| Monday, 3rd February 2020, 9:29 pm

ജയശങ്കറും കാന്തപുരവും മുഖംമൂടികളില്‍ മാത്രം വ്യത്യാസമുള്ള മുഖങ്ങളാണ്

പ്രമോദ് പുഴങ്കര

അരുന്ധതി റോയി രാത്രി എട്ടുമണി കഴിഞ്ഞാല്‍ വെള്ളമടിച്ചു കോണ്‍ തെറ്റി നടക്കുന്ന സ്ത്രീയാണ് എന്ന് കേരളത്തില്‍ സാമാന്യമായ ദൃശ്യമാധ്യമ ശ്രദ്ധ കിട്ടുന്ന അഭിഭാഷകന്‍ ജയശങ്കര്‍ ഒരു പ്രസംഗത്തില്‍ പറയുമ്പോള്‍ അതയാളുടെ ഔദ്ധത്യം എന്ന് മാത്രമായി ചുരുക്കേണ്ടതല്ല. അത് സ്ത്രീവിരുദ്ധമായ ഒരു സമൂഹത്തിന്റെ കടുത്ത രോഗത്തിന്റെ വെളിപാടുകള്‍ കൂടിയാണ്.

പുരുഷന്മാര്‍ക്കൊപ്പം മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കേണ്ടതില്ല സ്ത്രീകള്‍ ഏന് കാന്തപുരം അബൂബക്കര്‍ മുസലിയാര്‍ എന്ന ഇസ്ലാമിക പുരോഹിതന്‍ പറഞ്ഞുതീര്‍ന്നിട്ട് അല്പദിവസങ്ങളെ കഴിഞ്ഞുള്ളു. പൊതുവിടങ്ങളെ അവകാശപ്പെടുന്ന സ്ത്രീകളോടുള്ള വെറുപ്പും ഭയവുമാണ് ഈ അധിക്ഷേപവും അടിച്ചമര്‍ത്തലും. ജയശങ്കറും കാന്തപുരവും മുഖംമൂടികളില്‍ വ്യത്യാസമുള്ള ഒരേ മുഖമാണ്.

വെള്ളമടിച്ചു കോണ്‍തിരിഞ്ഞു രാത്രി വീട്ടില്‍ വന്നു കയറുമ്പോള്‍ ചെരുപ്പൂരി കാലുമടക്കി ചുമ്മാ തൊഴിക്കാന്‍ ഇന്ദുചൂഡന്‍ എന്ന നരസിംഹാവതാരം എന്ന ആണ്‍ജന്‍മി ആവശ്യപ്പെടുന്ന ആ പെണ്ണല്ലാത്ത എല്ലാ പെണ്ണുങ്ങളോടും ഉള്ളിലും പുറത്തുമായി പകയുള്ള ആണുങ്ങളാണ് ജയശങ്കറും കാന്തപുരവും അടക്കം മഹാഭൂരിഭാഗവും.

അത് മദ്യപാനം എന്ന ആണാഘോഷത്തിലേക്കു കടന്നുവന്ന സ്ത്രീകളോടോ രാഷ്ട്രീയ സമരങ്ങളിലേക്ക് ഇടിച്ചുകയറിയ മുഷ്ടി ചുരുട്ടുന്ന പെണ്ണുങ്ങളോടോ ഉള്ള പ്രത്യേക സാഹചര്യങ്ങളിലെ എതിര്‍പ്പ് മാത്രമല്ല, അത് സാമൂഹ്യമായ ഏതു പൊതുവിടത്തിലേക്കും കുടുംബം എന്ന സ്ഥാപനത്തിന്റെ അടിമത്ത ചട്ടക്കൂടുകള്‍ക്കുള്ളില്‍ നിന്നും പുറത്തുവരുന്ന സ്ത്രീയോടുള്ള ആണധികാരവ്യവസ്ഥിതിയുടെ ആക്രോശമാണ്.

