| Monday, 19th December 2016, 10:56 am

ഭാവിയില്‍ ഇന്ത്യന്‍ സൈന്യത്തെ സംഘപരിവാറില്‍ അംഗമാക്കുമോ? കരസേനാ മേധാവി നിയമനത്തെ വിമര്‍ശിച്ച് അഡ്വ.മുഹമ്മദ് റിയാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സീനിയോറിറ്റി മറികടന്ന് ലെഫ്റ്റനന്റ് ജനറല്‍ ബിപിന്‍ റാവത്തിനെ കരസേനാ മേധാവിയായി നിയമിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി അഡ്വ. മുഹമ്മദ് റിയാസ്. ഇന്ത്യന്‍ സൈന്യത്തെ സംഘപരിവാര്‍ രാഷ്ട്രീയവത്കരിക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ നീക്കത്തിന്റെ ഭാഗമാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

സീനിയര്‍ ഉദ്യോഗസ്ഥരായ ലെഫ്റ്റനന്റ് ജനറല്‍ പര്‍വീണ്‍ ബക്ഷി, ലെഫ്റ്റനന്റ് ജനറല്‍ പി.എം ഹാരിസ് എന്നിവരെ മറികടന്ന് ബിപിന്‍ റാവത്തിനെ നിയമിക്കാനുള്ള കാരണങ്ങളുടെ അന്വേഷണമെത്തുന്നത് ഇന്ത്യന്‍ സൈന്യത്തിന്റെ സംഘപരിവാര്‍ രാഷ്ട്രീയവല്‍ക്കരണമാണെന്ന തിരിച്ചറിവില്‍ ആണെന്ന് മുഹമ്മദ് റിയാസ് പറയുന്നു.

സൈന്യത്തിന്റെ തലപ്പത്ത് ഇരിക്കുന്നതിന്റെ മാനദണ്ഡം സംഘപരിവാറിന്റെ കപട ദേശീയ ആശയങ്ങളോടും, ഹിന്ദുത്വ നീക്കങ്ങളോടും, സന്ധി ചെയുന്നതും, വിധേയനാകുന്നതുമാണോയെന്നും അദ്ദേഹം ചോദിക്കുന്നു.


Also read: നോട്ടുനിരോധനത്തെ വിമര്‍ശിച്ചു: മോദിയെ വിമര്‍ശിക്കാന്‍ എങ്ങനെ കഴിയുന്നു എന്നു ചോദിച്ച് മധ്യവയസ്‌കനെ ക്രൂരമായി മര്‍ദിച്ചു


മോദി സര്‍ക്കാറിന്റെ കാലത്ത് സൈന്യത്തില്‍ സംഘപരിവാര്‍ രാഷ്ട്രീയം പിടിമുറുക്കുകയാണെന്ന് ചില ഉദാഹരണങ്ങള്‍ സഹിതം മുഹമ്മദ് റിയാസ് വിശദീകരിക്കുകയും ചെയ്യുന്നുണ്ട്.

“ആര്‍.എസ്.എസ് തലവന്റെ ജന്‍മദിനത്തില്‍ പട്ടാളക്കാര്‍ക്ക് യോഗാഭ്യാസം നിര്‍ബന്ധമാക്കിയതും, മോദിയുടെ സ്വന്തമായ
ബാബരാംദേവിന്റെ ഹരിദ്വാറിലെ പതഞ്ജലി യോഗവേദിയില്‍ 250-ആര്‍മി ഭടന്‍മാരെ ട്രയിനിങ്ങിനു വിട്ടതും,
ജെ.എന്‍.യു വിദ്യാര്‍ത്ഥികളുടെ സ്വാതന്ത്യത്തിനു വേണ്ടിയുള്ള പോരാട്ടത്തെ രാജ്യവിരുദ്ധമാണെന്ന് ചാനലിലൂടെ പരസ്യമായി പ്രതികരിച്ച പട്ടാളക്കാര്‍ക്കെതിരെ നടപടി ഉണ്ടാകാഞ്ഞതും ഇന്ത്യന്‍ ആര്‍മിയില്‍ സംഘപരിവാര്‍ രാഷ്ട്രീയം പിടി മുറുക്കുന്നതിന്റെ മോദി സര്‍ക്കാര്‍ കാലത്തെ ചില ഉദഹാരണങ്ങള്‍ മാത്രമാണ്.” അദ്ദേഹം പറയുന്നു.

മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ഭാവിയില്‍ ഇന്ത്യന്‍ ആര്‍മിയെ സംഘപരിവാറില്‍ അംഗമാക്കുമോ ???

