍ മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തത് “യൂറിന്‍ തെറാപ്പി” എന്ന പേരിലാണ്. സമീപ കാലത്ത് ഇത് ശീലമാക്കിയ ഒരു അഭിഭാഷക സുഹൃത്ത് പുസ്തകം വായിക്കാന്‍ തന്നു. ഒരു അവധിദിന മുഴുനീള വായനയില്‍ എനിക്ക് മനസ്സിലാക്കാനായത്, മൂത്ര ചികിത്സാ രീതിയുടെയും, പ്രായോഗികതയുടെയും ശാസ്ത്രീയത/ആധികാരികത ബോധ്യപ്പെടുത്താന്‍ ഗ്രന്ഥകാരന്നു കഴിഞ്ഞില്ലെന്നു തന്നെയാണ്. മാത്രമല്ല, നിരത്തിയ ചില ബോധ്യപ്പെടുത്തലുകള്‍ക്കായുള്ള ശ്രമങ്ങള്‍ പോലും തീരെ നിരാശാജനകവുമായിരുന്നു.
ശരീരശാസ്ത്രത്തെ ഏറെ അകലത്തില്‍ നിര്‍ത്തി മിത്തുകളെയും, ഉന്നതരായ കുറെ വ്യക്തിത്വങ്ങളെയും അനുഭവബോധ്യമെന്ന വെറും പറച്ചിലുകളിള്‍ ഒതുക്കി മൂല്യവത്തായ മറ്റു ചികിത്സാസമ്പ്രദായത്തെ അവഹേളിക്കുകയുമാണ് വിവര്‍ത്തകന്‍ ചെയ്തത്. സര്‍വ്വരോഗസംഹാരിയായി മൂത്രപാനത്തെ വര്‍ണ്ണീകരിക്കുന്ന പുസ്തകം, മാരകമായ ഓരോരോ രോഗത്തിന്റെയും പ്രതിരോധസ്ഥാനത്ത് മൂത്രത്തിന്റെ ഗുണാംശമടങ്ങിയ ശാസ്ത്രീയ സാന്നിദ്ധ്യം ചെറുതായിട്ട് പോലും തൃപ്തികരമായി വിശദീകരിക്കുന്നവയും ആയിരുന്നില്ല.
ഗ്രന്ഥകര്‍ത്താവ് രണ്ടുതലങ്ങളില്‍ മൂത്രപാനത്തെ മഹത്വവല്‍കരിക്കാന്‍ ആവേശം കാണിക്കുന്നുണ്ട്. 1) മനുഷ്യമൂത്രം വിസര്‍ജ്ജ്യവസ്തുവല്ല. 2) അലോപ്പതിയും ആയുര്‍വേദവും മരുന്ന്/ഔഷധ നിര്‍മ്മാണത്തിന്നു മനുഷ്യമൂത്രം ഉപയോഗിക്കാറുണ്ട്… എന്നിങ്ങനെ.
മനുഷ്യശരീരത്തിലെ ഉപാപചയ ക്രിയകളെ പരിശോധിച്ചാലറിയാം നാം കഴിക്കുന്ന വെറും പച്ചവെള്ളവും ഭക്ഷണവും എന്ത് മാത്രം ഘടനാമാറ്റങ്ങളിലൂടെയാണ് ശാരീരിക പ്രക്രിയകള്‍ നടത്തുന്നത് എന്ന്. രക്താംശം കലര്‍ന്ന വെള്ളം ഒടുവില്‍ മൂത്ര സഞ്ചിയിലെത്തിയാല്‍ പോലും അവിടെ വെച്ച് നെഫ്രോണ്‍ അരിപ്പകള്‍ വീണ്ടും ശുദ്ധാംശം വലിച്ചെടുത്തു ശേഷിക്കുന്നവ വിസര്‍ജ്ജിച്ചു കളഞ്ഞു ശരീരം ശുദ്ധീകരിക്കുന്നതിനെ, ശരീരം അധികമായ ജലം സ്വാഭാവികമായി പുറത്തേക്കു കളയുന്നതാണെന്നും അത് വീണ്ടും പാനയോഗ്യമാണെന്നും പറയുമ്പോള്‍ അതെങ്ങനെ അപ്പാടെ വിഴുങ്ങാനാവും. ശരിയായിരിക്കാം. ഗോ മൂത്രമുള്‍പ്പെടെ യൂറിയയുടെ ഘടകങ്ങള്‍ ആധുനിക/ആയുര്‍വേദ മരുന്ന് നിര്‍മ്മാണത്തിന്നു ചേരുവ ആയേക്കാം. എന്നുവെച്ച് മൂത്രം തന്നെ ഔഷധമാണെന്ന് മറ്റു ശാസ്ത്രീയ തെളിവുകളില്ലാതെ പറയാന്‍ പറ്റുമോ?