അങ്ങനെവരുന്ന സ്ത്രീയെ ഏറ്റവും ഹീനമായി ആക്രമിക്കാനുള്ള എളുപ്പവഴി അവരെ സംബന്ധിച്ച് സ്ത്രീക്ക് പുരുഷാധിപത്യ വ്യവസ്ഥ ഒരുക്കിവെച്ച ‘സദാചാര സങ്കല്പ്പങ്ങളുടെ പുറത്തുനിര്‍ത്തി അവരെ ആക്ഷേപിക്കുകയാണ്. അതിനു ഒരേ സമയം മൂര്‍ത്തവും അമൂര്‍ത്തവുമായ ‘സ്വഭാവം’ എന്ന സങ്കല്‍പ്പത്തെ പുരുഷന്‍ കൂട്ടുപിടിക്കുന്നു. അത് ഒരേ സമയം ശരീരം എന്ന മൂര്‍ത്തമായ ആക്രമണലക്ഷ്യവും സ്വഭാവം എന്ന അമൂര്‍ത്തമായ ചിട്ടയുമാണ്.

അതുകൊണ്ടാണ് രാത്രി എട്ടു മണി കഴിഞ്ഞാല്‍ മദ്യം മാത്രമല്ലാതെ മറ്റു നിരവധി വിനോദങ്ങളുള്ള ഒരു രാഷ്ട്രീയക്കാരനും ജയശങ്കറില്‍ നിന്നും അത്തരം ആക്രമണം നേരിടേണ്ടിവരാത്തത്.

സര്‍ഗാത്മകതയിലും രാഷ്ട്രീയ വിശകലനങ്ങളിലും രാഷ്ട്രീയ സത്യസന്ധതയിലുമൊക്കെ ജയശങ്കറിന് ചിന്തിക്കാന്‍ പോലും സാധിക്കാത്ത ഉയരങ്ങളില്‍ നില്‍ക്കുന്ന അരുന്ധതി റോയിയെ ഇത്തരത്തില്‍ ‘സ്ത്രീകള്‍ക്ക് വേണ്ട നല്ല സ്വഭാവം’ ഇല്ലാത്ത സ്ത്രീയെന്ന മട്ടില്‍ ആക്രമിക്കാന്‍ ജയശങ്കറിന്റെ പ്രാപ്തനാക്കാന്‍ ജൈവപരമായ തനിക്ക് ഒരു പുരുഷലിംഗമുണ്ട് എന്ന അറിവ് മാത്രം മതിയെന്നതിനാണ് നമ്മള്‍ പുരുഷാധിപത്യ വ്യവസ്ഥ എന്ന് വിളിക്കുന്നത്.

ഇതിന്റെ മറ്റൊരു രൂപമാണ് കാന്തപുരം. മറ്റേത് മതത്തെയും പോലെ സ്ത്രീവിരുദ്ധമാണ് ഇസ്ലാം. എന്നാല്‍ നാഗരികതകളുടെ ആധുനികീകരണത്തോടെ വരുന്ന മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ തയ്യാറാവുകയും യാഥാസ്ഥിതികമായ വീക്ഷണങ്ങളെ പിന്നാമ്പുറത്തേക്ക് തള്ളുകയും ചെയ്യേണ്ടിവരിക എന്നത് ഇത്തരത്തിലുള്ള ഏതു മതത്തിനും നേരിടേണ്ടിവരുന്ന വെല്ലുവിളിയാണ്. ഇതിനോടുള്ള അസ്തിത്വ പ്രതിസന്ധിയുണ്ടാക്കുന്ന യുദ്ധം ഏതറ്റം വരെയും നടത്തുന്ന പൗരോഹിത്യത്തിന്റെ പ്രതിനിധിയാണ് കാന്തപുരം.

