| Saturday, 4th May 2013, 12:45 am

മേല്‍വിലാസം ശരിയല്ലെങ്കില്‍ ഇനി കത്ത് എഴുതിയാള്‍ക്ക് തന്നെ കിട്ടും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കൃത്യമായ മേല്‍വിലാസം എഴുതാതെ കത്ത് പോസ്റ്റ് ചെയ്താല്‍ ഇനി മുതല്‍ കത്ത് എഴുതിയ ആള്‍ക്ക് തന്നെ തിരിച്ച് കിട്ടും. ഇതുസംബന്ധിച്ച അറിയിപ്പ് തപാല്‍ വകുപ്പ് വെള്ളിയാഴ്ച പുറപ്പെടുവിച്ചു. []

പേര്, പിതാവിന്റെ പേര്, വീട്ടുപേര്, സ്ഥാപനത്തിന്റെ പേര്, കെട്ടിടത്തിന്റെ പേര്, നമ്പര്‍, റോഡിന്റെ പേര്, പരിസരത്തിന്റെ പേര്, പോസ്റ്റ് ഓഫീസിന്റെ പേര്, പിന്‍കോഡ്, ഫോണ്‍ നമ്പര്‍ എന്നിവ മേല്‍വിലാസത്തില്‍ ഉണ്ടായിരിക്കണം.

ഇതുവരെ കൃത്യമായ മേല്‍വിലാസം എഴുതാത്ത എഴുത്തുകള്‍ മേല്‍വിലാസം ശരിയാക്കി ബന്ധപ്പെട്ട പോസ്റ്റ് ഓഫീസിലേക്ക് അയയ്ക്കുകയായിരുന്നു പതിവ്.

എന്നാല്‍ ഇനി മുതല്‍ അങ്ങനെ മേല്‍വിലാസം ശരിയാക്കി അയക്കില്ലെന്നും എഴുതിയ ആള്‍ക്ക് തന്നെ തിരിച്ചയച്ചാല്‍ മതിയെന്നുമാണ് തപാല്‍ വകുപ്പിന്റെ തീരുമാനം.

We use cookies to give you the best possible experience. Learn more