ഉദാഹരണത്തിന്, പൊള്ളക്കായ, നീര്‍വാളം കായ എന്നിവ ആയുര്‍വേദ ഔഷധ നിര്‍മ്മാണത്തിന്നു നന്നേ ചെറിയ അംശം ചേരുവ ചേര്‍ക്കാറുണ്ട്. ഈ രണ്ടു കായകളും വിഷമാണ് താനും. എത്രയോ പേര്‍ ഇത് നേരിട്ട് കഴിച്ചതിനാല്‍ മരണപ്പെട്ടിട്ടുണ്ട്. വിഷത്തിലടങ്ങിയ ചില ഘടകങ്ങള്‍ ഔഷധത്തിന്നു പറ്റുമെന്നതിനാല്‍ വിഷക്കായകള്‍ അതപ്പാടെ കഴിക്കാന്‍ പറയുന്നതിലെ യുക്തിഭംഗം തന്നെയാണ് മൂത്രപാനത്തിലുമുള്ളത്.
മാത്രവുമല്ല ഗോ മൂത്രത്തില്‍ ഒട്ടേറെ ഔഷധ ഗുണമുള്ളതായി പറയപ്പെടുന്നു. ഒട്ടനവധി ആയുര്‍വേദ കഷായങ്ങളില്‍ ചേര്‍ക്കുന്നുമുണ്ട്. ഇന്നേ വരെ ആരും ഗോ മൂത്രം സേവിച്ചതായി കേട്ടിട്ടില്ല. ചുരുക്കത്തില്‍ ഏറ്റവും ചുരുങ്ങിയത് മൂത്രപാനത്തിന്റെ ശാസ്ത്രീയ ഗുണം തെളിയിക്കുന്നത് വരെയെങ്കിലും ഇത് അനുചിതാമാണെന്നര്‍ത്ഥം.
ശിവാംബൂ കല്‍പ്പ വിധിയെ അടിസ്ഥാനമാക്കി പൗരാണിക ബോധതലത്തില്‍ മൂത്രപാനത്തിന്റെ ദീര്‍ഘമേറിയ പാരമ്പര്യം സ്ഥാപിക്കാനുള്ള വിവര്‍ത്തകന്റെ ശ്രമം പോലും ആഴത്തില്‍ പരിശോധിച്ചാല്‍ പരാജയമാണ് എന്ന് സത്യമായും തിരിച്ചറിയും. പല ജന്മങ്ങളായി നിലനിന്ന പാര്‍വ്വതിയുടെ ദീര്‍ഘ ജീവിതത്തില്‍ ഭര്‍ത്താവായ പരമശിവന് ആര്‍ജ്ജിക്കാന്‍ കഴിഞ്ഞ മുഴുനീള ജന്മസാഫല്ല്യഹേതു, മൂത്ര പാനഗുണമാണെന്ന് സ്ഥാപിക്കുവാന്‍ ശ്രമിക്കുകയായിരുന്നു വിവര്‍ത്തകന്‍.
കോട്ടക്കല്‍ ആര്യ വൈദ്യ ശാലയിലെ ഡോക്ടര്‍ വാര്യര്‍ ഉള്‍പ്പടെ ഒട്ടനവധി പേര്‍ മൂത്രപാനം ശീലമാക്കിയവരാണെന്ന് പുസ്തകം സാക്ഷ്യപ്പെടുത്തുന്നു. അപ്പോഴും ഉയരുന്നൊരു ചോദ്യം എങ്കില്‍ എന്തേ കോട്ടക്കല്‍ ആര്യ വൈദ്യശാലയില്‍ ഇതിന്നായി ഒരു പ്രത്യകം ചികിത്സാ സംവിധാനം ഏര്‍പ്പെടുത്താത്തതും ഔദ്യോകികമായി ഇതൊരു ചികിത്സയായി പ്രഖ്യാപിക്കാത്തതും? കാരണം ലളിതമാണ്,
“ആഹാരം പഥ്യമാണെങ്കില്‍ ഫലമെന്തൗഷധത്തിനാല്‍.
ആഹാരം പഥ്യമല്ലെങ്കില്‍ ഫലമെന്തൗഷധത്തിനാല്‍.”