പൗരത്വ ഭേദഗതി നിയമ വിരുദ്ധ സമരത്തില്‍ നാടെങ്ങും സ്ത്രീകള്‍ മുന്നിട്ടിറങ്ങുമ്പോള്‍ അത് ഭാവിയില്‍ മതം പൂട്ടിയിട്ട വാതിലുകള്‍ തള്ളിത്തുറക്കാനുള്ള വരവ് കൂടിയാണ് എന്ന് ആദ്യം മനസിലാക്കുന്നത് ഈ അടിമക്കച്ചവടത്തിന്റെ ഉസ്താദുമാരാണ്. മതേതരത്വം, സ്വാതന്ത്ര്യം മുതലായ മുദ്രാവാക്യങ്ങള്‍ ഒരിക്കല്‍ പുറപ്പെട്ടാല്‍ അത് അടച്ചിട്ട ഓരോ വാതിലിലും മുട്ടിവിളിക്കുമെന്നത് അവരേക്കാള്‍ നന്നായി മറ്റാര്‍ക്കറിയാം!

ആണുങ്ങള്‍ക്കൊപ്പം മുഷ്ടി ചുരുട്ടുന്ന പെണ്ണുങ്ങള്‍, നാളെ ആണുങ്ങള്‍ക്കൊപ്പം രാഷ്ട്രീയാധികാരം ചോദിക്കുമെന്നും, ആണുങ്ങളുടെ കയ്യും ചെവിത്തടയും കവിളും മറയ്ക്കാത്ത ലോകത്ത് പെണ്ണുങ്ങളെ മൂടിപ്പൊതിയുന്നതിന്റെ യുക്തി ചോദിക്കുമെന്നും അടിമത്തം മതപരമായ അവകാശമാണെന്ന അടിച്ചേല്‍പ്പിക്കപ്പെട്ട ബോധത്തെ സ്വാതന്ത്ര്യബോധത്തിന്റെ ചുരുട്ടിയ മുഷ്ടിയില്‍ കൂട്ടിപ്പിടിച്ച് പള്ളിക്കാട്ടിലേക്ക് വലിച്ചറിയുമെന്നും ഉസ്താദിനറിയാം. അതുകൊണ്ടാണ് ആ മുഷ്ടികളോട് അവര്‍ക്കിത്ര അസഹിഷ്ണുത.

പൊതുരംഗത്ത് വരുന്ന എല്ലാ സ്ത്രീകളെയും അതുകൊണ്ടുതന്നെ വേശ്യയെന്നും ഫെമിനിച്ചിയെന്നുമൊക്കെയുള്ള ഹൌ േവെമാശിഴ നടത്തിയാണ് ആക്രമിക്കുക. കാരണം ‘പൊതു’ എന്നുള്ളത് ആണുങ്ങളാണെന്നും അവിടെ വരുന്ന ഒരു സ്ത്രീ ഒരു ആണ്‍സ്വത്താണെന്നും അവിടെ സ്ഥാപിക്കപ്പെടുകയാണ്.

കുടുംബ സദസ്സില്‍, ചടങ്ങുകളില്‍ നേരിട്ട് കാണുന്ന ഒരു സ്ത്രീയോട് സുന്ദരിയാണല്ലോ എന്നോ എന്നെ കാമുകനാക്കുമോ എന്നൊന്നും ചോദിക്കാത്ത, ഉമ്മകള്‍ എന്നൊന്നും പറയാത്ത പുരുഷന്‍ സാമൂഹ്യ മാധ്യമങ്ങളില്‍ തന്റെ ചിത്രം ഇടുന്ന ഒരു സ്ത്രീയോട് ഇതെല്ലാം ചോദിക്കുന്നത് ആദ്യത്തെ സന്ദര്‍ഭം ആണധികാരവ്യവസ്ഥയുടെ ചട്ടക്കൂടിനുള്ളില്‍ സദാചാര സങ്കല്പങ്ങളില്‍ പാകപ്പെട്ട ഒരു സ്ത്രീയെ ഒരേ സമയം പൊതുവും സ്വകാര്യവുമായ ഒരിടത്താണ് കാണുന്നത് എന്നതുകൊണ്ടാണ്.

