| Sunday, 16th July 2017, 10:13 pm

നടിയെ ആക്രമിച്ച കേസില്‍ പ്രതീഷ് ചാക്കോയുടെ ജൂനിയര്‍ അഭിഭാഷകന്‍ പൊലീസ് കസ്റ്റഡിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയുടെ ജൂനിയര്‍ പൊലീസ് കസ്റ്റഡിയില്‍. കൊച്ചിയില്‍ ജൂനിയര്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്ന രാജു ജോസഫിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്യാനായി ആലുവ പൊലീസ് ക്ലബ്ബിലെത്തിച്ചു.

ഒളിവില്‍ പോയിരിക്കുന്ന പ്രതീഷ് ചാക്കോയെക്കുറിച്ച് അറിയാനാണ് രാജു ജോസഫിനെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. നടിയെ ആക്രമിക്കുന്നതിനിടെ പകര്‍ത്തിയ ദൃശ്യങ്ങള്‍ പ്രതീഷ് ചാക്കോയ്ക്ക് നല്‍കിയെന്ന് പള്‍സര്‍ സുനി മൊഴി നല്‍കിയിരുന്നു. ഒളിവില്‍ക്കഴിയവേ ഫെബ്രുവരി 23-ന് എറണാകുളത്ത് അഭിഭാഷകന്റെ ഓഫീസില്‍വെച്ച് ഫോണ്‍ നല്‍കിയെന്നാണ് സുനി പറയുന്നത്. അഭിഭാഷകന്റെ വീട്ടില്‍ പരിശോധന നടത്തിയെങ്കിലും ബാഗ് മാത്രമാണ് ലഭിച്ചത്.


read ജ്യോതിഷികള്‍ ഉള്ളപ്പോള്‍ രോഗ നിര്‍ണയത്തിന് ഡോക്റ്റര്‍മാര്‍ എന്തിന് ; മധ്യേപ്രദേശില്‍ രോഗ നിര്‍ണയത്തിന് ഇനി മുതല്‍ ജ്യോതിഷികളും


ഫോണ്‍ പ്രതീഷ് ദിലീപിന് നല്‍കി എന്നാണ് പോലീസ് കരുതുന്നത്. ഇത് വ്യക്തമാവണമെങ്കില്‍ പ്രതീഷ് ചാക്കോയെ ചോദ്യം ചെയ്യണം എന്നാല്‍ കഴിഞ്ഞ കൂറെ ദിവസങ്ങളായി പ്രതീഷ് ഒളിവിലാണ്

ഇതിനെ തുടര്‍ന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസ് പ്രതീഷ് ചാക്കോയോട് കോടതി വഴി ആവശ്യപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്ന് ഇയാളോട് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക തെളിവാണ് ദൃശ്യങ്ങളടങ്ങിയ ഫോണും മെമ്മറി കാര്‍ഡും.

We use cookies to give you the best possible experience. Learn more