ലെഫ്റ്റനന്‍ ജനറല്‍ ബിപിന്‍ റാവത്തിനെ ഇന്ത്യന്‍ ആര്‍മി ചീഫ് ആയി നിശ്ചയിച്ചതിലെ ലംഘിക്കപ്പെട്ട മാനദണ്ഡങ്ങള്‍ ഗൗരവമേറിയ ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്….
ലെഫ്റ്റനന്‍ ജനറല്‍ ബിപിന്‍ റാവത്തിന്റെ അനുഭവത്തിലും,കഴിവിലും ലവലേശം ആര്‍ക്കും സംശയമില്ല, പക്ഷെ അദ്ദേഹത്തിന്റെ 2 സീനിയര്‍ ഉദ്യോഗസ്ഥരായ – ലെഫ്: ജനറല്‍- പര്‍വീണ്‍ ബക്ഷി, ലെഫ്: ജനറല്‍- പി.എം.ഹാരിസ്, എന്നിവരെ മറികടന്നതിന്റെ കാരണങ്ങളുടെ അന്വേഷണമെത്തുന്നത് ഇന്ത്യന്‍ ആര്‍മിയുടെ സംഘപരിവാര്‍ രാഷ്ട്രീയവല്‍ക്കരണമാണെന്ന തിരിച്ചറിവില്‍ ആണ്.

ലെഫ്റ്റനന്‍ ജനറല്‍ പി.എം.ഹാരിസിനെ ദക്ഷിണ ആര്‍മ്മി കമ്മാന്റ്റര്‍ ആയി നിശ്ചയിച്ച ഘട്ടത്തില്‍ കോഴിക്കോട് സ്വദേശി കൂടിയായ അദ്ദേഹത്തിന്റെ യോഗ്യതകളെ മീഡിയ വാഴ്ത്തിയതു ഞാന്‍ ഓര്‍ക്കുന്നു.


Don”t Miss:മോദിയുടെ റാലിക്കുമുന്നോടിയായി വാരാണസിയിലെത്തിയത് 2000കോടിയുടെ പുതിയ നോട്ടുകള്‍


പക്ഷെ അദ്ദേഹത്തിന്റെ സേവനത്തിന്റെ ഭാഗമായി ലഭിച്ച വിശിഷ്ട സേവന മെഡല്‍, അതി വിശിഷ്ട സേവന മെഡല്‍, സീനിയോററ്റി എന്നിവ തന്നെയാണ് ലെഫ്റ്റനന്റ് ജനറല്‍ പര്‍വീണ്‍ ബക്ഷിയോടൊപ്പം ഹാരിസിനും ഉള്ള മാനദണ്ഡം..

സംഘപരിവാറിന്റെ കപട ദേശീയ ആശയങ്ങളോടും, ഹിന്ദുത്വ നീക്കങ്ങളോടും, സന്ധി ചെയുന്നതും, വിധേയനാകുന്നതും,
ആര്‍മി തലപ്പത്ത് ഇരിക്കുന്നതിന്റെ മാനദണ്ഡം ആകുകയാണോ?..


Don”t Miss:സീനിയോറ്റി മറികടന്നത് മുസ്‌ലിം കരസേനാ മേധാവിയാകുന്നത് തടയാനോ? ബിപിന്‍ റാവത്തിന്റെ നിയമനം വിവാദമാകുന്നു


ആര്‍.എസ്.എസ് തലവന്റെ ജന്‍മദിനത്തില്‍ പട്ടാളക്കാര്‍ക്ക് യോഗാഭ്യാസം നിര്‍ബന്ധമാക്കിയതും, മോദിയുടെ സ്വന്തമായ
ബാബരാംദേവിന്റെ ഹരിദ്വാറിലെ പതഞ്ജലി യോഗവേദിയില്‍ 250-ആര്‍മി ഭടന്‍മാരെ ട്രയിനിങ്ങിനു വിട്ടതും,
ജെ.എന്‍.യു വിദ്യാര്‍ത്ഥികളുടെ സ്വാതന്ത്യത്തിനു വേണ്ടിയുള്ള പോരാട്ടത്തെ രാജ്യവിരുദ്ധമാണെന്ന് ചാനലിലൂടെ പരസ്യമായി പ്രതികരിച്ച പട്ടാളക്കാര്‍ക്കെതിരെ നടപടി ഉണ്ടാകാഞ്ഞതും ഇന്ത്യന്‍ ആര്‍മിയില്‍ സംഘപരിവാര്‍ രാഷ്ട്രീയം പിടി മുറുക്കുന്നതിന്റെ മോദി സര്‍ക്കാര്‍ കാലത്തെ ചില ഉദഹാരണങ്ങള്‍ മാത്രമാണ്.

യുദ്ധത്തെയും, ആര്‍മി നീക്കങ്ങളെയും സംഘപരിവാര്‍ കപട ദേശീയതയാക്കി മാറ്റുകയും, ഇതിനെ എതിര്‍ക്കുന്നവരെ ദേശവിരുദ്ധരാക്കി മുദ്ര കുത്തുകയും ചെയുന്ന ഈ കാലത്ത് സീനിയോറിറ്റി മറികടന്നുള്ള ആര്‍മ്മി ചീഫ് നിയമനം ജനാധിപത്യ ഇന്ത്യക്ക് അപമാനമാണ്.

We use cookies to give you the best possible experience. Learn more