| Sunday, 20th October 2019, 12:03 am

മുന്‍പും കലാശകൊട്ടിലൊന്നും പങ്കെടുത്തിരുന്നില്ല; വിവാദം അനാവശ്യമെന്ന് അടൂര്‍ പ്രകാശ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: കോന്നി ഉപതെരഞ്ഞെടുപ്പിന്റെ കലാശകൊട്ടില്‍ പങ്കെടുക്കാത്തത് ചര്‍ച്ചയായതിന് പിന്നാലെ വിശദീകരവുമായി അടൂര്‍പ്രകാശ് എം.പി. വിവാദം അനാവശ്യമാണെന്നും മുന്‍പും താന്‍ കലാശകൊട്ടുകളില്‍ ഒന്നും പങ്കെടുക്കാറുണ്ടായിരുന്നില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

അതേസമയം വൈകുന്നേരം വരെ പ്രചാരണ പരിപാടികളില്‍ സജീവമായിരുന്നെന്നും യു.ഡി.എഫില്‍ അനൈക്യമാണെന്ന തരത്തില്‍ വ്യാഖ്യാനിക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കോന്നി മണ്ഡലത്തിലെ യു.ഡി.എഫ് കലാശകൊട്ടില്‍ അടൂര്‍ പ്രകാശ് എം.പി പങ്കെടുത്തിരുന്നില്ല. സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി തെരഞ്ഞെടുപ്പിന്റെ തുടക്കത്തില്‍ അടൂര്‍ പ്രകാശും നേതൃത്വവും തമ്മില്‍ അഭിപ്രായഭിന്നത ഉടലെടുത്തിരുന്നു. തന്റെ വിശ്വസ്തനായ റോബിന്‍ പീറ്ററെ സ്ഥാനാര്‍ഥിയാക്കാനായിരുന്നു അടൂര്‍പ്രകാശിന്റെ നീക്കം.

അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിനുളള പരസ്യപ്രചാരണം ശനിയാഴ്ച്ച വൈകിട്ടാണ് അവസാനിച്ചത്.
കലാശകൊട്ടിനിടെ കോന്നിയില്‍ നേരിയ സംഘര്‍ഷം ഉണ്ടായിരുന്നു. യു.ഡി.എഫ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. നേരത്തെ അനുവദിച്ച സ്ഥലത്തുനിന്നും കോന്നി ജംങ്ഷന് നടുവിലേക്ക് പ്രവര്‍ത്തകര്‍ പ്രവേശിക്കാനൊരുങ്ങിയത് പൊലീസ് തടഞ്ഞതാണ് നേരിയ സംഘര്‍ഷത്തിന് കാരണമായത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more