എന്ന ശ്ലോകവും, പ്രകൃതി ചികിത്സയുടെ സ്രഷ്ടാവായ ഐസക്ക് ജെന്നിങ്‌സ് പറഞ്ഞ “ആഹാരമാവട്ടെ ഔഷധം, ഔഷധമാവട്ടെ ആഹാരം” എന്നതും വാരിയര്‍ സാറിനെ ആരും പഠിപ്പിക്കേണ്ടതില്ലല്ലോ.
[]ശിവാംബൂ കല്‍പ്പ വിധിയെ അടിസ്ഥാനമാക്കി പൗരാണിക ബോധതലത്തില്‍ മൂത്രപാനത്തിന്റെ ദീര്‍ഘമേറിയ പാരമ്പര്യം സ്ഥാപിക്കാനുള്ള വിവര്‍ത്തകന്റെ ശ്രമം പോലും ആഴത്തില്‍ പരിശോധിച്ചാല്‍ പരാജയമാണ് എന്ന് സത്യമായും തിരിച്ചറിയും. പല ജന്മങ്ങളായി നിലനിന്ന പാര്‍വ്വതിയുടെ ദീര്‍ഘ ജീവിതത്തില്‍ ഭര്‍ത്താവായ പരമശിവന് ആര്‍ജ്ജിക്കാന്‍ കഴിഞ്ഞ മുഴുനീള ജന്മസാഫല്ല്യഹേതു, മൂത്ര പാനഗുണമാണെന്ന് സ്ഥാപിക്കുവാന്‍ ശ്രമിക്കുകയായിരുന്നു വിവര്‍ത്തകന്‍.
എന്നാല്‍ മമ്മുവിന് അറിയാത്തതും നാരായണന് അറിയുന്നതും പറയാത്തതുമായ ചിലത് കൂടിയുണ്ട്. ജീവിതസരണിയിലുടനീളം ശിവന്‍ തന്റെ ജീവാംശത്തെ ജ്വലിപ്പിച്ചു നിര്‍ത്തിയത് കൂവളത്തിന്റെ ഇല സേവിച്ചാണത്രെ. കൂവളത്തിന്റെ ഔഷധഗുണം ശാസ്ത്രീയമായി പൗരാണിക കാലം മുതല്‍ തെളിഞ്ഞതുമാണ്. ഒട്ടനവധി ശിവക്ഷേത്ര പരിസരത്ത് ഇപ്പോഴും കൂവളമരം കാണാം. ശിവപ്രതിഷ്ഠയില്‍ ശിവഭക്തര്‍ ഇപ്പോഴും കൂവളമാല ചാര്‍ത്തി അനുഷ്ടാന കര്‍മ്മങ്ങള്‍ ചെയ്യുന്നുമുണ്ട്. ശിവ പ്രതിഷ്ഠയില്‍ ഭക്തര്‍ ഇന്നേവരെ മൂത്രാഭിഷേകം നടത്തി ഭക്തി കാണിക്കാറുമില്ല.
മൂത്രപാനമായിരുന്നു ശിവന്റെ ആയുര്‍ദൈര്‍ഘ്യത്തിന്റെ ഹേതുവെങ്കില്‍, സംശയം വേണ്ട, ശിവഭക്തന്മാര്‍ ശിവനെ അനുകരിച്ചു ഭക്തിയുള്ള ആചാരമായി മൂത്രപാനം ശീലമാക്കുമായിരുന്നു. എന്നാല്‍ കൂവളം ശീലമാക്കിയ ശിവനെ ആയുര്‍വേദവും ശിവഭക്തരും അല്ലാത്തവരും കൂവള ഇലകളും അതില്‍നുന്നുള്ള ഔഷധവും സേവിക്കുക വഴി മൂര്‍ത്തമായ ഔഷധ ഗുണത്തെ പിന്‍പറ്റുന്നുമുണ്ട്. ശിവാംബൂ കല്‍പ്പ വിധി എന്നൊന്നില്ലെന്നും കേവലം സാങ്കല്‍പ്പികമാണെന്നും മനുഷ്യ എനര്‍ജിയെ വിശേഷിപ്പിക്കുന്നേടത്ത് പ്രതീകാത്മകമായൊരു വര്‍ണ്ണന മാത്രമാണെന്ന് വിശ്വസിക്കുകയും അങ്ങിനെ തന്നെ പ്രചരിപ്പിക്കുകയും ചെയ്യുന്ന ഹൈന്ദവ ആദ്യാത്മിക ആചാര്യന്മാര്‍ പോലുമുണ്ട്.
