തിരുവനന്തപുരം: പദ്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധി എല്ലാ വിധത്തിലും സന്തുലിതമാണെന്ന് അഡ്വക്കറ്റ് കാളീശ്വരം രാജ്.
ക്ഷേത്രവുമായി ബന്ധപ്പെട്ട ഉടമസ്ഥാവകാശങ്ങളൊന്നും ഈ കേസില്‍ ഉന്നയിക്കുന്നില്ലെന്ന് ഒന്നാം അപ്പീല്‍ ഹരജിക്കാരന്‍ തന്നെ വ്യക്തമാക്കിയത് വിധിയില്‍ സൂചിപ്പിക്കപ്പെട്ടിട്ടുണ്ട്.
അങ്ങനെ ആത്യന്തികമായി രാജകുടുംബത്തിന് ക്ഷേത്രത്തിലുള്ള ആചാരപരവും അതുമായി ബന്ധപ്പെട്ട മാനേജ്‌മെന്റ് അവകാശങ്ങളുമാണ് സുപ്രീം കോടതിയുടെ പരിശോധനയ്ക്ക് വിഷയീഭവിച്ചതെന്നും കാളീശ്വരം രാജ് മാതൃഭൂമി പത്രത്തിലെഴുതിയ കുറിപ്പില്‍ പറഞ്ഞു.
1889 ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഗ്രീഥര്‍ജി കേസ് 1922 ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വിദ്യാവിരുതി തിര്‍ഥസ്വാമികളുടെ കേസ് എന്നിവ ഉദാഹരണം. ഈ വിധികള്‍ പുതിയ സുപ്രീം കോടതി വിധിയില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുമുണ്ട്.
വിശ്വാസപരമായ അനുഷ്ഠാനങ്ങള്‍ക്കുള്ള അവകാശങ്ങള്‍ വിവരിക്കപ്പെട്ട പ്രശസ്തമായ ശിരൂര്‍മഠ് കേസിലെ വിധിയും പുതിയ വിധിയില്‍ ആധാരമായെടുത്തിട്ടുണ്ട്. എന്നാല്‍ ഭരണഘടനയുടെ 25, 26 അനുച്ഛേദങ്ങളില്‍ വിവരിച്ച രീതിയിലുള്ള വിശ്വാസ സ്വാതന്ത്ര്യത്തിന്റെ വിശദാംശങ്ങളിലേക്ക് കോടതി പോകുന്നില്ലെന്നും വിധിയില്‍ സൂചനയുണ്ട്.
അപ്പീല്‍ ഹരജിക്കാര്‍ നിര്‍ദേശിച്ച കമ്മിറ്റിയില്‍ ട്രസ്റ്റിക്കും തന്ത്രിക്കുമെന്നതുപോലെ സംസ്ഥാന കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികള്‍ക്കും സ്ഥാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക