tamil cinema
തിരിച്ചുവരവിന് ഒരുങ്ങി സിനിമാ മേഖല; അഡല്‍റ്റ് കോമഡി ഇരണ്ടാം കുത്തും, ബിസ്‌കോതും ദിപാവലിക്ക് തിയേറ്റര്‍ റിലീസിന്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2020 Nov 11, 06:25 pm
Wednesday, 11th November 2020, 11:55 pm

ചെന്നൈ: കൊവിഡ് ഉയര്‍ത്തിയ ഭീഷണികളെ അതിജീവിച്ച് തിരിച്ചുവരവിന് ഒരുങ്ങി തമിഴ് സിനിമാ മേഖല. തിയേറ്ററുകള്‍ തുറന്നതോടെ റിലീസിന് ചിത്രങ്ങള്‍ ഒരുങ്ങുകയാണ്.

ദീപാവലിയോട് അനുബന്ധിച്ച് രണ്ട് ചിത്രങ്ങളാണ് റിലീസിനൊരുങ്ങിയിരിക്കുന്നത്. സന്തോഷ് ജയകുമാര്‍ ഒരുക്കുന്ന അഡല്‍റ്റ് കോമഡി ചിത്രം ഇരണ്ടാം കുത്തും സന്താനം നായകനാകുന്ന ബിസ്‌കോതുമാണ് റിലീസിനൊരുങ്ങിയിരിക്കുന്നത്.

രവി മരിയ, ചാംസ്, ഡാനിയല്‍ ആനി, ശാലു ശാമു, മീനല്‍, ഹരിഷ്മ, ആത്രികി, മൊട്ട രാജേന്ദ്രന്‍ തുടങ്ങി നിരവധി താരങ്ങളാണ് ഇരണ്ടാം കുത്തില്‍ അഭിനയിക്കുന്നത്. ഇരുട്ട് അറയില്‍ മുരട്ട്കുത്ത് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്.

ആര്‍.കണ്ണനാണ് സന്താനം ചിത്രം ബിസ്‌കോതിന്റെ സംവിധായകനും രചയിതാവും.താരാ അലിഷാ പെരിയും, മിസ്സ് കര്‍ണാടക സ്വാതി മുപ്പാലയുമാണ് ‘ ബിസ്‌കോത്തി’ലെ നായികമാര്‍.

കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട്ടില്‍ തിയേറ്ററുകള്‍ തുറന്നത്. വിജയ്യുടെ ബിഗില്‍, ധാരാള പ്രഭു, ഇരുട്ട് അറയില്‍ മുരട്ട് കുത്ത്, ഓ മൈ കടവുളേ, കണ്ണും കണ്ണും കൊള്ളൈയടിത്താല്‍ എന്നീ അഞ്ച് സിനിമകള്‍ തമിഴ്നാട്ടില്‍ റീ-റിലീസ് ചെയ്തിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Adult comedy ‘Irandam Kuththu’ and Santhanam’s ‘Biskoth’ in theatres for Deepavali after covid issues