അടുത്ത പേജില്‍ തുടരുന്നു
ഒരിക്കല്‍ ഞാന്‍ സിദ്ധനെ കാണാന്‍ പോകുന്നതിറിഞ്ഞു ഉപ്പാന്റെ അകന്ന സഹോദരി കലശലായ വയറുവേദനക്ക് മന്ത്രിച്ചു ഊതിയുള്ള വെള്ളം വാങ്ങാനേല്‍പ്പിച്ചു. തിരിച്ചു വരുമ്പോള്‍ കയ്യില്‍ നിന്നും കുപ്പി താഴെ വീണു, വെള്ളം മറിഞ്ഞു പോയി. കാലിക്കുപ്പിയുമായി കാനോത്തെ തോട് മുറിച്ചു കടക്കുമ്പോള്‍ ഒരു അതിബുദ്ധി തോന്നി. തോട്ടില്‍ നിന്നും കുപ്പിയില്‍ വെള്ളം നിറച്ചു, പെറ്റുമ്മയെ ഏല്‍പ്പിച്ചു. സങ്കോചത്തോടെ മൂന്നു ദിവസം കഴിഞ്ഞു പെറ്റുമ്മയെ സന്ദര്‍ശിച്ചപ്പോള്‍ പെറ്റുമ്മയുടെ അസുഖം പൂര്‍ണ്ണ ഭേദം. പെറ്റുമ്മ ഇത്രകൂടി പറഞ്ഞു. മോനെ കഴിഞ്ഞ തവണ അഞ്ചാറു ദിവസമെടുത്തു വേദന കുറയാന്‍. ഇത്തവണ രണ്ടാം നാള്‍ തന്നെ വേദന മാറിക്കിട്ടി. പെറ്റുമ്മയെ പറ്റിച്ചതില്‍ ഏറെ സങ്കടമുണ്ടായിരുന്നു.
മനുസ്മൃതിയിലെ അഞ്ചാം അധ്യായം നൂറ്റി മുപ്പത്തിനാലാം ശ്ലോകത്തിന്റെ അര്‍ത്ഥവും അതിനു സിധിനധാനന്ദ സ്വാമി നല്‍കിയ വ്യാഖ്യാനവും “ശിവാമ്പു” “കുടിയന്മാര്‍ തീര്‍ച്ചയായും വായിക്കണം. “മലവും മൂത്രവും വിസര്‍ജിക്കുന്ന ദേഹഭാഗങ്ങള്‍ ശുദ്ധമാക്കാന്‍ ആവശ്യമായത്ര മണ്ണും വെള്ളവും ഉപയോഗിക്കണം. ദേഹത്തില്‍ നിന്ന് വരുന്ന പന്ത്രണ്ടുതരം മലങ്ങളും നീക്കി ശുദ്ധമാക്കുന്നതിനും മണ്ണും വെള്ളവും ഉപയോഗിക്കേണ്ടതാണ്.
“മേദസ്സ്, രേതസ്സ്, രക്തം, മജ്ജ, മൂത്രം, മലം, നാസാമലം, കര്‍ണ്ണമലം, കഫം, അശ്രു, നേത്രമലം, സ്വേദം, എന്നിവയാണ് പന്ത്രണ്ടുതരം മലങ്ങളെ”ന്ന് നൂറ്റിമുപ്പത്തഞ്ചാം ശ്ലോകം പറയുന്നുണ്ട്. “മൂത്രമൊഴിച്ചാല്‍ ഒരു പ്രാവശ്യം മണ്ണുകൂട്ടി ലിംഗം കഴുകണമെന്നും, മലവിസര്‍ജനം ചെയ്താല്‍ മൂന്നുതവണ മണ്ണ് കൂട്ടി ശൗച്യം ചെയ്യണമെന്നും, ശൗച്യം ചെയ്യാനുപയോഗിച്ച ഇടതുകൈ പത്തുതവണയും ഇരുകൈകളും കൂട്ടി ഏഴുതവണയും മണ്ണുകൂട്ടി കഴുകണമെന്നും” നൂറ്റി മുപ്പത്താറാം ശ്ലോകം സവിസ്തരം പ്രതിപാദിക്കുന്നു. കഴിഞ്ഞില്ല, ഇതൊക്കെ കഴിഞ്ഞു വന്നു ഭക്ഷണം കഴിക്കാനോ വേദം പാരായണം ചെയ്യാനോ ഉദ്ദേശമുണ്ടെങ്കില്‍ വീണ്ടും മൂന്ന് തവണ ആചമനം ചെയ്തു (ജലം കൊണ്ട് ശുദ്ധിയായി) കണ്ണ് മുതലുള്ള ഇന്ദ്രിയങ്ങളെ ശുചിയാക്കണം “എന്ന് നൂറ്റി മുപ്പത്തിയെട്ടാം ശ്ലോകം എടുത്തുപറയുന്നു.
