| Monday, 13th November 2023, 11:49 am

അവ്‌ടേം കണ്ടു ഇവ്‌ടേം കണ്ടു... കുമ്പിടിയാ കുമ്പിടി... ഞെട്ടിച്ച് ലൂണ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ തങ്ങളുടെ ആദ്യ കിരീടം എന്ന സ്വപ്നം ബ്ലാസ്‌റ്റേഴ് കാണാന്‍ ആരംഭിച്ചിട്ട് കാലമേറെയായി. എല്ലാ സീസണിലും മികച്ച പ്രകടനം പുറത്തെടുക്കുമ്പോഴും കിരീടം മാത്രം അവരില്‍ നിന്നും അകന്നുനിന്നു.

എന്നാല്‍ ഇത്തവണ കൊമ്പന്‍മാര്‍ കിരീടമണിയുമെന്നുതന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്. പരിശീലകന്‍ ഇവാന്‍ വുകോമനൊവിച്ചിന്റെ തന്ത്രങ്ങളും നായകന്‍ അഡ്രിയാന്‍ ലൂണയുടെ അസാധ്യ നേതൃപാടവവും ബ്ലാസ്റ്റേഴ്‌സിനെ ഫേവറിറ്റുകളാക്കുന്നു.

അഡ്രിയാന്‍ ലൂണ എന്ന നായകനില്‍ ആരാധകര്‍ എത്രത്തോളം പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നുണ്ടോ അതിന്റെ ഇരട്ടിയിലധികം താരം ആരാധകര്‍ക്ക് തിരികെ നല്‍കുന്നുമുണ്ട്. കളിക്കളത്തിന്റെ എല്ലാ കോണിലും ഓടിയെത്തുന്ന ഈ ഉറുഗ്വേയന്‍ കേരളത്തിന് വേണ്ടി കളി തിരിക്കുന്നതിലും മിടുക്കനാണ്.

ടൂര്‍ണമെന്റിലെ സകല സ്റ്റാറ്റുകളിലും ലൂണ തന്റെ കയ്യൊപ്പ് ചാര്‍ത്തിയിട്ടുണ്ട്. ഏത് സ്റ്റാറ്റുകളുടെ പട്ടികയെടുത്താലും ആദ്യ അഞ്ചില്‍ ലൂണയുണ്ടാകും.

ഏറ്റവുമധികം ഗോള്‍ നേടിയ താരമായാലും ഏറ്റവുമധികം അസിസ്റ്റ് നല്‍കിയ താരമായാലും ഇനിയിപ്പോള്‍ ടീമിന് വേണ്ടി പൊരുതി ഏറ്റവുമധികം മഞ്ഞക്കാര്‍ഡ് വാങ്ങിയ താരമായാലും ലൂണയുടെ സാന്നിധ്യം അവിടെയുണ്ടാകും.

ഏറ്റവുമധികം ഗോള്‍ നേടിയ താരങ്ങള്‍

ജോര്‍ജ് പെരേര ഡയസ് – മുംബൈ സിറ്റി എഫ്.സി – 5

അഡ്രിയാന്‍ ലൂണ – കേരള ബ്ലാസ്റ്റേഴ്‌സ് – 3

ക്ലീറ്റണ്‍ സില്‍വ – ഈസ്റ്റ് ബംഗാള്‍ – 3

കോണര്‍ ഷീല്‍ഡ്‌സ് – ചെന്നൈയിന്‍ എഫ്.സി – 3

ഡിഗോ മൗറീസിയോ – ഒഡീഷ എഫ്.സി – 3

പാര്‍ത്ഥിപ് ഗൊഗോയ് – നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് – 3

ഏറ്റവുമധികം അസിസ്റ്റ് നല്‍കിയ താരങ്ങള്‍

സഹല്‍ അബ്ദുല്‍ സമദ് – മോഹന്‍ ബഗാന്‍ – 3

അഡ്രിയാന്‍ ലൂണ – കേരള ബ്ലാസ്റ്റേഴ്‌സ് – 2

സൈ ഗൊദാര്‍ദ് – ഒഡീഷ എഫ്.സി – 2

ലാലിയന്‍സുവാല ചാങ്‌തെ – മുംബൈ സിറ്റി എഫ്.സി – 2

മന്‍വീര്‍ സിങ് – മോഹന്‍ ബഗാന്‍ – 2

നന്ദ കുമാര്‍ – ഈസ്റ്റ് ബംഗാള്‍ – 2

ഗോള്‍സ് + അസിസ്റ്റ്

ജോര്‍ജ് പെരേര ഡയസ് – മുംബൈ സിറ്റി എഫ്.സി – 5

അഡ്രിയാന്‍ ലൂണ – കേരള ബ്ലാസ്റ്റേഴ്‌സ് – 5

റാഫേല്‍ ക്രിവല്ലറോ – ചെന്നൈയിന്‍ എഫ്. സി – 4

മോസ്റ്റ് ഇന്റര്‍സെപ്ഷന്‍സ്

പ്രീതം കോട്ടല്‍ – കേരള ബ്ലാസ്‌റ്റേഴ്‌സ് – 16

നിഖില്‍ പ്രഭു – പഞ്ചാബ് എഫ്.സി – 14

സ്ലാവ്‌കോ ദംജനോവിച്ച് – ബെംഗളൂരു എഫ്.സി – 12

അങ്കിത് മുഖര്‍ജീ – ചെന്നൈയിന്‍ എഫ്.സി – 11

അമേയ് രണ്‍വാദേ – ഒഡീഷ എഫ്.സി 10

അഡ്രിയാന്‍ ലൂണ – കേരള ബ്ലാസ്റ്റേഴ്‌സ് – 10

ബിഗ് ചാന്‍സ് ക്രിയേറ്റഡ്

സഹല്‍ അബ്ദുള്‍ സമദ് – മോഹന്‍ ബഗാന്‍ -4

ഗ്രെഗ് സ്‌റ്റെവാര്‍ട്ട് – മുംബൈ സിറ്റി എഫ്.സി – 4

അഡ്രിയാന്‍ ലൂണ – കേരള ബ്ലാസ്റ്റേഴ്‌സ് – 3

ചാന്‍സസ് ക്രിയേറ്റഡ്

അഡ്രിയാന്‍ ലൂണ – കേരള ബ്ലാസ്റ്റേഴ്‌സ് – 17

വിക്ടര്‍ റോഡ്രിഗസ് – എഫ്.സി ഗോവ – 14

റെയ് താച്ചിക്കവ – ജംഷഡ്പൂര്‍ എഫ്.സി 11

ഏറ്റവുമധികം മഞ്ഞക്കാര്‍ഡ് വഴങ്ങിയ താരം

അഡ്രിയാന്‍ ലൂണ – കേരള ബ്ലാസ്റ്റേഴ്‌സ് – 3

അമരീന്ദര്‍ സിങ് – ഒഡീഷ എഫ്.സി – 3

ഗ്രെഗ് സ്റ്റെവാര്‍ട്ട് – മുംബൈ സിറ്റി എഫ്.സി – 3

മുഹമ്മദ് അലി ബെമാമര്‍ – നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് – 3

നിഖില്‍ ബര്‍ല – ജംഷഡ്പൂര്‍ എഫ്.സി

അതേസമയം, ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. ആറ് മത്സര്തതില്‍ നിന്നും നാല് ജയവും ഓരോ തോല്‍വിയും സമനിലയുമായി 13 പോയിന്റാണ് കൊമ്പന്‍മാര്‍ക്കുള്ളത്.

Content highlight: Adrian Luna’s brilliant performance in ISL

We use cookies to give you the best possible experience. Learn more