എന്നാല്‍ രണ്ടാമത്തെ ഇടമാകട്ടെ ആണുങ്ങളുടെ ഇടത്തിലേക്ക് വന്ന ഒരു സ്ത്രീയാണ്. അതുകൊണ്ട് മറ്റെല്ലാ തരത്തിലുള്ള പൊതു ഉപയോഗത്തിനും നിന്നുകൊടുക്കാന്‍ അവള്‍ ബാധ്യസ്ഥയാണ് എന്നുകൂടിയാണ് പൊതുവിടങ്ങളിലെ തുറന്ന സൗഹൃദത്തിന്റെ ആണധികാര മനഃശാസ്ത്രം. അവിടെ സ്ത്രീയുടെ രീിലെി േഎന്നത് പൊതുവിടത്തില്‍ ചിത്രമിട്ടു എന്ന ഒറ്റക്കാരണം കൊണ്ട് എല്ലാവര്‍ക്കുമായി തുറന്നിട്ടതാണ് (ശാുഹശലറ രീിലെി)േ എന്ന് കണക്കാക്കപ്പെടുന്നു.

അതുകൊണ്ടാണ് വിവാഹം കഴിഞ്ഞാല്‍ നടിമാര്‍ക്ക് നായികാപദവി നഷ്ടപ്പെടുന്നത്. കാരണം പൊതു ഉപഭോഗവസ്തു എന്ന നിലയില്‍ നിന്നും ഒരു പരിധിവരെ സ്വകാര്യസ്വത്തായി മാറുന്ന സ്ത്രീയെ തങ്ങളുടെ അധികാരാഘോഷത്തിനു ആണുങ്ങള്‍ക്ക് ആവശ്യമില്ല. മാത്രവുമല്ല മറ്റൊരാളുടെ ഭാര്യയെ കുലസ്ത്രീ/കുടുംബസ്ത്രീ പദവിയിലും പൊതു/ചന്തപ്പെണ്ണ് പദവിയിലും ഒരേ സമയം നിര്‍ത്തുന്നത് ആത്യന്തികമായി കുടുംബമെന്ന അധികാരഘടനയെ ഇളക്കുമെന്നും അവര്‍ക്കറിയാം.

ഇതെല്ലാം ഉണ്ടായിട്ടും പൊതു രംഗത്തെത്തുന്ന സ്ത്രീകളെ, അതിവേഗം ഒരു മാതൃബിംബമോ സഹോദരി സ്ഥാനീയയോ ആക്കി സമൂഹം പ്രതിഷ്ഠിക്കും. കമ്യൂണിസ്റ്റ് പാര്‍ട്ടി വിട്ട കെ. ആര്‍ ഗൗരിയെ വളരെ വേഗം നാരീപൂജ നടത്തി വിശുദ്ധയാക്കിയത് അതുകൊണ്ടാണ്. എല്ലാ മുഖ്യധാരാ രാഷ്ട്രീയക്കാരുടെ ഭാര്യമാരും വളരെ കൃത്യമായി ലേഡി ഷാറ്റുകളായി പോകുന്നതും അതുകൊണ്ടാണ്. ചേട്ടന്റെ നിഴലില്‍ എന്നാണ് അത്തരം ആത്മകഥകളുടെയെല്ലാം പൊതുസ്വരം. അതല്ലാതെ മറ്റൊരു നിലനില്‍പ്പില്ല എന്ന് സമൂഹം ഉറപ്പുവരുത്തുന്നു.

ജയശങ്കരന് അഭിപ്രായം പറയാന്‍ അയാളുടെ സ്വകാര്യജീവിതം തടസ്സമാകാത്തതും എന്നാല്‍ അയാളേക്കാള്‍ എത്രയോ സര്‍ഗാത്മക, രാഷ്ട്രീയ ഔന്നത്യത്തില്‍ നില്‍ക്കുന്ന അരുന്ധതീ റോയിയെ നോക്കി നീ കള്ളുകുടിക്കുന്നവളല്ലേ എന്ന് ചോദിക്കാന്‍ അയാളെ ധൈര്യപ്പെടുത്തുന്നതുമായ ഒരു സമൂഹം ആത്മനിന്ദയുടെ രാഷ്ട്രീയാസ്വസ്ഥതകളില്ലാതെ ജീവിച്ചുപോവുകയാണ് എന്നതാണ് തലയ്ക്കുള്ളില്‍ കാരമുള്ളു പോലെ നമ്മളെ നിരന്തരം അലോസരപ്പെടുത്തേണ്ടത്.

