ജയശങ്കര്‍ രാത്രി ആര്‍.എസ്.എസ് കാര്യാലയത്തിലെന്ന് ജെയ്ക്ക്: നിന്നെക്കാളും വലിയ ഊളകളെ ഞാന്‍ കണ്ടിട്ടുണ്ടെന്ന് ജയശങ്കര്‍
Daily News
ജയശങ്കര്‍ രാത്രി ആര്‍.എസ്.എസ് കാര്യാലയത്തിലെന്ന് ജെയ്ക്ക്: നിന്നെക്കാളും വലിയ ഊളകളെ ഞാന്‍ കണ്ടിട്ടുണ്ടെന്ന് ജയശങ്കര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th February 2017, 10:30 am

അതേസമയം ജയശങ്കറിന്റെ ചീത്തവിളിയെ ഒരു ചിരികൊണ്ടാണ് ജെയ്ക്ക് നേരിട്ടത്.


തിരുവനന്തപുരം: ലോ അക്കാദമി സമരവുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയ്ക്കിടെ വിമര്‍ശനമുന്നയിച്ച എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി. തോമസിനെ അസഭ്യം പറഞ്ഞ് അഡ്വ. ജയശങ്കര്‍. രാത്രിയില്‍ ആര്‍.എസ്.എസ് കാര്യാലയത്തിലും പകല്‍ സി.പി.ഐയുടെ ഓഫീസിലുമാണ് ജയശങ്കര്‍ എന്ന ജെയ്ക്കിന്റെ ആരോപണമാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്.

മാതൃഭൂമി ന്യൂസ് ചാനലില്‍ “ലോ അക്കാദമി സമരം ആരുടെ വിജയമാണ്?” എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയ്ക്കിടെയായിരുന്നു സംഭവം.

“ഇവന്റെ അന്തസ്സ് ഇപ്പം മനസിലായില്ലേ. ചര്‍ച്ചയ്ക്കു വരുന്നവന്റെ അച്ഛനെയും അമ്മയെയും പറയലാ അന്തസ്സ്. ഒന്നുപോടാവിടുന്ന്. നിന്നെക്കാളും വലിയ ഊളകളെ ഞാന്‍ കണ്ടിട്ടുണ്ട്. മനസിലായോ. വേഷം കെട്ടെടുക്കണ്ട. ഇതിനേക്കാള്‍ വലിയ വേഷം കെട്ട് എനിക്കറിയാം.” എന്നായിരുന്നു ജയശങ്കറിന്റെ പ്രതികരണം. ഇതോടെ അവതാരകന്‍ ഇടപെട്ട് ജയശങ്കറിനെ തടയുകയായിരുന്നു.


Don”t Miss:ശശികലയ്ക്ക് എട്ടിന്റെ പണിയുമായി പനീര്‍ശെല്‍വം ; പോയസ് ഗാര്‍ഡന്‍ ജയ സ്മാരകമാക്കി ; ശശികലയെ വീട്ടില്‍ നിന്ന് ഇറക്കിവിടും –


അതേസമയം ജയശങ്കറിന്റെ ചീത്തവിളിയെ ഒരു ചിരികൊണ്ടാണ് ജെയ്ക്ക് നേരിട്ടത്. “നിങ്ങളെന്തിനാ മാഷേ ചൂടാവുന്നത്. ഞാന്‍ നിങ്ങള്‍ക്ക് മാന്യമായ മറുപടി നല്‍കിയെന്നേയുള്ളൂ. ” എന്നും ജെയ്ക്ക് പറഞ്ഞു. താന്‍ ആരുടെയും അച്ഛനും അമ്മയ്ക്കും വിളിച്ചിട്ടില്ലെന്നും ജെയ്ക്ക് മറുപടി നല്‍കി.

ലോ അക്കാദമി സമരം പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയനാണെന്ന ജയശങ്കര്‍ ചര്‍ച്ചയില്‍ ആരോപിച്ചിരുന്നു. ഇതിനു മറുപടിയായി നിങ്ങള്‍ പകല്‍ സി.പി.ഐ ഓഫീസിലും രാത്രി ആര്‍.എസ്.എസ് കാര്യാലയത്തിലുമാണെന്നും അത്തരമൊരു രാഷ്ട്രീയവുമായി കേരളമുഖ്യമന്ത്രിയെ വിമര്‍ശിക്കരുതെന്നും ജെയ്ക്ക് പറഞ്ഞിരുന്നു. ഇതിനു മറുപടി പറയവെയാണ് ജയശങ്കര്‍ പ്രകോപിതനാണ്.

ചീത്തവിളിച്ചതിനുശേഷം പിണറായി വിജയന്‍ വിമര്‍ശനങ്ങള്‍ക്ക് അതീതനാണോ എന്നും ജയശങ്കര്‍ ചോദിച്ചു. “പിണറായി വിജയനെ ആരും വിമര്‍ശിക്കരുതോ. പിണറായി വിജയനെ വിമര്‍ശിക്കുമ്പോള്‍ നിങ്ങളെന്തിനാണ് പ്രകോപിതനാവുന്നത്.” എന്നായിരുന്നു ജയശങ്കറിന്റെ ചോദ്യം.

എസ്.എഫ്.ഐയെ ജയശങ്കര്‍ അഭിനന്ദിക്കുന്നത് വെളിയിലിറങ്ങി ചീമുട്ടയേറ് കൊള്ളുന്നതിന് തുല്യമാണെന്നും ജെയ്ക്ക് പറഞ്ഞിരുന്നു. നിങ്ങള്‍ അര്‍ഹിക്കുന്ന അഭിനന്ദനം ചീമുട്ടയേറു തന്നെയാണെന്ന് ഇതിന് ജയശങ്കര്‍ മറുപടി നല്‍കുകയും ചെയ്തിരുന്നു.