| Friday, 13th October 2023, 7:23 pm

വിസ്മയിപ്പിച്ച് ടൊവിനോ; അദൃശ്യ ജാലകങ്ങള്‍ ട്രെയ്‌ലര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടൊവിനോ തോമസ് നായകനാവുന്ന അദൃശ്യജാലകങ്ങള്‍ ട്രെയ്‌ലര്‍ പുറത്ത്. ചിത്രം എസ്റ്റോണിയയിലെ 27-ാമത് ടാലിന്‍ ബ്ലാക്ക് നൈറ്റ്‌സ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ (POFF) മത്സരത്തിനായി തെരഞ്ഞെടുത്തിരുന്നു. ഇതിന്റെ ഭാഗമായി ഫെസ്റ്റിവലിന്റെ ഔദ്യോഗിക ചാനലിലൂടെയാണ് ട്രെയ്‌ലര്‍ പുറത്ത് വിട്ടിരിക്കുന്നത്.

യുദ്ധത്തിന് മുന്നോടിയായി ആളുകള്‍ അനുഭവിക്കുന്ന ആശങ്കകളാണ് ട്രെയ് ലറില്‍ കാണിക്കുന്നത്, എന്നാല്‍ കേരളത്തിലെ യഥാര്‍ത്ഥ സാഹചര്യത്തില്‍ നിന്നും നിരവധി വ്യത്യാസങ്ങളും ട്രെയ്‌ലറില്‍ കാണാം. ടൊവിനോയുടെ പ്രകടനം തന്നെയാണ് ട്രെയ്‌ലറിന്റെ ഹൈലൈറ്റ്.

ടാലിന്‍ ബ്ലാക്ക് നൈറ്റ്‌സ് ഫെസ്റ്റിവലില്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ മലയാള ചിത്രം എന്ന നേട്ടവും ചിത്രത്തിനുണ്ട്.

ഡോ. ബിജു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിമിഷ സജയനാണ് നായികയായെത്തുന്നത്. ഒരു കുപ്രസിദ്ധ പയ്യന് ശേഷം നിമിഷയും ടൊവിനോയും വീണ്ടും ഒന്നിച്ചഭിനയിക്കുന്ന ചിത്രം കൂടിയാണ് അദൃശ്യ ജാലകങ്ങള്‍. ഇന്ദ്രന്‍സും ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മൈത്രി മൂവി മേക്കേഴ്‌സ്, ടൊവിനോ തോമസ് പ്രൊഡക്ഷന്‍സ്, എല്ലാനാര്‍ ഫിലിംസ് കമ്പനികളുടെ ബാനറിലാണ് നിര്‍മാണം.

Content Highlight: Adrishya jalakangal movie trailer

We use cookies to give you the best possible experience. Learn more