ഒപ്പം മറ്റൊന്നുകൂടിയുണ്ട്. ജയശങ്കര്‍ എന്തൊക്കെ പറഞ്ഞാലും അത് അരുന്ധതി റോയിയുടെ ീെരശമഹ രമുശമേഹ -ഉം രാഷ്ട്രീയ ആര്‍ജവവും ഉള്ള ഒരു സ്ത്രീയെ നേരിട്ട് ബാധിക്കില്ല. അതൊരു പൊതുപ്രശ്‌നമായി ചര്‍ച്ച ചെയ്യുകയും അതിന്റെ വിശാലമായ രാഷ്ട്രീയ, സാമൂഹ്യ പരികല്പനകളും യാഥാര്‍ത്ഥ്യങ്ങളും വിലയിരുത്തപ്പെടുകയും ചെയ്യും.

എന്നാല്‍ നിങ്ങളുടെ വീട്ടില്‍ കള്ളുകുടിക്കുന്നത് പോയിട്ട്, ഒരു സിനിമ കാണാന്‍ ഒറ്റയ്ക്ക് പോകാന്‍ പോലും അനുവദിക്കാതെ തളച്ചിട്ട അടിമകളുടെ കാര്യം അങ്ങനെയല്ല. അവരെ വിവാഹസത്ക്കാരങ്ങള്‍ക്കും ഇഅഅ വിരുദ്ധ സമരങ്ങള്‍ക്കും വനിതാമതിലിനും ഒരേപോലെ കൊണ്ടുപോയി കൊണ്ടുവരാം എന്ന അധികാരബോധത്തിനോടാണ് നിരന്തരമായ ചെറുത്തുനില്‍പ്പുണ്ടാകേണ്ടത്.

ഇന്നുയരുന്ന മുദ്രാവാക്യങ്ങളും മുഷ്ടികളും താഴാന്‍ പോകുന്നില്ലെന്ന ഉറപ്പുകൂടി പതുക്കെ ഉണ്ടാവുകയാണ്. നടക്കാന്‍ പഠിച്ച ഒരു കുട്ടിയും പിന്നെ മുട്ടിലിഴയാറില്ല. അങ്ങനെ മുട്ടിലിഴയുമ്പോഴെല്ലാം അത് അടിമത്തമാണെന്നു തിരിച്ചറിയാനുള്ള ബോധമാണ് രാഷ്ട്രീയം. . അപ്പോഴെല്ലാം എഴുന്നേല്‍ക്കാന്‍ കഴിയുന്ന ജൈവസ്വാതന്ത്ര്യബോധം കൂടിയാണ് രാഷ്ട്രീയം.

രാത്രി എട്ടുമണിക്ക് ശേഷവും പെണ്ണുങ്ങള്‍ക്കാ ബോധമുണ്ട്. കാന്തപുരത്തിന്റെ മുന്നിലൂടെ പോയ ജാഥയിലെ പെണ്ണുങ്ങള്‍ക്കും ആ രാഷ്ട്രീയമുണ്ട്. അല്ലെങ്കില്‍ അങ്ങനെ പോകുമ്പോഴാണ് ഏതു മനുഷ്യനും സ്വാതന്ത്ര്യത്തിന്റെ രാഷ്ട്രീയം ഉണ്ടാകുന്നത്. ആകാശങ്ങള്‍ തുറക്കുന്ന മുദ്രാവാക്യങ്ങളും മേഘങ്ങള്‍ പിളര്‍ക്കുന്ന മുഷ്ടികളും ഉയരുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രമോദ് പുഴങ്കര

സുപ്രീംകോടതി അഭിഭാഷകന്‍

We use cookies to give you the best possible experience. Learn more