മഹാശിവപുരാണം എന്നതിനേക്കാള്‍ വലിയ ഒരു ആധികാരിക ഗ്രന്ഥം ശിവപൂജകര്‍ക്കില്ല എന്നത് തര്‍ക്കരഹിതമാണ്. അതിലെവിടെയും ഈ ശിവാംബുവില്ല. നേരെ മറിച്ചു ആ പുരാണത്തിലെ രുദ്രസംഹിതയിലെ സൃഷ്ടിഖണ്ഡത്തില്‍ ശിവപൂജാവിധിയില്‍ പൂജ ചെയ്യുന്ന ബ്രാഹ്മണന്‍ എങ്ങനെയാണ് മണ്ണും വെള്ളവുമുപയോഗിച്ച് ഗുദ-ലിംഗ ഭാഗങ്ങള്‍ ശുദ്ധി ചെയ്യേണ്ടതെന്ന് പറയുന്നുണ്ട്.
ശുദ്ധിയായ ശേഷമേ പൂജ ചെയ്യാന്‍ അനുവാദമുള്ളൂ. ശിവഭക്തര്‍ മലമൂത്രാദി വിസര്‍ജ്ജ്യങ്ങളെ ഭക്ഷിക്കാത്ത സ്ഥിതിക്ക് മൂത്രത്തിന് ശിവാംബു എന്ന് പേരിടാനിടയില്ല എന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. വസ്തുത ഇപ്പറഞ്ഞതായിരിക്കെ ഇല്ലാത്ത പൗരാണിക സാന്നിദ്ധ്യവും ആചാരവും ഉദാഹരണങ്ങളും കോര്‍ത്തിണക്കി വിസര്‍ജ്ജ്യ വസ്തുവിന്റെ പുനര്‍പാനം വിശുദ്ധമാക്കുന്നതിലെ ഹിഡന്‍ അജണ്ട തിരിച്ചറിഞ്ഞേ പറ്റൂ.
ശുദ്ധിയായ ശേഷമേ പൂജ ചെയ്യാന്‍ അനുവാദമുള്ളൂ. ശിവഭക്തര്‍ മലമൂത്രാദി വിസര്‍ജ്ജ്യങ്ങളെ ഭക്ഷിക്കാത്ത സ്ഥിതിക്ക് മൂത്രത്തിന് ശിവാംബു എന്ന് പേരിടാനിടയില്ല എന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. വസ്തുത ഇപ്പറഞ്ഞതായിരിക്കെ ഇല്ലാത്ത പൗരാണിക സാന്നിദ്ധ്യവും ആചാരവും ഉദാഹരണങ്ങളും കോര്‍ത്തിണക്കി വിസര്‍ജ്ജ്യ വസ്തുവിന്റെ പുനര്‍പാനം വിശുദ്ധമാക്കുന്നതിലെ ഹിഡന്‍ അജണ്ട തിരിച്ചറിഞ്ഞേ പറ്റൂ.
കുറെ പേരുടെ രോഗശമനം ഈ മൂത്ര പാനത്തിലൂടെ ആര്‍ജ്ജിച്ചു എന്ന വിവര്‍ത്തകന്റെ സാക്ഷീകരണത്തെ വേണമെങ്കില്‍ ഒരു ആപേക്ഷികമായി കാണാം. പുസ്തകത്തിലുടനീളം മൂത്ര പാനരുടെ അനുഭവം പറയുന്നേടത്ത് അവര്‍ വെള്ളം കുടിക്കുന്നതായും പറയുന്നുണ്ട്. ശുദ്ധമായ ജലപാനം ശരിയായ രീതിയില്‍ ശരിയായ അളവില്‍ ശരിയായ സമയത്ത് ദിനചര്യ ആക്കുന്നവര്‍ക്കു ലഭിക്കുന്നതാണ് ജീവിത ശൈലീ രോഗ മുക്തി. മനുഷ്യ മൂത്രവും വെള്ളവും ഒരു പോലെ കുടിച്ചു ആരോഗ ദൃഡ ഗാത്രരായി എന്ന് സക്ഷീകരിക്കുന്നവര്‍ ഒന്നോര്ക്കുക ശുദ്ധമായ ജലപാനത്തിലൂടെ ശുദ്ധ ശരീരം നിലനിര്‍ത്താമെന്നിരിക്കെ പിന്നെന്തിനു സാഹസികമായ / അരുതാത്ത മൂത്ര പാനത്തെ പുല്‍കണം. പുസ്തകത്തിലെ അനുഭവ സാക്ഷീകരണം വായിക്കുമ്പോള്‍ ഞാനെന്റെ 60 കളിലെ കുട്ടിക്കാലത്തെ ഒരനുഭവം ഓര്‍ത്ത് പോയി.
