| Thursday, 7th October 2021, 7:32 pm

ഹാപ്പി ബര്‍ത് ഡേ നരെയ്ന്‍; ജന്മദിനത്തില്‍ പുതിയ സോളോ പോസ്റ്റര്‍ പുറത്ത് വിട്ട് ടീം അദൃശ്യം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ പ്രിയ താരമാണ് നരെയ്ന്‍. മലയാളത്തിലെ എക്കാലത്തേയും മികച്ച ക്യാംപസ് മൂവികളിലൊന്നായ ക്ലാസ്‌മേറ്റ്‌സിലെ മുരളിയെ അവതരിപ്പിച്ചാണ് നരെയ്ന്‍ മലയാളികളുടെ ഹൃദയത്തിലിടം നേടിയത്.

നരെയ്ന്‍ ഭാഗമാകുന്ന പുതിയ ചിത്രമാണ് ‘അദൃശ്യം’. ഇന്ന് പിറന്നാളാഘോഷിക്കുന്ന താരത്തിന് ആശംസകളറിയിച്ചു കൊണ്ട് സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. നരെയ്‌ന്റെ സോളോ മോഷന്‍ പോസ്റ്ററാണ് അദൃശ്യം ടീം ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്.

നേരത്തെ പുറത്തിറങ്ങിയ അദൃശ്യത്തിന്റെ വ്യത്യസ്തമായ ഫസ്റ്റ് ലുക്ക് ടൈറ്റില്‍ പോസ്റ്റര്‍ ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

നവാഗതനായ സാക് ഹാരിസ് ജോജു ജോര്‍ജിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് അദൃശ്യം. യു.എ.എന്‍ ഫിലിം ഹൗസ്, എ.എ.എ.ആര്‍ പ്രൊഡക്ഷന്‍സ് ജുവിസ് പ്രൊഡക്ഷന്‍സ് എന്നിവര്‍ സംയുക്തമായാണ് ചിത്രം നിര്‍മിക്കുന്നത്.

ജോജുവിനും നരെയ്‌നുമൊപ്പം ഷറഫുദ്ദീന്‍, പവിത്ര ലക്ഷ്മി, ആത്മീയ രാജന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

തെന്നിന്ത്യയിലെ നിരവധി താരങ്ങള്‍ ഒന്നിക്കുന്ന ദ്വിഭാഷാ ചിത്രമാണ് അദൃശ്യം. പ്രതാപ് പോത്തന്‍, ജോണ്‍ വിജയ്, മുനിഷ്‌കാന്ത്, സിനില്‍ സൈന്‍യുദീന്‍ ,വിനോദിനി, അഞ്ജലി റാവു, ബിന്ദു സഞ്ജീവ്, തുടങ്ങിയവരും സിനിമയില്‍ മറ്റ് കഥാപാത്രങ്ങളെ അവരിപ്പിക്കുന്നു.

പാക്ക്യരാജ് രാമലിംഗം തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് പുഷ്പരാജ് സന്തോഷ് ആണ്. രഞ്ജിന്‍ രാജ് സംഗീത സംവിധാനവും ഡോണ്‍ വിന്‍സന്റ് പശ്ചാത്തല സംഗീതവും ഒരുക്കുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Adrishyam team wishes happy birthday for Narain by releasing solo motion poster

We use cookies to give you the best possible experience. Learn more