തിരുവനന്തപുരം: കൊച്ചി, പരിയാരം മെഡിക്കല്‍ കോളേജുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ഈ കോളേജുകള്‍ ഏറ്റെടുക്കണമെന്ന ആവശ്യം നിരന്തരമായി ഉയര്‍ന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.[]
ഇതിനിടെ മണ്ണെണ്ണ സബ്സിഡി ബാങ്കുവഴി നല്‍കാനുള്ള സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയില്‍ അടിയന്തരപ്രമേയം കൊണ്ടുവന്നു. സുരേഷ്കുറുപ്പ് എം.എല്‍.എ യാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
എന്നാല്‍ സര്‍ക്കുലര്‍ നേരത്തേ തന്നെ പിന്‍വലിച്ചതാണെന്ന് മന്ത്രി അനൂപ് ജേക്കബ് മറുപടി നല്കി. മന്ത്രിയുടെ മറുപടിയെതുടര്‍ന്ന് സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു.
അര്ഹരായവര്ക്കുതന്നെ ആനുകൂല്യം ലഭിക്കണമെന്നതിനാലാണ് ബാങ്ക്വഴി സബ്സിഡി നല്കാന് തീരുമാനിച്ചതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.