[]ചെങ്ങളായിക്കടുത്തു ഒരു സിദ്ധന്‍ വെള്ളം മന്ത്രിച്ചു കൊടുത്തു ചികിത്സ നടത്തിയിരുന്നു. എന്റെ പിതാവ് ഈ ചികിത്സയുടെ ഒരു ഗുണഭോക്താവായിരുന്നു. പലപ്പോഴും ഉപ്പാന്റെ കൂടെ ഞാനും പോകും, കൂട്ടിന്ന്. വരാന്തക്കപ്പുറമുള്ള അകത്തളത്തിന്നുമപ്പുറം ഒരു ഇരുണ്ട മുറിയില്‍ തുണി മറച്ചു അദൃശ്യനായി സിദ്ധന്‍ ഇരിക്കും. ഞാന്‍ പുറത്തിരിക്കും. ഉപ്പാക്ക് അസൗകര്യമുള്ളപ്പോള്‍ എന്നെ തനിച്ചയക്കും.
ഒരിക്കല്‍ ഞാന്‍ സിദ്ധനെ കാണാന്‍ പോകുന്നതിറിഞ്ഞു ഉപ്പാന്റെ അകന്ന സഹോദരി കലശലായ വയറുവേദനക്ക് മന്ത്രിച്ചു ഊതിയുള്ള വെള്ളം വാങ്ങാനേല്‍പ്പിച്ചു. തിരിച്ചു വരുമ്പോള്‍ കയ്യില്‍ നിന്നും കുപ്പി താഴെ വീണു, വെള്ളം മറിഞ്ഞു പോയി. കാലിക്കുപ്പിയുമായി കാനോത്തെ തോട് മുറിച്ചു കടക്കുമ്പോള്‍ ഒരു അതിബുദ്ധി തോന്നി. തോട്ടില്‍ നിന്നും കുപ്പിയില്‍ വെള്ളം നിറച്ചു, പെറ്റുമ്മയെ ഏല്‍പ്പിച്ചു. സങ്കോചത്തോടെ മൂന്നു ദിവസം കഴിഞ്ഞു പെറ്റുമ്മയെ സന്ദര്‍ശിച്ചപ്പോള്‍ പെറ്റുമ്മയുടെ അസുഖം പൂര്‍ണ്ണ ഭേദം. പെറ്റുമ്മ ഇത്രകൂടി പറഞ്ഞു. മോനെ കഴിഞ്ഞ തവണ അഞ്ചാറു ദിവസമെടുത്തു വേദന കുറയാന്‍. ഇത്തവണ രണ്ടാം നാള്‍ തന്നെ വേദന മാറിക്കിട്ടി. പെറ്റുമ്മയെ പറ്റിച്ചതില്‍ ഏറെ സങ്കടമുണ്ടായിരുന്നു.
അവരുടെ ജീവിത കാലത്ത് തന്നെ ഞാനിതു അവരോടു പൊരുത്തപ്പെടുവിക്കുകയും ചെയ്തിരുന്നു. യൂറിന്‍ തെറാപ്പി പുസ്തകം വായിച്ചപ്പോള്‍ എനിക്ക് തോന്നിയത് കാനോത്തെ തോട്ടിലെ വെള്ളം വയറു വേദനക്കുള്ള സംഹാരിയായി എനിക്കും മാര്‍ക്കറ്റ് ചെയ്യാമായിരുന്നു എന്നാണു. ഇതിലെ നര്‍മ്മം നമുക്ക് വിടാം. ഏതാണ്ട് മൂത്രപാന ശീലരുടെ അനുഭവവും ഇതിന്ന് സമാനം തന്നെയാണ്.